തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം നിരവധി പേരിൽ കാണപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. ഹൃദ്രോഗം വളരെക്കാലമായി പ്രായമായവരുടെ പ്രശ്നമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യുവാക്കളും ഈ ഗുരുതരമായ രോഗത്തിന് ഇരയാകുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയാഘാതത്തിന്റെ കാരണം


ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം. അറിഞ്ഞോ അറിയാതെയോ നമ്മുടെ ദൈനംദിന ശീലങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. നമ്മുടെ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ, ഹൃദയാഘാത സാധ്യത ‌കുറയ്ക്കാൻ സാധിക്കും.


ALSO READ: അസഡിറ്റി അകറ്റാൻ കുടിക്കാം ഈ പാനീയങ്ങൾ


ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ശീലങ്ങൾ


1. അമിതവണ്ണം


മിക്ക ആളുകളും പൊണ്ണത്തടി അല്ലെങ്കിൽ അമിതഭാരം എന്നിവയാൽ ബുദ്ധിമുട്ടുന്നു. ഇത് ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങളിലൊന്നായി ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നു. അമിതവണ്ണം ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡ്, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇവയെല്ലാം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നു.


2. പുകവലിയും സമ്മർദ്ദവും


പുകവലിക്കുന്നവർക്കും ഉയർന്ന മാനസിക സമ്മർദ്ദമുള്ളവർക്കും ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുകവലി ഹൃദയ ധമനികളുടെ സങ്കോചത്തിലേക്ക് നയിക്കുന്നു, ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. അതുപോലെ, ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗത്തിനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു.


3. വ്യായാമത്തിന്റെ കുറവ്


ശാരീരിക നിഷ്‌ക്രിയത്വം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ശാരീരിക അധ്വാനമോ ശരീരചലനമോ ഇല്ലെങ്കിൽ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇതേ തുടർന്ന്, ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ തകരാറിലാവുകയോ തടസ്സപ്പെടുകയോ ചെയ്താൽ അത് ഹൃദയാഘാതത്തിന് കാരണമാകും. അതിനാൽ, വ്യായാമം ചെയ്യുന്നത് വളരെ പ്രധാനമാണ്. യോഗയും ചിട്ടയായ വ്യായാമവും ചെയ്യുന്നത് ഹൃദയാഘാതം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.


ALSO READ: Grapes Benefits: വേനൽക്കാലത്ത് കഴിക്കാം മുന്തിരി; പല രോഗങ്ങൾക്കും പ്രതിവിധി, അറിയാം ഗുണങ്ങൾ


ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ


- നെഞ്ചുവേദന


- അമിതമായ വിയർപ്പ്


- ശ്വാസം മുട്ടൽ


- ഛർദ്ദി, ഓക്കാനം


- തലകറക്കം


- പെട്ടെന്നുള്ള ക്ഷീണം


- നെഞ്ചിന്റെ മധ്യഭാഗത്ത് കുറച്ച് മിനിറ്റുകൾ നീളുന്ന കഠിനമായ വേദന, ഭാരം അല്ലെങ്കിൽ സങ്കോചം അനുഭവപ്പെടുക


- ഹൃദയം മുതൽ തോളുകൾ, കഴുത്ത്, കൈകൾ, താടിയെല്ല് വരെ വേദന അനുഭവപ്പെടുക


(ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടുകയോ നെഞ്ച് വേദന അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ആരോ​ഗ്യ വിദ്​ഗധന്റെ സഹായം തേടുകയോ ചികിത്സ തേടുകയോ ചെയ്യേണ്ടതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.