Heart Disease: പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിച്ചാല്‍ ഹൃദയാഘാത സാധ്യത കുറയുമോ?
മാംസാഹാരം കഴിയ്ക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്നൊരു ധാരണ പൊതുവേയുണ്ട്... എന്നാല്‍ ആ അവസരത്തില്‍ മറ്റൊരു ചോദ്യമുയരുന്നത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമോ എന്നതാണ്....
Health Tips: മാംസാഹാരം കഴിയ്ക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്നൊരു ധാരണ പൊതുവേയുണ്ട്... എന്നാല്‍ ആ അവസരത്തില്‍ മറ്റൊരു ചോദ്യമുയരുന്നത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമോ എന്നതാണ്....
ഹൃദ്രോഗം കുറയ്ക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുന്നത് സഹായകരമാണോ? ആരോഗ്യവിദഗ്ധര്‍ ഇതിനുള്ള ഉത്തരമാണ് ഇപ്പോള്‍ കണ്ടെത്തിയിരിയ്ക്കുന്നത്.
നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും മൂലം മിക്ക ആളുകളും ഉയര്‍ന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ഇരകളാണ്. അത്തരമൊരു സാഹചര്യത്തിൽ, പഴങ്ങളും പച്ച പച്ചക്കറികളും കൂടുതല്‍ കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും ഹൃദയത്തിന്‍റെ ഫിറ്റ്നസ് നിലനിർത്താനും വളരെ സഹായകമാണ് എന്ന് വിശ്വസിക്കുന്നത് സ്വാഭാവികമാണ്.
എന്നാല്‍, എല്ലാ പച്ചക്കറികളും പഴങ്ങളും ഹൃദയാരോഗ്യം നിലനിർത്താൻ ഉപയോഗപ്രദമല്ല. ദിവസവും കുറഞ്ഞത് 5 പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ ഹൃദയത്തിന്‍റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കൂടുതൽ പച്ചക്കറികൾ കഴിക്കുന്നത് അപകടസാധ്യത കുറയ്ക്കില്ല. പച്ചക്കറികളിൽ നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കില്ല. ആരോഗ്യത്തിന് എപ്പോഴും സമീകൃതാഹാരം കഴിക്കേണ്ടത് അനിവാര്യമാണ്.
Also Read: Love Tips: പ്രണയബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം, ഈ ഐഡിയകള്‍ ഒന്ന് പരീക്ഷിക്കൂ...
ഈ പച്ചക്കറികൾ കഴിയ്ക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും
നിങ്ങള്‍ക്കറിയുമോ? ചില പച്ചക്കറികള്‍ കഴിയ്ക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. പഠനങ്ങള്‍ അനുസരിച്ച് ഉരുളക്കിഴങ്ങ്, സോയാബീൻ, എള്ള്, തക്കാളി, ഉള്ളി, ബ്രൊക്കോളി തുടങ്ങിയ പല പച്ചക്കറികള്‍ കഴിയ്ക്കുന്നത് ഹൃദയാഘാതം തടയുന്നതിനും ഹൃദ്രോഗ ചികിത്സയ്ക്കും സഹായകമാണ്. വിറ്റാമിനുകളും അവശ്യ ഘടകങ്ങളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിരിയ്ക്കുന്ന് എന്നതാണ് ഇതിന്‍റെ കാരണം...
ഹൃദയത്തിന്‍റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
1. മീൻ കഴിയ്ക്കാം....
മീന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. കാരണം മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. ഹൃദയത്തെ സംരക്ഷിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇവ നൽകുന്നത്. കൂടാതെ, മീന്‍ കഴിയ്ക്കുന്നതിലൂടെ കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കാൻ കഴിയും, ഇത് ഹൃദ്രോഗ സാധ്യത വളരെയധികം കുറയ്ക്കുന്നു. സാൽമൺ, ട്യൂണ, അയല, മത്തി എന്നിവ ഹൃദയാരോഗ്യത്തിന് ഉപകരിക്കുന്ന മികച്ച മത്സ്യങ്ങളാണ്.
2 . വിറ്റാമിൻ C, D, E അടങ്ങിയ ഭക്ഷങ്ങള്‍ കഴിയ്ക്കാം
വിറ്റാമിൻ സി, ഡി, ഇ എന്നിവ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. വൈറ്റമിൻ സിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ ഡി മത്സ്യത്തിൽ ധാരാളമായി കാണപ്പെടുന്നു. സസ്യാഹാരമായി കൂൺ കഴിക്കാം. നിങ്ങൾക്ക് ധാരാളം വിറ്റാമിൻ-ഡി ലഭിക്കും. പച്ചക്കറികൾ, പപ്പായ, ചീര, കാപ്‌സിക്കം എന്നിവ നിങ്ങൾക്ക് വിറ്റാമിൻ-സിയും ഇയും നൽകും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.