Healthy Weight Gain: ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കൂട്ടണോ? ജങ്ക്ഫുഡിന് പകരം ഇവ കഴിച്ചോളൂ
Healthy Weight Gain: ജങ്ക് ഫുഡ് കഴിക്കുന്നത് ആളുകളുടെ ഭാരം വർദ്ധിപ്പിക്കും. ഇവ ആരോഗ്യത്തിനും ഹാനികരമാണ്. കൂടാതെ, ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങൾ നേരിടാം.
Weight Gain Diet: എങ്ങനെയെങ്കിലും പൊണ്ണത്തടി കുറയ്ക്കാന്‍ നെട്ടോട്ടമോടുന്നവരുടെയിടയിൽ എന്തെല്ലാം കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന് പരാതിപ്പെടുന്ന ഒരു വിഭാഗവും ഉണ്ട്. എന്നാല്‍, ഈ പരാതിയ്ക്ക് അവര്‍ക്ക് ലഭിക്കുന്ന ഏക മറുപടിയാണ് "നന്നായി ഭക്ഷണം കഴിയ്ക്കുക" എന്നത്.
Also Read: Skin Tanning: ടാനിംഗ് ഞൊടിയിടയില്‍ മാറ്റാം, ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ
എന്നാല്‍, എന്ത് കഴിയ്ക്കണം, എന്ത് തരം ഭക്ഷണം കഴിച്ചാലാണ് വണ്ണം വയ്ക്കുക എന്ന കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. ശരീര പുഷ്ടിയുണ്ടാകും എന്നുള്ള പരസ്യങ്ങള്‍ക്ക് പിന്നാലെ പോയി ഒടുവില്‍ അനാരോഗ്യവും അസുഖങ്ങളും വിളിച്ചു വരുത്തുന്ന പലരുമുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ എപ്പോഴും ആരോഗ്യകരമായ വഴികള്‍ തേടുന്നതാണ് ഉത്തമം.
എങ്ങനെയെങ്കിലും പെട്ടന്ന് കുറച്ച് വണ്ണം വെച്ചാൽ മതിയെന്ന് വിചാരിച്ച് കണ്ണിൽ കാണുന്നതെല്ലാം കഴിയ്ക്കുന്നത് ഒടുവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. അതിനാല്‍ തടി വെയ്ക്കാനായി ഫാസ്റ്റ് ഫുഡും പിസ്സയും മറ്റ് ജങ്ക് ഫുഡുകളുമൊക്കെ പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡ് കഴിക്കുന്നത് ആളുകളുടെ ഭാരം വർദ്ധിപ്പിക്കും. ഇവ ആരോഗ്യത്തിനും ഹാനികരമാണ്. കൂടാതെ, ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങൾ നേരിടാം.
ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണക്രമത്തെക്കുറിച്ച് അറിയാം.ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്ന 5 ഭക്ഷ്യവസ്തുക്കൾ ഇവയാണ്
അവോക്കാഡോ : അവോക്കാഡോ കഴിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പുകൾ ലഭിക്കുന്നതിന് സഹായിയ്ക്കും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾക്ക് ആരോഗ്യകരമായ രീതിയില്‍ ശരീര ഭാരം വര്‍ദ്ധിക്കാന്‍ സഹായിയ്ക്കുന്നു.
ഉരുളക്കിഴങ്ങ്: പെട്ടെന്നുള്ള ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രശസ്തവും പുരാതനവും ഏറ്റവും രുചികരവുമായ മാര്‍ഗമാണ് ഉരുളക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക എന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് അധിക കലോറി നൽകുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഓപ്ഷനാണ്. ഉരുളക്കിഴങ്ങില്‍ കാർബോഹൈഡ്രേറ്റുകളും കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ പേശികളുടെ ഗ്ലൈക്കോജൻ സ്റ്റോറുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വാഴപ്പഴം: നിങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാഴപ്പഴം ഒരു മികച്ച ഓപ്ഷനാണ്. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിനും മികച്ച മാനസികാവസ്ഥയ്ക്കും നല്ല ഉറക്കത്തിനും വാഴപ്പഴം ഉത്തമമാണ്.
പീനട്ട് ബട്ടർ: പീനട്ട് ബട്ടർ ഒരു ജനപ്രിയവും രുചികരവുമായ സ്പ്രെഡ് ആണ്. ഉയർന്ന കൊഴുപ്പ് മാത്രമല്ല, ഇതില്‍ ഫൈബർ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും.
നട്‌സ് : ശരീരഭാരം വർദ്ധിപ്പിക്കാൻ എന്താണ് കഴിക്കേണ്ടതെന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മുന്നിലുണ്ട്. അതായത്, കശുവണ്ടി, ബദാം, പീക്കൻസ്, സൂര്യകാന്തി വിത്തുകൾ, ഫ്ളാക്സ് വിത്തുകൾ, ബ്രസീൽ നട്സ്, വാൽനട്ട്, മത്തങ്ങ വിത്തുകൾ എന്നിവയെല്ലാം നിങ്ങൾക്ക് നല്ലതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ കലോറികൾ ചേർക്കുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...