ശരീരത്തിന്റെ ആരോ​ഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിനുകളും പ്രോട്ടീനുകളും വളരെ പ്രധാനമാണ്. ഇതിനാലാണ് പോഷകസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാകുന്നത്. ഇത്തരത്തിൽ ആരോ​ഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട.


COMMERCIAL BREAK
SCROLL TO CONTINUE READING

നോൺ വെജിറ്റേറിയൻ ആഹാരരീതി പിന്തുടരുന്നവർക്ക് മുട്ട ഗുണം ചെയ്യും. എന്നാൽ സസ്യാഹാരികൾ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്. മുട്ടയുടെ അതേ അളവിൽ പോഷക ​ഗുണമുള്ള പച്ചക്കറികളും ഉണ്ട്. മുട്ടയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീൻ ലഭിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം.


1. വാഴപ്പഴം: വാഴപ്പഴം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. പോഷകങ്ങളുടെ കലവറയായാണ് ഇതിനെ കണക്കാക്കുന്നത്. പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, പല രോഗങ്ങളെയും ചെറുക്കാൻ ഇത് ശരീരത്തെ സഹായിക്കുന്നു.


ALSO READ: Sugar Cravings: പഞ്ചസാര അമിതമായി കഴിക്കുന്നവരാണോ? ഈ അവസ്ഥകളെ തിരിച്ചറിയൂ


2. ടോഫു: സോയ പാലിൽ നിന്ന് ഉണ്ടാക്കുന്ന ഒരു തരം ഭക്ഷണമാണ് ടോഫു. ഇത് ഒരു പവർ പാക്ക്ഡ് ഫുഡ് ആയി കണക്കാക്കപ്പെടുന്നു. ഇതിൽ പ്രോട്ടീൻ കൂടുതലാണ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതുകൂടാതെ, വിറ്റാമിൻ എ, ഇരുമ്പ്, ചെമ്പ്, നാരുകൾ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ടോഫു.


3. ആപ്പിൾ: പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ കെ, കോപ്പർ, പൊട്ടാസ്യം തുടങ്ങിയവ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആപ്പിൾ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പല രോഗങ്ങളെയും പ്രതിരോധിക്കാൻ വാഴപ്പഴത്തിന് കഴിയും.


4. സോയാബീൻ: സോയാബീൻ പതിവായി കഴിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. പ്രോട്ടീൻ, ഫൈബർ, ഇരുമ്പ്, കാർബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് സോയാബീൻ. സോയാബീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.


5. ബീറ്റ്റൂട്ട്: സസ്യാഹാരികൾക്ക് പോഷകങ്ങൾ ലഭിക്കാൻ ബീറ്റ്റൂട്ട് വളരെ പ്രയോജനകരമാണ്. ബീറ്റ്റൂട്ട് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. പലവിധത്തിലുള്ള രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ബീറ്റ്റൂട്ട് മികച്ചതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.