Almond Benefits: ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമോ?
Health Benefits Of Almonds: ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നത് അമിതഭാരമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്തുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
നിരവധി ഗുണങ്ങളാൽ സമ്പന്നമായ നട്സുകളിൽ ഒന്നാണ് ബദാം. ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. രണ്ട് പുതിയ പഠനങ്ങൾ പ്രകാരം, ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നത് അമിതഭാരമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്തുമെന്ന് പറയുന്നു.
ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമോ? പുതിയ പഠനങ്ങൾ പറയുന്നതെന്ത്?
ആദ്യ പഠനം യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലും രണ്ടാമത്തേത് ക്ലിനിക്കൽ ന്യൂട്രീഷൻ ഇഎസ്പിഇഎൻ ജേണലിലും പ്രസിദ്ധീകരിച്ചു. രണ്ട് പഠനങ്ങളിലും, 60 പേർ 20 ഗ്രാം ബദാം വീതം കഴിച്ചു. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 30 മിനിറ്റ് മുമ്പാണ് ഒരുപിടി ബദാം പഠനകാലയളവിൽ ഇവർ കഴിച്ചത്. ഇത് കാലക്രമേണ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിനും പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
ALSO READ: Meat Side Effects: റെഡ് മീറ്റ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമോ?
ഭക്ഷണ നിയന്ത്രണങ്ങളുടെ ഭാഗമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ ബദാം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ഡയബറ്റിസ്, മെറ്റബോളിക് ഡിസീസസ് എക്‌സലൻസ് ഫോർട്ടിസ്-സി-ഡോക് സെന്റർ പ്രൊഫസറും ചെയർമാനുമായ അനൂപ് മിശ്ര പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കുറച്ച് ബദാം കഴിക്കുന്നത് പ്രീ ഡയബറ്റിസ് ഉള്ളവരിൽ ഗ്ലൈസെമിക് നിയന്ത്രണം വേഗത്തിലും സമൂലമായും മെച്ചപ്പെടുത്തുമെന്ന് ഈ ഫലങ്ങൾ കാണിക്കുന്നുവെന്ന് മിശ്ര പറഞ്ഞു. ബദാമിലെ നാരുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, സിങ്ക്, മഗ്നീഷ്യം എന്നിവയുടെ പോഷക ഗുണങ്ങൾ ഗ്ലൈസെമിക് നിയന്ത്രണത്തിനും വിശപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഉപാപചയ പ്രവർത്തനങ്ങൾ ഗണ്യമായി മെച്ചപ്പെടുന്നത് പ്രീ ഡയബറ്റിസ് പഠനത്തിൽ പങ്കെടുത്തവരിൽ നാലിലൊന്നിൽ (23.3 ശതമാനം) രക്തത്തിലെ സാധാരണ ഗ്ലൂക്കോസ് നിയന്ത്രണത്തിലേക്ക് മടങ്ങുന്നതിലേക്ക് നയിച്ചുവെന്ന് ഗവേഷകർ വ്യക്തമാക്കി.
ബദാമിന്റെ മറ്റ് ഗുണങ്ങൾ
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം: നമ്മുടെ ശരീരകോശങ്ങളിലെ തന്മാത്രകളെ പ്രതികൂലമായി ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബദാം.
വിറ്റാമിൻ ഇ: വിറ്റാമിൻ ഇ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. ബദാം ബോർഡ് ഓഫ് കാലിഫോർണിയയുടെ അഭിപ്രായത്തിൽ, ഒരു ഔൺസ് ബദാമിൽ വിറ്റാമിൻ ഇ യുടെ പ്രതിദിന മൂല്യത്തിന്റെ 50 ശതമാനം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി തുടങ്ങിയവയെ മികച്ചതാക്കാൻ സഹായിക്കുന്നു.
ALSO READ: പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാൻ സാധിക്കുമോ? വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെയാണ്
കുറഞ്ഞ കൊളസ്‌ട്രോളിന്റെ അളവ്: എല്ലാ ദിവസവും ബദാം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ അല്ലെങ്കിൽ ഉയർന്ന അളവിലുള്ള ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
വിശപ്പ് കുറയ്ക്കുന്നു: നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ, ബദാം കഴിച്ചാൽ ദീർഘനേരം വിശപ്പ് രഹിതമായി അനുഭവപ്പെടുന്നു. അതിനാൽ, അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്നും ജങ്ക് ഫുഡുകൾ കഴിക്കാനുള്ള ആസക്തികളിൽ നിന്നും ഇത് നിങ്ങളെ തടയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...