രക്തത്തിലെ മെഴുക് രൂപത്തിലുള്ള പദാർഥമായ കൊളസ്ട്രോൾ കോശങ്ങളുടെ രൂപീകരണത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് പ്രത്യേകിച്ച്, ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ദോഷം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

പുരുഷന്മാരിൽ വർധിച്ചുവരുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ് എൽഡിഎൽ കൊളസ്ട്രോൾ ഉയരുന്നത്. പുരുഷന്മാരിൽ ചീത്ത കൊളസ്ട്രോൾ വ‍ർധിക്കുന്നതിന്റെ ലക്ഷണങ്ങൾ കൈകളിലും വിരലുകളിലും പ്രകടമാകും. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.


സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൊളസ്ട്രോളിന്റെ അളവ് കൂടുന്നത്. പ്രത്യേകിച്ച്, യുവാക്കളിൽ കൊളസ്ട്രോൾ കൂടുന്നത് വർധിച്ചുവരികയാണ്. ജീവിതശൈലി തിരഞ്ഞെടുപ്പുകളും മോശം ഭക്ഷണശീലങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ചീത്ത കൊളസ്ട്രോൾ വർധിക്കുന്നതിൽ പുരുഷന്മാരിലെ ഹോർമോണുകളും വലിയ പങ്കുവഹിക്കുന്നു.


ALSO READ: വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാം; ഈ ഡിറ്റോക്സ് പാനീയങ്ങൾ സഹായിക്കും


പുരുഷന്മാരിൽ ചീത്ത കൊളസ്ട്രോൾ വർധിക്കുമ്പോൾ കൈകളിലും കൈ വിരലുകളിലും വിവിധ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. അവയിൽ പ്രധാനപ്പെട്ടതാണ് വിരലുകളിൽ മഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിൽ കുമിളകൾ ഉണ്ടാകുന്നത് രക്തത്തിൽ ചീത്ത കൊളസ്ട്രോൾ വർധിക്കുന്നതിന്റെ അടയാളമാണ്.


മറ്റൊന്ന് ചർമ്മം അസാധാരണമാം വിധം കട്ടിയാകുന്നതാണ്. അധിക കൊളസ്ട്രോൾ ചർമ്മത്തിൽ അടിഞ്ഞുകൂടുന്നതിനാലാണ് ഇത്തരത്തിൽ ചർമ്മം കട്ടിയാകുന്നത്. കൈകളിലും വിരലുകളിലും തരിപ്പും മരവിപ്പും ഉണ്ടാകുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാണ്. ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി രക്തചംക്രമണം കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.


കൈകൾ അകാരണമായി തണുത്തിരിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാണ്. തുടർച്ചയായി ഇത് അനുഭവപ്പെടുകയാണെങ്കിൽ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്. കൈകൾ ദുർബലവും വീക്കവും ഉള്ളതായി കാണപ്പെടുന്നതും കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന്റെ ലക്ഷണമാണ്.


ALSO READ: രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും ഇക്കാര്യങ്ങൾ; പ്രമേഹരോ​ഗികൾ സൂക്ഷിക്കുക


വിരലുകളിലും കൈകളിലും അസാധാരണമായ വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന്റെ ലക്ഷണമാണ്. ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് രക്തയോട്ടം കുറയ്ക്കും, ഇതാണ് കൈവേദനയ്ക്ക് കാരണമാകുന്നത്. എന്തെങ്കിലും വസ്തുക്കൾ എടുക്കാൻ ബുദ്ധിമുട്ട് തോന്നുകയോ കൈകളിൽ ഭാരം എടുക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കണം.


രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പ്രധാനമായും മോശം ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും മൂലമാണ്. അതിനാൽ, ആരോ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കൃത്യമായ വ്യായാമവും പിന്തുടരേണ്ടത് പ്രധാനമാണ്.


Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. പ്രമേഹം ഒരു ജീവിതശൈലീ രോഗമാണ്. ഇത് പൂർണമായും ഭേദമാക്കാൻ സാധിക്കില്ല, നിയന്ത്രിക്കുക മാത്രമാണ് സാധ്യമാകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.