Heart Attack Early Symptoms: ഏറ്റവും മാരകമായ രോഗാവസ്ഥയാണ് ഹൃദയാഘാതം.  കഠിനമെങ്കില്‍  തക്ക സമയത്ത് ചികിത്സ ലഭിച്ചില്ല എങ്കില്‍ മരണം ഉറപ്പ്.  എന്നാല്‍, ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ  പ്രാരംഭ ഘട്ടത്തിൽ തന്നെ ലഭ്യമാക്കിയാൽ ഹൃദയാഘാതത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ  സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നമുക്കറിയാം, ഒരു കാലത്ത് ഹൃദയാഘാതമടക്കമുള്ള ഹൃദ്രോഗങ്ങൾ ഒരു പ്രായപരിധിയില്‍ കഴിഞ്ഞ ആളുകളിലാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് അങ്ങിനെയല്ല, ചെറുപ്പക്കാര്‍ക്കും ഹൃദ്രോഗങ്ങൾ ഉണ്ടാവുന്നതായി കാണാം. നമ്മുടെ ജീവിതശൈലികളിൽ വന്ന മാറ്റമാണ് ഇതിന് കാരണം. എന്നാല്‍, ഹൃദ്രോഗങ്ങളില്‍ ഏറ്റവും ഭീകരമായത് ഹൃദയാഘാതമാണ്  (heart attack).ഇതാണ് മനുഷ്യ ശരീരത്തില്‍ ഉണ്ടാവുന്നതില്‍ വച്ച് ഏറ്റവും കഠിനമായ വേദന എന്ന് പറയപ്പെടുന്നു. 


Also Read:  Health Tips: വെള്ളം കുറച്ച് കുടിക്കുന്ന ശീലം നിങ്ങൾക്കുമുണ്ടോ? ഈ രോഗങ്ങള്‍ നിങ്ങളെ പിടികൂടാം  


ലോകത്ത് ഹൃദ്രോഗം മൂലമുള്ള മരണങ്ങളിൽ 20%വും ഇന്ത്യയിലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. നമ്മുടെ മാറിയ ജീവിതശൈലിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.  അലസമായ ജീവിതശൈലി, വ്യായാമക്കുറവ്, നടത്തക്കുറവ് എന്നിങ്ങനെ പല കാരണങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 


Also Read:  Tomato Juice Benefits: പ്രഭാതഭക്ഷണത്തിൽ ഉള്‍പ്പെടുത്താം തക്കാളി ജ്യൂസ്, ആരോഗ്യത്തിന് ഉത്തമം, ദിവസം മുഴുവന്‍ എനര്‍ജി


ഹൃദ്രോഗങ്ങൾക്ക് പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ജനിതക പാരമ്പര്യം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, മോശം ഭക്ഷണക്രമം, മദ്യപാനം, സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവ അതില്‍ ഉൾപ്പെടുന്നു.  ഇതില്‍ ഉള്‍പ്പെടാത്ത പല കാര്യങ്ങളും ഹൃദയാഘാതത്തിന് കാരണമാകാം.


എന്നാല്‍, നമ്മുടെ ശരീരം നല്‍കുന്ന ചില ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്‍റെ  സൂചനയാകാം. ഈ ലക്ഷണങ്ങള്‍ ഒരിയ്ക്കലും അവഗണിക്കാന്‍ പാടില്ല, ഹൃദയാഘാതത്തിന്‍റെ  സൂചനകള്‍ നല്‍കുന്ന ചില പ്രാരംഭ ലക്ഷങ്ങളെക്കുറിച്ച് അറിയാം. 


1. നിങ്ങളുടെ ഹൃദയം അപകടത്തിലാണ് എന്നുള്ളതിന്‍റെ ഏറ്റവും പ്രധാന സൂചനയാണ് നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ചിന്‍റെ  മധ്യഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥത. നിങ്ങളുടെ ഹൃദയ ധമനികളിൽ ഏതെങ്കിലും രീതിയിലുള്ള തടസ്സം നേരിടുകയാണെങ്കിൽ നെഞ്ചിൽ വേദനയും മുറുക്കവും എരിച്ചിലും സമ്മർദ്ദവും ഒക്കെ അനുഭവപ്പെടാം. ഈ ലക്ഷണം ഒരിയ്ക്കലും അവഗണിക്കരുത്.  ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യാണ്. 


2. കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം തുടങ്ങിയ ശരീരത്തിന്‍റെ മുകൾ ഭാഗങ്ങളിൽ വേദന, അസ്വസ്ഥത അല്ലെങ്കിൽ മരവിപ്പ്


3. ശ്വാസതടസ്സം ഒപ്പം നെഞ്ചില്‍ അസ്വസ്ഥത 


4. വിയര്‍ക്കുക, ഒപ്പം തണുപ്പ് അനുഭവപ്പെടുക.  
 
5.  ഓക്കാനം, വിശപ്പില്ലായ്മ  അല്ലെങ്കിൽ ഛർദ്ദി


6.  തലകറക്കം, ശരീരം തളർന്ന് പോകുന്ന അവസ്ഥ


7. ക്രമരഹിതമായ ഹൃദയമിടിപ്പ്


8. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ദിവസങ്ങളിൽ കഠിനവും വിശദീകരിക്കാനാകാത്തതുമായ ബലഹീനത അല്ലെങ്കിൽ ക്ഷീണം


ഇത്തരത്തില്‍ ഹൃദയാഘാതത്തിന്‍റെ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുവെങ്കില്‍ ഉടനടി സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.