Weight loss: ചെമ്പരത്തി ചായ ഫലപ്രദം; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിങ്ങനെ
Hibiscus tea for weight loss: മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ദഹനം മികച്ചതാക്കാനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും ചെമ്പരത്തി ചായ നല്ലതാണ്.
ചെമ്പരത്തി ചായ നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ്. ഇതിന്റെ പൂക്കൾ, ഇല എന്നിവയെല്ലാം നിരവധി ഗുണങ്ങളുള്ളതാണ്. എന്നാൽ, ചെമ്പരത്തി ചായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ദഹനം മികച്ചതാക്കാനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും ചെമ്പരത്തി ചായ നല്ലതാണ്. ചെമ്പരത്തി ചായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാം.
ആൻ്റിഓക്സിഡൻ്റുകളാൽ സമ്പുഷ്ടം: ചെമ്പരത്തി ചായയിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ആന്തോസയാനിനുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
മെറ്റബോളിസം: ചെമ്പരത്തി ചായ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കുന്നത് കലോറി കത്തിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ALSO READ: ഹൃദയ സ്തംഭനം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ വളരെ പ്രധാനം; എന്താണ് സിപിആർ?
കലോറി കുറവ്: ചെമ്പരത്തി ചായയിൽ കലോറി കുറവാണ്. ഇത് ശരീരത്തിൽ കലോറി കുറയ്ക്കാൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും നിങ്ങളുടെ ഭാരം ഫലപ്രദമായി നിയന്ത്രിക്കാനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു: ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് നിർത്തേണ്ടത് പ്രധാനമാണ്. ചെമ്പരത്തി ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തിയും കുറയ്ക്കുന്നു.
ഡൈയൂററ്റിക് ഗുണങ്ങൾ: ചെമ്പരത്തി ചായയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ അധിക ജലഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്നതിന് സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.