Amla juice benefits: വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കഴിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

Amla juice: ചർമ്മത്തിന്റെ സംരക്ഷണത്തിനും മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുന്നതിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക വളരെ നല്ലതാണ്.

Written by - Zee Malayalam News Desk | Edited by - Roniya Baby | Last Updated : May 29, 2022, 11:36 AM IST
  • വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഒന്നാണ് നെല്ലിക്ക ജ്യൂസ്
  • പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്ന ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം നൽകാനും നെല്ലിക്ക ജ്യൂസ് സഹായിക്കും
  • നെല്ലിക്ക ജ്യൂസ് ദഹനത്തെ സഹായിക്കുന്നു
Amla juice benefits: വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കഴിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

നെല്ലിക്ക നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. നെല്ലിക്കയിൽ ധാതുക്കളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഒന്നാണ് നെല്ലിക്ക ജ്യൂസ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്ന ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം നൽകാനും നെല്ലിക്ക ജ്യൂസ് സഹായിക്കും. ഇത് ദഹനത്തെ സഹായിക്കുന്നു. ചർമ്മത്തിന്റെ സംരക്ഷണത്തിനും മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുന്നതിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക വളരെ നല്ലതാണ്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വഴി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും.

ശരീരഭാരം കുറയ്ക്കാൻ: വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നെല്ലിക്ക ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. നെല്ലിക്ക ജ്യൂസിൽ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ഊർജം വർധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

വിഷാംശം ഇല്ലാതാക്കുന്നു: വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. നെല്ലിക്കയിൽ ധാരാളം ജലാംശം ഉണ്ട്. ഇത് കൂടുതൽ മൂത്രത്തിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. കൂടുതൽ മൂത്രപ്രവാഹം ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. നെല്ലിക്ക ജ്യൂസ് കുടിക്കുന്നവരിൽ മൂത്രാശയ അണുബാധ കുറയും.

ALSO READ: Hypothyroidism: തൈറോയിഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ

കാഴ്ചയ്ക്ക് നല്ലത്: കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിൽ നെല്ലിക്ക വളരെ മികച്ചതാണ്. നെല്ലിക്കയിൽ കരോട്ടിൻ ഉൾപ്പെടുന്നു. ഇത് കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസേന നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ഊർജം വർധിപ്പിക്കും: രാവിലെ വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ പോഷണവും ഊർജവും നൽകുന്നു. നെല്ലിക്ക ജ്യൂസ് രാവിലെ ബൂസ്റ്റർ അല്ലെങ്കിൽ എനർജി ഡ്രിങ്ക് ആയി പ്രവർത്തിക്കുന്നു. ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്തുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു: വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിന്റെ എട്ട് ഇരട്ടി വൈറ്റമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിവിധ ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും നെല്ലിക്ക മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News