Hibiscus Benefits: മുടിയിൽ ചൂടാത്ത പൂവിന്റെ അത്ഭുതകരമായ ഔഷധഗുണങ്ങൾ
Hibiscus Benefit: ചർമ്മ സംരക്ഷണത്തിനും ചെമ്പരത്തിയേക്കാൾ മികച്ച ഓപ്ഷൻ വേറെയില്ലെന്നതാണ് സത്യം
നമ്മുടെ മുറ്റത്തും തൊടിയിലും കണ്ടു വരുന്ന ചെമ്പരത്തി പൂവിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്.സുലഭമായി കിട്ടുമെങ്കിലും ചെമ്പരത്തി ആരും തന്നെ മുടിയിൽ വെക്കാറില്ല. എന്നാൽ മുടിക്കും, ചർമ്മ സംരക്ഷണത്തിനും ചെമ്പരത്തിയേക്കാൾ മികച്ച ഓപ്ഷൻ വേറെയില്ലെന്നതാണ് സത്യം. അത്തരം ചെമ്പരത്തിയുടെ ഗുണങ്ങളെ പറ്റിയാണ് പരിശോധിക്കുന്നത്.
ചെമ്പരത്തി ഹെയർ കെയറിന് ഉപയോഗിക്കുന്നത് എന്തിന്?
ഫ്ലേവനോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ, ആന്തോസയാനിനുകൾ, ഫാറ്റി ആസിഡുകൾ, മറ്റ് പിഗ്മെന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചെമ്പരത്തി. ഇവയുടെ പ്രവർത്തനം മൂലം മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും, അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു. ചെമ്പരത്തി സാധാരണയായി ഹെയർ ഓയിലുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, കൂടാതെ ഹെയർ മാസ്കുകൾ എന്നിവയായി ഉപയോഗിക്കുന്നു.
മുടി വളർച്ചക്ക് സഹായിക്കുന്നു
ചെമ്പരത്തി പൂക്കളിൽ സ്വാഭാവികമായി കാണപ്പെടുന്ന അമിനോ ആസിഡുകൾ മുടിയെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഈ അമിനോ ആസിഡുകൾ മുടിയുടെ ബിൽഡിംഗ് ബ്ലോക്കായ കരാറ്റിൻ എന്ന പ്രത്യേക തരം പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. കരാറ്റിൻ മുടിക്ക് ശക്തി നൽകുന്നത് മൂലം അറ്റം പിളരുന്നത് തടയുന്നു. ഇത് മുടിയിഴകളുടെ ബലം വർദ്ധിപ്പിക്കുകയും നല്ല ഇടതൂർന്ന മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.
മിനുസമുള്ള മുടി വളരും
മിക്ക ഷാംപൂകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയിലെ സ്വാഭാവിക ഓയിൽ കണ്ടന്റിനെ നീക്കം ചെയ്യുന്നു. എന്നാൽ ചെമ്പരത്തി ഉപയോഗിച്ച് നോക്കൂ.... മുടിയെ പരിപോഷിപ്പിക്കാനും അതിന്റെ സ്വാഭാവിക ഈർപ്പം തിരികെ കൊണ്ടുവരാനും സാധിക്കും. ചെമ്പരത്തി പൂവിലും അതിന്റെ ഇലകളിലും ധാരാളം മ്യൂക്കസ് അടങ്ങിയിട്ടുണ്ട്, ഇത് ഒരു സ്വാഭാവിക കണ്ടീഷണറായി പ്രവർത്തിക്കുന്നു.
കഷണ്ടിയെ തടയുന്നു
മുടി വളരാനുള്ള സുരക്ഷിതമായ മാർഗ്ഗമാണ് ചെമ്പരത്തി എന്നാണ് ലോകത്തിലെ തന്നെ മികച്ച ഗവേഷണ പ്രബന്ധങ്ങൾ പറയുന്നത്. കഷണ്ടിയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ പോലെ ഫലപ്രദമാണ് ചെമ്പരത്തിയുടെ ഉപയോഗം. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ചെമ്പരത്തിയുടെ ഔഷധ ഗുണങ്ങൾ മൂലം മറ്റു ദോഷകരമായ പ്രശ്നങ്ങളൊന്നും തന്നെ ഇത്തരം ചികിത്സയിലൂടെ ഉണ്ടാവില്ല എന്നതാണ്.
അകാല നരയെ ചെറുക്കാം
മുടിക്ക് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ ഉൽപാദനത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചെമ്പരത്തിയിൽ നിറഞ്ഞിരിക്കുന്നു. നരച്ച മുടി മറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത ഹെയർ ഡൈയായി പുരാതന ആയുർവ്വേദത്തിൽ ചെമ്പരത്തിയെ ഉപയോഗിച്ചിട്ടുണ്ട്.
ചെമ്പരത്തി- ചർമ്മ സംരക്ഷണത്തിന്
മുടി വളർച്ചക്ക് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും വലിയൊരളവിൽ പ്രാധാന്യമുണ്ട് ചെമ്പരത്തി പൂവിന്. ചെമ്പരത്തിയുടെ ഫെയ്സ്മാസ്കുകൾ ചർമ്മത്തിന്റെ ആരോഗ്യം നിലനർത്താനും, പ്രായമാകുന്നതിന്റെ ആദ്യകാല ലക്ഷണങ്ങൾ തടയാനും സഹായിക്കുമെന്ന് വിദഗ്ദർ പറയുന്നു.
ആന്റി എയ്ജിംഗ്
പൊടി, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, ചർമ്മത്തിലെ രോഗങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ചെമ്പരത്തി. ഇത് മൂലം പെട്ടെന്ന് പ്രായമാകുന്നത് തടയാൻ സാധിക്കുന്നു.
മുഖത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു
ചെമ്പരത്തിയിൽ അടങ്ങിയ മൃദുവായ ആസിഡുകൾ ചർമ്മത്തെ സംരക്ഷിക്കുന്നു. മുഖത്തെ പാടുകൾ ഇല്ലാതാക്കുന്നതിനൊപ്പം എല്ലായിടത്തും പുതുമയുള്ളതും മിനുസമാർന്നതുമായ മുഖച്ഛായ നൽകുന്നു.
ചർമ്മത്തിലെ ജലാംശം നിലനിർത്തുവാൻ ഹിബിസ്കസ് ടീ കുടിക്കൂ
ചെമ്പരത്തി ചായ കുടിക്കുന്നത് മൂലം ശരീരം എപ്പോഴും ഹൈഡ്രേറ്റാവാൻ സഹായിക്കുന്നു. ഇതു മൂലം നിങ്ങളുടെ മുഖകാന്തി വർദ്ധിക്കുവാനും രക്തത്തെ ശുദ്ധീകരിക്കുവാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...