എല്ലുകളും പേശികളും മികച്ച ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് ശരീരത്തിൽ വൈറ്റമിനും ധാതുക്കളും ആവശ്യമാണ്. നമ്മുടെ ഭക്ഷണക്രമം ആരോ​ഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. എല്ലുകളുടേയും പേശികളുടേയും ആരോ​ഗ്യം മികച്ചാക്കുന്നതിനും ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ സാധിക്കുകയുള്ളൂ. എല്ലുകളുടെ ആരോഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇലക്കറികൾ: എല്ലുകളുടെ ആരോ​ഗ്യത്തിന് ഇലക്കറികൾ മികച്ചതാണ്. ചീരയിൽ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മികച്ച അളവിൽ അടങ്ങിയിരിക്കുന്നു.


ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ​ഗുണം ചെയ്യും.


മുട്ട: മുട്ട പ്രോട്ടീൻ സമ്പുഷ്ടമാണ്. മുട്ടയിൽ വലിയ അളവിൽ വിറ്റാമിൻ ഡിയും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ഡി കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ വളരെയധികം സഹായിക്കുന്നു.


ALSO READ: Diabetes: പ്രമേഹം കണ്ണുകൾക്കും വില്ലൻ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്


സോയ ബീൻ: കാൽസ്യത്തിൻറെ മികച്ച സ്രോതസ്സായ സോയ ബീൻ കൊളസ്ട്രോൾ നിയന്ത്രണത്തിലും സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ ഡിയും ധാരാളം ലഭിക്കും.


പാൽ ഉത്പന്നങ്ങൾ: പാൽ ഉത്പന്നങ്ങളിൽ കാത്സ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ ഡയറ്റിൽ ചീസ് ഉൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തണത് ​ഗുണം ചെയ്യും.


ബ്രോക്കോളി: എല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കാൻ ബ്രോക്കോളി, കാബേജ്, ചീര പോലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇവയിൽ പ്രോട്ടീൻ, ഫൈബർ, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.


മത്സ്യം: സാൽമൺ, ചൂര പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ പ്രോട്ടീനും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോ​ഗ്യത്തിന് മികച്ച ഭക്ഷണമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.