ഹൃദയാരോഗ്യം: വേനൽക്കാലം അവധിക്കാലവും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കുന്ന സമയവുമാണ്. എന്നിരുന്നാലും, വേനൽക്കാലത്തെ അതികഠിനമായ ചൂടിന് നമ്മുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് നമ്മുടെ ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ചില ഭീഷണികൾ സൃഷ്ടിക്കാൻ കഴിയുമെന്നത് മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ചൂടുള്ള കാലാവസ്ഥയിൽ നിങ്ങളുടെ ഹൃദയം കഠിനമായി പ്രവർത്തിക്കേണ്ടതായി വരുന്നതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇത് തലകറക്കം, ബോധക്ഷയം, ചിലപ്പോൾ ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

വേനൽക്കാലത്തെ അതികഠിനമായ ചൂട്, ശരീരത്തെ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് രക്തം കട്ടപിടിക്കുന്നതിനും ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനും ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. അതിനാൽ, വേനൽക്കാലത്ത് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാൻ കൃത്യമായ നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് നിങ്ങളുടെ ഹൃദയാരോഗ്യം മികച്ചതായി നിലനിർത്തുന്നതിനായി ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക, ഉചിതമായ വസ്ത്രം ധരിക്കുക, ശാരീരിക പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തുക, അമിതമായ മദ്യപാനം ഒഴിവാക്കുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവ നിർണായക ഘടകങ്ങളാണെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ വ്യക്തമാക്കുന്നു.


ജലാംശം നിലനിർത്തുക: വേനൽക്കാലത്തെ ചൂട് നിങ്ങൾ സാധാരണയേക്കാൾ കൂടുതൽ വിയർക്കാൻ കാരണമാകുന്നു. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു. നിർജ്ജലീകരണം നിങ്ങളുടെ രക്തം കട്ടിയാകാൻ ഇടയാക്കും.നിങ്ങളുടെ ഹൃദയം ശരീരത്തിന് ചുറ്റും പമ്പ് ചെയ്യാൻ കഠിനമായി പ്രവർത്തിക്കുന്നു. ഇത് ഒഴിവാക്കാൻ, ധാരാളം ദ്രാവകങ്ങൾ, പ്രത്യേകിച്ച് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ ശാരീരികമായി അധ്വാനിക്കുന്ന ജോലിയാണ് ചെയ്യുന്നതെങ്കിൽ അതിൽ കൂടുതൽ വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും പോലുള്ള ജലസമൃദ്ധമായ ഭക്ഷണങ്ങളും കഴിക്കണം.


ALSO READ: Good sleeping tips: രാത്രിയിൽ ദു:സ്വപ്നങ്ങൾ അലട്ടുന്നോ? ഉറക്കം ശരിയാകുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ


വ്യായാമം ശീലമാക്കുക: നീന്തൽ, സൈക്ലിങ് തുടങ്ങിയ വിനോദങ്ങൾ അസ്വദിക്കാനുള്ള സമയമാണ് വേനൽക്കാലം. എന്നിരുന്നാലും, നിങ്ങളുടെ പരിമിതികൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾക്ക് സുരക്ഷിതമായ വ്യായാമങ്ങൾ ഏതാണെന്നത് സംബന്ധിച്ച് ഡോക്ടറോട് സംസാരിക്കുക. വ്യായാമം ചെയ്യുമ്പോൾ ആദ്യം മുതൽ ശരീരത്തിന് കൂടുതൽ ആയാസമുള്ള കാര്യങ്ങൾ ചെയ്യരുത്. നിങ്ങൾക്ക് തലകറക്കമോ നെഞ്ചുവേദനയോ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ വൈദ്യസഹായം തേടുക.


കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുക: വേനൽക്കാലത്ത് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാൻ ഉചിതമായ വസ്ത്രങ്ങൾ ധരിക്കേണ്ടത് അത്യാവശ്യമാണ്. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ശരീരത്തെ തണുപ്പിക്കാനും അമിതമായി ചൂടാകുന്നത് തടയാനും സഹായിക്കും. സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് നിങ്ങളുടെ കണ്ണിനെ സംരക്ഷിക്കാൻ തൊപ്പികളും സൺഗ്ലാസുകളും ഉപയോ​ഗിക്കുന്നത് നല്ലതാണ്. നിങ്ങൾ കൂടുതൽ സമയം പുറത്ത് ചിലവഴിക്കേണ്ടി വരുമ്പോൾ, ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കണം.


അമിതമായ മദ്യപാനം ഒഴിവാക്കുക: വേനൽക്കാലം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒത്തുകൂടാനും ആസ്വദിക്കാനുമുള്ള സമയമായിരിക്കും. എന്നിരുന്നാലും, അമിതമായ മദ്യപാനം നിങ്ങളുടെ ഹൃദയത്തിന് ഹാനികരമാണ്. അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയപേശികൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും. മദ്യപിക്കുന്നത് നിർജ്ജലീകരണത്തിലേക്കും നയിക്കും.


മാനസികാരോഗ്യത്തിന് മുൻഗണന നൽകുക: ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണ്. പ്രത്യേകിച്ച് നിങ്ങളുടെ ഹൃദയത്തിന്റെ കാര്യത്തിൽ മാനസികമായ ആരോ​ഗ്യത്തിന് വലിയ പങ്കുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയെല്ലാം നിങ്ങളുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പുസ്തകം വായിക്കുക, യോഗ പരിശീലിക്കുക, നടക്കാൻ പോവുക എന്നിങ്ങനെ നിങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങൾ ചെയ്യാനും മാനസികമായി വിശ്രമിക്കാനും സമയം കണ്ടെത്തുക. നിങ്ങൾക്ക് എന്തെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായം ആവശ്യമുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിക്കുക.


വേനൽക്കാലത്ത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതിൽ പ്രധാനം നിങ്ങളുടെ ആരോ​ഗ്യ ശീലങ്ങൾ ശ്രദ്ധിക്കുകയും ലളിതമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക എന്നതാണ്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക, നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക, കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുക, അമിതമായ മദ്യപാനം ഒഴിവാക്കുക, നിങ്ങളുടെ മാനസികാരോഗ്യം ശ്രദ്ധിക്കുക എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.