ആരോഗ്യകരമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച സ്രോതസ്സാണ് മാംസം. എന്നിരുന്നാലും, റെഡ് മീറ്റ് അല്ലെങ്കിൽ സംസ്കരിച്ച മാംസം നിങ്ങൾ അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ചില മാംസങ്ങളിൽ പൂരിത കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത വർധിപ്പിക്കും.
മൃഗങ്ങളുടെ പ്രോട്ടീൻ, പ്രത്യേകിച്ച് ചുവന്ന മാംസം, ആരോഗ്യമുള്ള അസ്ഥികൾക്ക് ആവശ്യമാണെങ്കിലും, അത് അമിതമായി കഴിക്കുന്നത് യഥാർത്ഥത്തിൽ എല്ലുകളെ നശിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. പാൽ ഉത്പന്നങ്ങൾ, മത്സ്യം, ചിക്കൻ, സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീൻ സ്രോതസ്സുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. മാംസങ്ങൾ ഭക്ഷണത്തിന് ഉപയോഗിക്കുമ്പോൾ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി സന്തുലിതാവസ്ഥ നിലനിർത്തണം.
ALSO READ: പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാൻ സാധിക്കുമോ? വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെയാണ്
ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം, പ്രത്യേകിച്ച് മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ, കാത്സ്യം നഷ്ടപ്പെടുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നതിനും ഇടയാക്കും.
മാംസത്തിന് ഉയർന്ന ഫോസ്ഫറസ്-കാത്സ്യം അനുപാതമുണ്ട്, ഇത് കാത്സ്യം വിസർജ്ജനം വർധിപ്പിക്കുകയും അസ്ഥികളുടെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമാകുകയും ചെയ്യും.
മൃഗങ്ങളുടെ പ്രോട്ടീൻ, പ്രത്യേകിച്ച് ചുവന്ന മാംസം കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുകയും എല്ലുകളിൽ നിന്ന് കാത്സ്യം നീക്കം ചെയ്യുകയും ചെയ്യും. ഇത് എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ബീൻസ്, പയർ, പച്ചക്കറികൾ, പോഷകസമൃദ്ധമായ ധാന്യങ്ങൾ എന്നിവ മാംസരഹിത പ്രോട്ടീൻ ഭക്ഷണങ്ങളാണ്. സസ്യാധിഷ്ഠിത പ്രോട്ടീനുകൾ കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചുവന്ന മാംസം, സംസ്കരിച്ച മാംസം, ശീതളപാനീയങ്ങൾ, വറുത്ത ഭക്ഷണം, ശുദ്ധീകരിച്ച ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ മികച്ചതാക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...