ആര്‍ത്തവ സമയത്തെ രക്തസ്രാവം പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചിലർക്ക് രക്തസ്രാവം കുറവും ചിലർക്ക് അമിത രക്തസ്രാവവുമാണ് പ്രശ്നം. ആർത്തവ ദിവസങ്ങളിൽ 6-7 ദിവസം വരേയാണ് ചിലർക്ക് രക്തസ്രാവം ഉണ്ടാകുന്നത്. 2-3, 3-4 ദിവസത്തിനുള്ളിൽ ആർത്തവം തീരുന്നവരും ഉണ്ട്. 80 മില്ലയിൽ കൂടുതൽ രക്തം നഷ്ടപ്പെടുന്ന അവസ്ഥയാണ് അമിത രക്തസ്രാവമായി കണക്കാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർത്തവ സമയത്തെ അമിത രക്തസ്രാവം പല കാരണങ്ങളാലും ഉണ്ടാകാം. ചിലപ്പോൾ ഇത് വലിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കില്ല. എന്നാൽ, ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുടെ ഭാ​ഗമായും ആർത്തവ ദിനങ്ങളിൽ അമിത രക്തസ്രാവം ഉണ്ടാകും. അതിനാൽ അമിത രക്തസ്രാവം ഉണ്ടാകുന്നതായി തോന്നിയാൽ ആരോ​ഗ്യ വിദ​ഗ്ധരുടെ ഉപദേശം തേടേണ്ടതാണ്.


ALSO READ: അസഡിറ്റി അകറ്റാൻ കുടിക്കാം ഈ പാനീയങ്ങൾ


ആർത്തവ ദിനങ്ങളിൽ 60 മില്ലി വരെ രക്തം നഷ്ടപ്പെടുന്നത് സാധാരണയാണ്. ഇത് 80 മില്ലിയേക്കാള്‍ കൂടുതലാണെങ്കിൽ ഇത് അമിത ആർത്തവം എന്ന അവസ്ഥയിലേക്കെത്തും. മെന്‍സ്ട്രല്‍ കപ് പോലുള്ളവയില്‍ ആര്‍ത്തവ രക്തത്തിന്റെ കണക്ക് സൂചിപ്പിക്കുന്ന രീതിയിൽ ഉള്ളവ ലഭിക്കും. എന്നാല്‍ പാഡ് ആണെങ്കിൽ രക്തത്തിന്റെ അളവ് കണക്കാക്കാൻ സാധിക്കില്ല.


പാഡ് ഉപയോ​ഗിക്കുമ്പോൾ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ പാഡ് മാറ്റേണ്ടി വരുന്ന അവസ്ഥയാണെങ്കിൽ അമിത രക്തസ്രാവം ഉണ്ടെന്ന് അനുമാനിക്കാം. സാധാരണ​ഗതിയിൽ മൂന്ന് മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റണം. എന്നാൽ രക്തം കൂടുതലായി പോകുന്ന അവസ്ഥയിൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ പാഡ് മാറ്റേണ്ടി വരും. ഇത്തരം സാഹചര്യം അമിതരക്തസ്രാവമാണ്.


ALSO READ: Grapes Benefits: വേനൽക്കാലത്ത് കഴിക്കാം മുന്തിരി; പല രോഗങ്ങൾക്കും പ്രതിവിധി, അറിയാം ഗുണങ്ങൾ


ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുകയും പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ കുറയുകയും ചെയ്യുന്ന അവസ്ഥയിലാണ് അമിതാര്‍ത്തവം സാധാരണയായി ഉണ്ടാകുന്നത്. അമിത വണ്ണം ഉള്ളവരിലും ഹോർമോൺ മൂലമുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ആദ്യമായി ആർത്തവം ഉണ്ടാകുന്ന പെൺകുട്ടികളിലും അമിത രക്തസ്രാവം പലപ്പോഴും ഉണ്ടാകാറുണ്ട്. ആർത്തവ ദിനങ്ങളിലെ അമിത രക്തസ്രാവം മറ്റ് രോ​ഗങ്ങളുടെ ലക്ഷണവുമാകാം.


ഗർഭാശയമായി ബന്ധപ്പെട്ട മറ്റ് രോ​ഗങ്ങളുടെ സൂചനയാകാം ആർത്തവ ദിനങ്ങളിലെ അമിത രക്തസ്രാവം. അതിനാൽ ആർത്തവ ദിനങ്ങളിൽ അമിത രക്തസ്രാവം ഉണ്ടാകുന്നതിനെ അവ​ഗണിക്കരുത്. തുടർച്ചയായ അമിത രക്തസ്രാവം, ക്ഷീണം എന്നിവ ഉണ്ടാകുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതും ചികിത്സ സ്വീകരിക്കേണ്ടതുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ