ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങള്‍ എന്നിങ്ങനെ പല സങ്കീര്‍ണതകളിലേക്കും നയിക്കും. അതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തെ ഒരിക്കലും അവഗണിക്കരുത്. മരുന്നുകൾ കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാൻ സാധിക്കും. എന്നാൽ ഭക്ഷണകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിൽ വളരെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗര്‍ട്ട്
ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ നിയന്ത്രണത്തിലാക്കാൻ പ്രഭാത ഭക്ഷണത്തിൽ യോ​ഗർട്ട് ഉൾപ്പെടുത്താം. യോഗര്‍ട്ട് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. വൈറ്റമിന്‍ ബി12, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് യോഗര്‍ട്ട്. ഇവയെല്ലാം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. യോ​ഗർട്ടിൽ വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കാനും യോ​ഗർട്ട് നല്ലതാണ്.


ഓട്മീല്‍
ഉയര്‍ന്ന അളവിൽ ഫൈബർ അടങ്ങിയ ഓട്മീല്‍ അമിത രക്തസമ്മർദ്ദത്തെ നിയന്ത്രണത്തിലാക്കാൻ സഹായിക്കും. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം ദഹന സംവിധാനത്തെ മെച്ചപ്പെടുത്താനും ഓട്മീൽ നല്ലതാണ്. ഓട്മീലില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍ ഫൈബര്‍ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.


ALSO READ: Amla juice benefits: വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കഴിക്കാം; നിരവധിയാണ് ​ഗുണങ്ങൾ


പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കും. മുന്തിരി, ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവയാണ്. 
ബെറി പഴങ്ങളും രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് മികച്ച ഫലം നൽകുന്ന പഴങ്ങളാണ്. വാഴപ്പഴം കഴിക്കുന്നതും രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് ​ഗുണം ചെയ്യും.


മധുര കിഴങ്ങ്
മധുരക്കിഴങ്ങിൽ പൊട്ടാസ്യം വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ഒരു പോഷണമാണെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് അമിത രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കും.


പയര്‍ വര്‍ഗങ്ങള്‍
പയര്‍ വര്‍ഗങ്ങളും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പയർ വർ​ഗങ്ങളിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ പയർ വർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സാധിക്കും. പയർ വർ​ഗങ്ങളിൽ പ്രോട്ടീന്‍, സോല്യുബിള്‍ ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.