രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതൽ ആരോഗ്യകരമായ ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് വരെ നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ് മഗ്നീഷ്യം. മതിയായ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും പ്രയോജനകരമാണെന്ന് ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. മ​ഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചീര: ചീര പോലുള്ള ഇലക്കറികൾ മഗ്നീഷ്യത്തിൻ്റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് പാകം ചെയ്ത ചീരയിൽ 150 മില്ലിഗ്രാമിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് ഒരാൾക്ക് ശുപാർശ ചെയ്യുന്ന പ്രതിദിന ഉപഭോഗത്തിൻ്റെ 37 ശതമാനമാണ്. ചീരയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിന് ​ഗുണം ചെയ്യുന്നു.


മത്തങ്ങ വിത്തുകൾ: മത്തങ്ങ വിത്തുകൾ പോഷക സമ്പുഷ്ടമാണ്. വെറും 1 ഔൺസ് മത്തങ്ങ വിത്തിൽ ഏകദേശം 150 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. മത്തങ്ങ വിത്തുകൾ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ഇവ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.


ബ്ലാക്ക് ബീൻസ്: ബ്ലാക്ക് ബീൻസ് പോലുള്ള പയറു​വർ​ഗങ്ങൾ മഗ്നീഷ്യത്തിൻ്റെ മികച്ച ഉറവിടമാണ്. 1 കപ്പ് ബ്ലാക്ക് ബീൻസ് 120 മില്ലിഗ്രാമിൽ കൂടുതൽ മ​ഗ്നീഷ്യം നൽകുന്നു. ബ്ലാക്ക് ബീൻസിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണമാണ്. ഇവയിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കും.


അവോക്കാഡോ: അവോക്കാഡോ പോഷക സമ്പുഷ്ടമാണ്. ഇത് ശരീരത്തിന് ആവശ്യമായ മ​ഗ്നീഷ്യം നൽകുന്നു. ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 60 മില്ലിഗ്രാം മഗ്നീഷ്യം അല്ലെങ്കിൽ ഒരാൾക്ക് പ്രതിദിനം ശുപാർശ ചെയ്യുന്ന മ​ഗ്നീഷ്യത്തിന്റെ 15 ശതമാനം അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയും അവോക്കാഡോയിൽ അടങ്ങിയിരിക്കുന്നു.


ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റ് മഗ്നീഷ്യം സമ്പുഷ്ടമാണ്. കുറഞ്ഞത് 70 ശതമാനം കൊക്കോ ഉള്ള ഒരു ഔൺസ് ഡാർക്ക് ചോക്ലേറ്റിൽ ഏകദേശം 64 മില്ലിഗ്രാം മഗ്നീഷ്യം അല്ലെങ്കിൽ പ്രതിദിനം ഒരാൾക്ക് ശുപാർശ ചെയ്യുന്നതിന്റെ 16 ശതമാനം അടങ്ങിയിരിക്കുന്നു. നാരുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും ഉറവിടം കൂടിയാണ് ഡാർക്ക് ചോക്ലേറ്റ്. ഇത് മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.