Weight Gain with Milk and Honey: എങ്ങനെയെങ്കിലും ഒന്ന് പൊണ്ണത്തടി കുറയ്ക്കാന്‍ പാടുപെടുന്നവരുടെ ഇടയില്‍  എന്തെല്ലാം കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന് പരാതിപ്പെടുന്ന ഒരു വിഭാഗവും ഉണ്ട്.  അവരുടെ  പരാതിയ്ക്ക് ലഭിക്കുന്ന ഏക മറുപടിയാണ്‌ "നന്നായി ഭക്ഷണം കഴിയ്ക്കുക" എന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Grey Hair Treatment: മുടി ഒരിയ്ക്കലും നരയ്ക്കില്ല, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ


എന്നാല്‍, എന്ത് കഴിയ്ക്കണം, എന്ത് തരം ഭക്ഷണം കഴിച്ചാലാണ് വണ്ണം വയ്ക്കുക എന്ന കാര്യം കൂടി അറിയേണ്ടതുണ്ട്. ശരീര പുഷ്ടിയുണ്ടാകും എന്നുള്ള പരസ്യങ്ങള്‍ക്ക് പിന്നാലെ പോയി  ഒടുവില്‍ അനാരോഗ്യവും അസുഖങ്ങളും വിളിച്ചു വരുത്തുന്ന പലരുമുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ എപ്പോഴും  ആരോഗ്യകരമായ വഴികള്‍ തേടുന്നതാണ് ഉത്തമം. 


എങ്ങനെയെങ്കിലും പെട്ടന്ന് കുറച്ച്‌ വണ്ണം വെച്ചാൽ മതിയെന്ന് വിചാരിച്ച് കണ്ണിൽ കാണുന്നതെല്ലാം കഴിയ്ക്കുന്നത്‌ ഒടുവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.  അതിനാല്‍ തടി വെയ്ക്കാനായി ഫാസ്റ്റ് ഫുഡും പിസ്സയും മറ്റ് ജങ്ക് ഫുഡുകളുമൊക്കെ പരമാവധി ഒഴിവാക്കുക.  ജങ്ക് ഫുഡ് കഴിക്കുന്നത് ആളുകളുടെ ഭാരം വർദ്ധിപ്പിക്കും. ഇവ ആരോഗ്യത്തിനും ഹാനികരമാണ്. കൂടാതെ, ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങൾ നേരിടാം.


ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല.  എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില  പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
 
ശരീരഭാരം വർദ്ധിപ്പിക്കാന്‍ നിങ്ങളുടെ അടുക്കളയില്‍ ലഭിക്കുന്ന  രണ്ടു സാധനങ്ങള്‍ മതി.  അതാണ് പാലും തേനും. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ പാലിൽ ധാരാളമായി കാണപ്പെടുന്നു. അതേസമയം പാലിൽ തേൻ ചേർത്താൽ പല ഗുണങ്ങളും അധികമായി ലഭിക്കും. കാരണം തേനിന് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന നിരവധി ഗുണങ്ങളുണ്ട്.എന്നാൽ പാലും തേനും ഒരുമിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.  


പാലിൽ തേൻ കലർത്തി കുടിക്കുന്നതിന്‍റെ ഗുണങ്ങൾ-


ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ പാലിൽ തേൻ കലർത്തി കുടിക്കാം. പാലും തേനും യോജിപ്പിച്ച് കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായകമാണ്. എന്നാല്‍ അമിതവണ്ണമുള്ളവർ ഇത് കഴിക്കരുത്.


ദഹനത്തിന് ഉത്തമം 


ദഹനം ശക്തിപ്പെടുത്താൻ പാലിൽ തേൻ കലർത്തി കുടിക്കുന്നത് നല്ലതാണ്.  പാലിൽ തേൻ കലർത്തി കുടിക്കുന്നത് മലബന്ധത്തിനും ആശ്വാസം നല്‍കും. അതുകൊണ്ട് തന്നെ വയറ്റിലെ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ദിവസവും രാത്രി പാലിൽ തേൻ കലർത്തി കുടിക്കാം. അതിനാൽ ദഹനം മെച്ചപ്പെടാൻ ദിവസവും പാലിൽ തേൻ കലർത്തി കുടിക്കുക.


നിങ്ങൾക്ക് ഊർജം ലഭിക്കും


നിങ്ങൾക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, പാലിൽ തേൻ ചേർത്ത് കുടിക്കാം. ദിവസവും പാലും തേനും ഒരുമിച്ച് കുടിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നു, കൂടാതെ, പകല്‍ സമയത്തെ ക്ഷീണം അകറ്റും. അതുകൊണ്ട് എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുമ്പ് തേൻ ചേർത്ത പാൽ കുടിക്കുക. ഇങ്ങനെ ചെയ്താൽ ക്ഷീണവും തളർച്ചയും ഇല്ലാതാകും.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.