ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് അമിതമായി വർധിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോളിനെ "നിശബ്ദ കൊലയാളി" എന്നാണ് വിളിക്കുന്നത്. കാരണം ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ ശരീരം വളരെ അപൂർവമായാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ, ചില സമയങ്ങളിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ കണ്ണുകൾ പ്രകടമാക്കും. നേത്ര പരിശോധനയ്ക്കിടെ, ഉയർന്ന കൊളസ്ട്രോളിന്റെ അളവ് സൂചിപ്പിക്കുന്ന ചില മുന്നറിയിപ്പ് അടയാളങ്ങൾ ഡോക്ടർ കണ്ടെത്തിയേക്കാം. ഉയർന്ന കൊളസ്ട്രോൾ ഹൃദയത്തെ മാത്രമല്ല, കണ്ണുകളെയും ദോഷകരമായി ബാധിക്കും. ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കണ്ണുകളുടെ രൂപത്തിലോ കണ്ണിന് ചുറ്റുമുള്ള ഭാ​ഗത്തെയോ മാറ്റം വരുത്തിയേക്കാം. ഇത് പിന്നീട് കാഴ്ച സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം. കൊളസ്ട്രോളിന്റെ അളവ് അമിതമായി വർധിക്കുന്നത് കാഴ്ച തകരാറിലേക്കും നയിക്കും. ഇത് ശ്രദ്ധയിൽപ്പെടാതെ പോയാൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉയർന്ന കൊളസ്ട്രോൾ കണ്ണുകളെ എങ്ങനെ ബാധിക്കും
സാന്തെലാസ്മ: കണ്ണുകൾക്ക് ചുറ്റും അല്ലെങ്കിൽ മൂക്കിന് സമീപമുള്ള കണ്ണുകളുടെ ഭാ​ഗം മഞ്ഞനിറത്തിൽ കാണപ്പെടുന്നതാണ് സാന്തെലാസ്മ. ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ഒരു സൂചനയാണിത്. സാന്തെലാസ്മസ് കാഴ്ചയെ ബാധിക്കില്ല. സാന്തെലാസ്മ ഉള്ളവരിൽ പകുതിയോളം പേർക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ട്. അമിതവണ്ണമുള്ളവരും പുകവലിക്കുന്നവരും പ്രമേഹരോഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ളവരുമാണെങ്കിൽ സാന്തെലാസ്മ ഉണ്ടാകുന്നതിന് സാധ്യത വളരെ കൂടുതലാണ്.


ALSO READ: Monkeypox: സ്പെയിനിൽ ആദ്യ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയ്തു; മങ്കിപോക്സ് ​ഗുരുതരമാകുന്നോ? ഭയക്കേണ്ടതുണ്ടോ?


കോർണിയൽ ആർക്കസ്: കോർണിയയുടെ ചുറ്റളവിൽ ഒരു വെളുത്ത വളയം രൂപപ്പെടുന്നതാണ് കോർണിയൽ ആർക്കസ്. കോർണിയൽ ആർക്കസ് എന്നറിയപ്പെടുന്ന ഈ വെളുത്ത വളയം സ്വാഭാവിക വാർധക്യ പ്രക്രിയയുടെ ഭാ​ഗമായും ഉണ്ടാകും. എന്നാൽ, ഉയർന്ന കൊളസ്ട്രോളിന്റെ ഫലമായി ഏത് പ്രായത്തിലും ഇത് പ്രത്യക്ഷപ്പെടാം. വളരെ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കോർണിയൽ ആർക്കസ് സാധാരണയായി കാഴ്ചയെ ബാധിക്കില്ല. കൂടാതെ ചികിത്സയിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


റെറ്റിനൽ വെയിൻ ഒക്ലൂഷൻ: കണ്ണിന്റെ പിൻഭാഗത്ത്, റെറ്റിന എന്നറിയപ്പെടുന്ന ഒരു പ്രകാശ-സെൻസിറ്റീവ് ടിഷ്യു ഉണ്ട്. റെറ്റിന ധമനിയും സിരയും വഴിയാണ് റെറ്റിനയ്ക്ക് രക്തം ലഭിക്കുന്നത്. സിരയിൽ തടസം ഉണ്ടാകുമ്പോൾ രക്തം ലഭിക്കുന്നതും തടസപ്പെടുന്നു. ഇതേ തുടർന്ന് റെറ്റിന ആർട്ടറി ഒക്ലൂഷൻ സംഭവിക്കുന്നു. സ്ട്രോക്കിന് സമാനമാണ് ഈ അവസ്ഥ. ഇത് സംഭവിക്കുമ്പോൾ, വീക്കം മൂലം കാഴ്ച തകരാറിലാകുന്നു. മങ്ങിയ കാഴ്ച, കണ്ണിൽ വേദന, കാഴ്ചയിലെ മാറ്റം എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ. കൊളസ്ട്രോൾ നില നിയന്ത്രിക്കുകയെന്നതാണ് ഇതിന്റെ ചികിത്സയിൽ പ്രധാനമായും ചെയ്യുന്നത്.


ALSO READ: Mouth Ulcers: വായിലെ അൾസറിനെ പ്രതിരോധിക്കാൻ അ‍ഞ്ച് പ്രകൃതിദത്ത മാർ​ഗങ്ങൾ വീട്ടിൽ തന്നെ ചെയ്യാം


ഉയർന്ന കൊളസ്ട്രോൾ രക്തപരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. കൃത്യമായ കൊളസ്‌ട്രോൾ പരിശോധന നടത്താൻ ഡോക്ടറെ സന്ദർശിക്കുക. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് അപകട ഘടകങ്ങളുടെ കുടുംബ ചരിത്രമുണ്ടെങ്കിൽ തീർച്ചയായും പതിവായി കൊളസ്ട്രോൾ നില പരിശോധിക്കുക. നിങ്ങളുടെ ഫാസ്റ്റിംഗ് ലിപിഡ് ലെവലുകൾ പതിവായി പരിശോധിക്കുന്നതിന് ആരോ​ഗ്യ വിദ​ഗ്ദന്റെ സഹായം തേടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.