ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഹ‍ൃദയാഘാതം വർധിച്ചുകൊണ്ടിരിക്കുകയാണ്. 40 വയസിൽ താഴെയുള്ള ഹ‍ൃദയാഘാതം വരുന്നവരുടെ കണക്ക് എടുത്താൽ 25 ശതമാനം കേസുകളും 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. യുവാക്കളിലെ ഹൃദയാഘാതത്തിന്റെ പ്രധാന വില്ലൻ അനാരോഗ്യകരമായതും ഉദാസീനമായതുമായ ജീവിതശൈലിയാണ്. രോഗിയുടെ അജ്ഞത, ലക്ഷണങ്ങളെ അവഗണിക്കുന്നത് തുടങ്ങിയവയാണ് മറ്റ് കാരണങ്ങൾ. നമ്മുടെ ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ കൊഴുപ്പ് അടിഞ്ഞോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ, പൂർണ്ണമായും അടഞ്ഞുപോയാൽ ഹൃദയാഘാതം സംഭവിക്കുന്നു. ഹൃദയാഘാതം സംഭവിക്കുന്ന രോ​ഗികളിൽ 25 ശതമാനം ആളുകൾ മാത്രമാണ് നിർണായകമായ ആദ്യ മണിക്കൂറുകളിൽ തന്നെ ആശുപത്രിയിൽ എത്തുന്നത്. ചീത്ത കൊളസ്ട്രോളിന്റെ ഉയർന്ന അളവ്, പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, മദ്യപാനം എന്നിവ ഹൃദയാ​ഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കും. നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയാക് സയൻസസ് ഡയറക്ടർ ഡോ.സഞ്ജീവ് ഗെര, യുവാക്കൾക്കിടയിൽ ഹൃദയാഘാതത്തെ സംബന്ധിച്ച അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു. “ശരിയായ ശരീരഭാരം നിലനിർത്താൻ പതിവ് വ്യായാമത്തിന്റെയും ആരോഗ്യകരമായ ഭക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കണം. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസ്സം, വിയർപ്പ് അല്ലെങ്കിൽ നിരന്തരമായ ശാരീരിക അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇസിജി, എക്കോകാർഡിയോഗ്രാം അല്ലെങ്കിൽ സ്ട്രെസ് ടെസ്റ്റ് എന്നിവയിലൂടെ കൂടുതൽ പരിശോധനകൾ നടത്തണം. കുടുംബചരിത്രം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി എന്നിവ പോലുള്ള ഹൃദ്രോഗ സാധ്യതയുള്ള ആളുകൾ പതിവായി ബിപിയും ഷു​ഗറും പരിശോധിക്കണം.


ALSO READ: Coffee: ഇടയ്ക്കിടെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന് അറിയുക


ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാൻ നിർബന്ധമായും ശീലിക്കേണ്ട കാര്യങ്ങൾ


-പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കണം. സംസ്കരിച്ചതും ശീതീകരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കണം.


-ദൈനംദിന വ്യായാമം ഒഴിവാക്കാനാകാത്തതാണ്. ദിവസവും 30 മിനിറ്റ് നടത്തം അല്ലെങ്കിൽ ആഴ്ചയിൽ 150 മിനിറ്റ് നടത്തം ശീലമാക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ മികച്ച ഫലം നൽകും.


-മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യണം.


-പുകയിലയുടെ ഉപയോഗം ഒഴിവാക്കുക.


-യോഗയിലൂടെയും മറ്റ് വിനോദ പ്രവർത്തനങ്ങളിലൂടെയും സമ്മർദ്ദം ലഘൂകരിക്കുക.


-ജീവിതത്തിൽ പല​ ഘട്ടങ്ങളിലും സമ്മർദ്ദം ഉണ്ടാകും. എന്നാൽ നിങ്ങൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വലിയ മാറ്റമുണ്ടാക്കും.


-യോഗയ്‌ക്കോ ധ്യാനത്തിനോ വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.