സ്ത്രീകൾ ഉപയോഗിക്കുന്ന പല ഫാഷനബിൾ വസ്തുക്കളും ആരോഗ്യത്തിന് ഹാനികരമാണ്. അതിൽ ഒന്നാണ് ഹൈ ഹീൽ ചെരുപ്പുകൾ. ഹൈ ഹീൽ ചെരുപ്പുകൾ പതിവായി ധരിക്കുന്നത് സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പലരീതിയിലും ദോഷം വരുത്തുമെന്നതാണ് വാസ്തവം. ഹൈഹീൽ ചെരുപ്പുകൾ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

1- നടുവേദന


ഹൈ ഹീൽ ചെരുപ്പ് സന്ധികൾക്കും കാൽമുട്ടുകൾക്കും പുറമെ ഇടുപ്പ് എല്ലുകളിലും നട്ടെല്ലിലും അധിക സമ്മർദ്ദം ഉണ്ടാക്കുന്നു. ഇവ തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ, ഈ വേദന എന്നെന്നേക്കുമായി നിലനിൽക്കും. സുഷുമ്‌നാ നാഡിയുടെ പ്രവർത്തനത്തേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.


ALSO READ: പ്രമേഹത്തെ മാറ്റി നിർത്താം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ


2- കഴുത്ത് വേദന


ഹൈ ഹീൽ ചെരുപ്പുകൾ കഴുത്ത് വേദനയ്ക്ക് കാരണമാകും. വാസ്തവത്തിൽ, ഹൈ ഹീൽ കാരണം, ശരീരത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ തകരാറിലാകുന്നു, സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്, മറ്റ് അവയവങ്ങളിൽ അമിതമായ സമ്മർദ്ദം ഉണ്ടാകുന്നു.


3- പേശികളിൽ അധിക സമ്മർദ്ദം


ഉയർന്ന ഹൈ ഹീൽ ചെരുപ്പുകൾ പേശികളിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ദീർഘനേരം ഹൈഹീൽ ചെരുപ്പ് ധരിക്കുന്നത് തുടയുടെ പേശികളെ വലിച്ചുനീട്ടുന്നു. ഇത് രോഗങ്ങളും വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.


4- എല്ലുകൾ പൊട്ടാനുള്ള സാധ്യത


ഉയർന്ന ഹീൽ ചെരുപ്പുകൾ ദീർഘനേരം ധരിക്കുന്നത് എല്ലുകൾ പൊട്ടാനുള്ള സാധ്യത കൂട്ടുന്നു. എന്നാൽ ഹൈഹീൽ ചെരുപ്പുകൾ ധരിക്കുന്നതിനൊപ്പം ഇടയ്ക്ക് സാധാരണ ഷൂസും സ്ലിപ്പറുകളും ഉപയോഗിച്ചാൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാം.


5- ഓസ്റ്റിയോ ആർത്രൈറ്റിസ്


ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ കണ്ടെത്തൽ പ്രകാരം, ഉയർന്ന ഹൈ ഹീൽ ചെരുപ്പുകൾ കാൽമുട്ടുകളിലും സന്ധികളിലും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ഇവ ധരിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത വർദ്ധിപ്പിക്കുന്നു. ഈ രോഗത്തിൽ അസ്ഥികൾ തകരുന്നു. സ്ത്രീകളിൽ അപകടസാധ്യത പുരുഷന്മാരേക്കാൾ ഇരട്ടിയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.