Hair Care Tips: നരച്ച മുടി കറുപ്പിക്കാം... പ്രകൃതിദത്തമായി; ഇതാ ചില സിംപിൾ വഴികൾ
Home remedies for grey hair: ചിലർക്ക് ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതായി കാണാം. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഇതിന്റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.
ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അകാലനര. ചിലർക്ക് ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതായി കാണാം. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഇതിന്റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. അകാല നരയെ അകറ്റുന്നതിന് പ്രകൃതിദത്തമായ എന്തെല്ലാം മാർഗങ്ങൾ സഹായിക്കുമെന്ന് നോക്കാം.
റോസ്മേരി വാട്ടർ: അകാലനര, മുടികൊഴിച്ചിൽ എന്നിവ അകറ്റാൻ റോസ്മേരി വാട്ടർ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് നല്ലതാണ്. റോസ്മേരി ചേർത്ത വെള്ളം ഉപയോഗിച്ച് തല കഴുകുന്നതും നല്ലതാണ്.
മൈലാഞ്ചിയില: ഒരു പിടി തുളസിയില, മൈലാഞ്ചിയില, ഒരു ടീസ്പൂൺ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഇതുപയോഗിച്ച് തല കഴുകുന്നത് അകാലനരയ്ക്ക് പരിഹാരം കാണാൻ സഹായിക്കും. ആഴ്ചയിൽ രണ്ട്- മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം നൽകാനും മുടി നന്നായി വളരാനും സഹായിക്കും.
ഉലുവ: ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം ഇത് തണുപ്പിക്കുക. ഇതിൽ നിന്ന് ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് ഉള്ളി നീര് ചേർത്ത് തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടി കറുപ്പിക്കാൻ സഹായിക്കും. ഈ വെള്ളം ഉപയോഗിച്ച് തല 20 മിനിറ്റോളം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.
നെല്ലിക്ക: നെല്ലിക്കയിൽ ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. നെല്ലിക്കാ ഉണക്കി പൊടിച്ചത് വെള്ളത്തിൽ കലർത്തി തലമുടിയിൽ പുരട്ടുന്നത് അകാലനര അകറ്റാൻ സഹായിക്കും.
കാപ്പിപ്പൊടി: വെള്ളത്തിൽ കാപ്പിപ്പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം ഇത് തലമുടിയിൽ തേച്ചുപിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം. ഇങ്ങനെ ചെയ്യുന്നത് അകാലനര അകറ്റാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും സഹായിക്കും.
ചെമ്പരത്തി: ചെമ്പരത്തി പൂവിന്റെ ഇതളുകൾ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. രാവിലെ ഈ വെള്ളം കൊണ്ട് തല കഴുകുന്നത് അകാലനര അകറ്റാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.