Grapes Benefits: വേനൽക്കാലത്ത് കഴിക്കാം മുന്തിരി; പല രോഗങ്ങൾക്കും പ്രതിവിധി, അറിയാം ഗുണങ്ങൾ

പോഷകങ്ങളുടെ കലവറയാണ് മുന്തിരി. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 01:48 PM IST
  • മുന്തിരിയിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്.
  • ഇത് കണ്ണുകൾക്ക് വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.
  • നേത്രസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്ക് ഭക്ഷണത്തിൽ മുന്തിരി ഉൾപ്പെടുത്താവുന്നതാണ്.
Grapes Benefits: വേനൽക്കാലത്ത് കഴിക്കാം മുന്തിരി; പല രോഗങ്ങൾക്കും പ്രതിവിധി, അറിയാം ഗുണങ്ങൾ

മുന്തിരി എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ്. വേനൽക്കാലത്ത് മുന്തിരി കഴിക്കുന്നത് പല രോഗങ്ങളെയും തടയും. പോഷകങ്ങളുടെ കലവറയാണ് മുന്തിരി. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. 

മുന്തിരിയിൽ കാണപ്പെടുന്ന പോഷകങ്ങൾ

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് മുന്തിരി. മുന്തിരിയിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയിഡുകൾ. അവ ശരീരത്തിന് വളരെ നല്ലതാണ്. കൂടാതെ മുന്തിരിയിൽ ഫൈബർ, ഗ്ലൂക്കോസ്, മഗ്നീഷ്യം, സിട്രിക് ആസിഡ് തുടങ്ങി നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

Also Read: കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ? എന്താണ് സത്യം

 

മുന്തിരി കഴിക്കുന്നതിന്റെ അഞ്ച് ഗുണങ്ങൾ

1. കണ്ണുകൾക്ക് ഗുണം ചെയ്യും

മുന്തിരിയിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. നേത്രസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്ക് ഭക്ഷണത്തിൽ മുന്തിരി ഉൾപ്പെടുത്താവുന്നതാണ്.

2. പ്രമേഹമുള്ളവർ 

മുന്തിരി ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. അത് കൊണ്ട് തന്നെ പ്രമേഹമുള്ളവർ ഈ പഴം കഴിക്കുന്നത് നല്ലതണ്. ഇതുകൂടാതെ, ഇരുമ്പിന്റെ മികച്ച ഉറവിടം കൂടിയാണ് മുന്തിരി.

Also Read: Health Tips: ചക്ക കഴിച്ചതിന് പിന്നാലെ ഇവ ഒരിക്കലും കഴിക്കരുത്

 

3. അലർജി ഇല്ലാതാക്കുന്നു

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അലർജി. ചർമ്മത്തിൽ അലർജി ഉണ്ടാകുന്നത് തടയാൻ മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും. കാരണം മുന്തിരിയിൽ ആന്റിവൈറൽ ഗുണങ്ങൾ ഏറെയുണ്ട്. ഇത് ചർമ്മ സംബന്ധമായ അലർജികൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. പോളിയോ, ഹെർപ്പസ്, ഹെർപ്പസ് തുടങ്ങിയ വൈറസുകളെ ചെറുക്കാനും ഈ ആന്റിവൈറൽ ഗുണങ്ങൾ സഹായിക്കും.

4. ക്യാൻസറിനെ തടയാം

ഗ്ലൂക്കോസ്, മഗ്നീഷ്യം, സിട്രിക് ആസിഡ് തുടങ്ങിയ നിരവധി ഘടകങ്ങൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട് . ക്ഷയം, ക്യാൻസർ, രക്തത്തിലെ അണുബാധ തുടങ്ങിയ രോഗങ്ങൾക്ക് മുന്തിരി ഗുണം ചെയ്യും. ക്യാൻസർ പോലുള്ള അപകടകരമായ രോഗങ്ങളെ പ്രതിരോധിക്കാനും മുന്തിരി സഹായിക്കുന്നു.

5. ഹൃദ്രോഗമുള്ളവർ മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുന്തിരി കഴിക്കുന്നത് സ്തനാർബുദം തടയുമെന്നും ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പിന്തുടരുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News