Daily Salt Intake: ഉപ്പ് വേണം, അമിതമാകരുത്; ചെറുതല്ല പ്രശ്നങ്ങൾ
Too Much Salt Increases Health Risks: അമിതമായി ഉപ്പ് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉപ്പ് അമിതമായി കഴിക്കുന്നത് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നോക്കാം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്, ഓരോ വർഷവും ഉയർന്ന സോഡിയം ഉപഭോഗം മൂലം ഏകദേശം 1.89 ദശലക്ഷം ആളുകൾ വിവിധ രോഗങ്ങൾ ബാധിച്ച് മരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അമിതമായി ഉപ്പ് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണക്രമം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതമായി ഉപ്പ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നോക്കാം.
ഉയർന്ന രക്തസമ്മർദ്ദം: അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉയരുന്നതിന് കാരണമാകുന്നു. ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് വർധിപ്പിക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഹൃദയാഘാതം: പല കാരണങ്ങളാൽ ഹൃദയാഘാതം സംഭവിക്കാം. ഇതിൽ ഒന്നാണ് ഉപ്പിന്റെ അമിതമായ ഉപയോഗം. ഉയർന്ന സോഡിയത്തിന്റെ അളവ് രക്തത്തിലെ ദ്രാവകനില വർധിപ്പിക്കുകയും ഇത് ബിപി വർധിപ്പിക്കുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും.
ALSO READ: മഴക്കാലത്ത് തൊണ്ടവേദന വില്ലനാകുന്നോ? വീട്ടിൽ തന്നെ തയ്യാറാക്കാം ഈ പാനീയങ്ങൾ, രോഗശമനത്തിന് മികച്ചത്
വയറിലെ കാൻസർ: ഉപ്പ് അമിതമായി കഴിക്കുന്നത് ഗ്യാസ്ട്രിക് കാൻസർ എന്നറിയപ്പെടുന്ന ആമാശയ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. ജങ്ക് ഫുഡ് ധാരാളമായി കഴിക്കുന്നവരിൽ ഇതിന് സാധ്യത കൂടുതലാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നമാണ്.
ഓസ്റ്റിയോപൊറോസിസ്: അസ്ഥികളുടെ സാന്ദ്രത കുറയുമ്പോഴാണ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത്. ഇത് അസ്ഥികൾ ഒടിയുന്നതിലേക്ക് നയിക്കുന്നു. ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കും.
വൃക്കരോഗം: ഉപ്പിന്റെ അമിത ഉപയോഗം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. വൃക്കയിൽ കല്ലുകൾ, വൃക്ക തകരാർ തുടങ്ങിയ അവസ്ഥകളിലേക്ക് ഇത് നയിക്കും. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂത്രത്തിലൂടെ കാത്സ്യം നഷ്ടപ്പെടാനും വൃക്കയിൽ കല്ലുണ്ടാകുന്നതിനും കാരണമാകും.
ഹൃദയസ്തംഭനം: ഉയർന്ന സോഡിയം ഭക്ഷണക്രമം ഉയർന്ന രക്തസമ്മർദ്ദം, സ്ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തിയാൽ ഇത്തരം ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാം.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.