ഇന്ന് ആളുകൾക്കിടയിൽ സാധാരണയായി കണ്ടു വരുന്ന ഒരു ജീവിതശൈലി രോ​ഗമായി മാറി കഴിഞ്ഞു പ്രമേഹം. 10 പേരെ പരിശോധിച്ചാൽ അതിൽ ഒരു 8 പേർക്കെങ്കിലും പ്രമേഹം ഉള്ളതായി സ്ഥിതീകരിക്കുന്ന അവസ്ഥ. കുറച്ചുകാലങ്ങളായി ചെറുപ്പക്കാരെയും കുട്ടികളെയും പോലും പ്രമേഹം പിന്തുടരുകയാണ്. പ്രധാനമായും ഇതിന്റെ കാരണം മാറിയ ജീവിതശൈലിയാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മുടെ ​ദിനചര്യ ഇവയെല്ലാം രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. മധുരമുള്ള പലഹാരങ്ങൾ മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവ കഴിക്കുന്നതിലൂടെ, വ്യായാമക്കുറവ് എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് ഇടയാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമേഹം പിടിപെട്ടുകഴിഞ്ഞാൽ അത് നമ്മുടെ സാധാരണ ജീവിതത്തെ താളം തെറ്റിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഒരാളുടെ ലൈം​ഗിക ജീവിതം. അത് സ്ത്രീയ്ക്ക് ആണെങ്കിലും പുരുഷനാണെങ്കിലും ഒരു പോലെ ബാധിക്കുന്നു. പ്രമേഹം പിടിപെടുന്നതോടെ ആളുകളിൽ ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ക്ക് വഴിയൊരുക്കുന്നു. ഡയറ്റ് പാലിയ്ക്കേണ്ടി വരുക, മരുന്നുകള്‍ കഴിയ്ക്കുക, രോഗിയെന്ന ചിന്ത, ഇതു കാരണമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ എന്നിവയെല്ലാം തന്നെ പ്രമേഹത്തെ തുടര്‍ന്ന് ഡിപ്രഷന്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഒന്നാണ്. പുരുഷന്മാര്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങള്‍ കാരണം പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ആശങ്കയും സ്ത്രീകള്‍ക്ക് ലൂബ്രിക്കേഷന്‍ കുറവ് കാരണം സെക്‌സ് വേദനിപ്പിയ്ക്കുന്നതായി മാറുന്നതും ഡിപ്രഷനിലേയ്ക്ക് നയിക്കുന്ന കാരണങ്ങള്‍ തന്നെയാണ്.


ALSO READ:  ഉറക്കത്തിനിടെ അടുത്ത് ആരെങ്കിലും നിക്കുന്നതുപോലെ തോന്നാറുണ്ടോ? വീഴുന്നതു പോലെ തോന്നാറുണ്ടോ? അവ​ഗണിക്കരുത്


​പുരുഷന്മാരില്‍ ​ഉണ്ടാകുന്ന പ്രശ്നങ്ങൾ


പുരുഷന്മാരില്‍ സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഡയബെറ്റിസ് അഥവാ പ്രമേഹം കാരണമാകുന്നു. ഇത് ഉദ്ധാരണ പ്രശ്‌നം, ശീഘ്ര്‌സ്ഖലനം, ലൈംഗിക താല്‍പര്യക്കുറവ്, ലിംഗോദ്ധാരണക്കുറവ് എന്നിവയ്ക്ക് കാരണമാക്കുന്നു. സാധാരണ വ്യക്തികളിൽ സംഭവിക്കുന്ന ലിംഗോദ്ധാരണക്കുറവിനേക്കാൾ നാലു മടങ്ങാണ് പ്രമേഹരോഗികളിൽ സംഭവിക്കുന്നത്. കൂടാതെ സമപ്രായക്കാരേക്കാൾ 10–15 വർഷം മുമ്പു തന്നെ പ്രമേഹരോഗികളിൽ ഉദ്ധാരണപ്രശ്നങ്ങൾ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. പ്രായം, പ്രമേഹത്തിന്റെ തീവ്രത, മറ്റ് അനുബന്ധമായ രോഗങ്ങൾ തുടങ്ങി പല കാര്യങ്ങളെ ആശ്രയിച്ചാണ് പ്രമേഹരോഗികളിൽ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.ധമനികളിലെ ജരിതാവസ്ഥയും അടവുകൾക്കുള്ള സാധ്യതയും പ്രമേഹരോഗിയില്‍ ഉദ്ധാരണത്തകരാറിനിടയാക്കുന്നു.


ഇതേ ധമനീപ്രശ്നങ്ങൾ ശരീരത്തിലെവിടെയും സംഭവിക്കാം, ഹൃദയത്തിൽ പോലും. അതായത് ഉദ്ധാരണക്കുറവ് ബാധിച പ്രമേഹരോഗികളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് സാരം. രക്തക്കുഴലുകളെയും ഞരമ്പുകളെയും പ്രമേഹം ബാധിക്കുമ്പോഴാണ് ലൈംഗിക ബലഹീനത എന്ന അവസ്ഥ ഉണ്ടാകുന്നത്. പല പ്രമേഹരോഗികൾക്കും അമിതഭാരം, രക്തസമ്മർദം, അമിതമായ കൊളസ്ട്രോൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും സാധാരണമായി മാറുന്നു. ഇവയെല്ലാം ലൈംഗിക ശേഷിയെ ബാധിക്കുന്നതുപോലെ തന്നെ ഹൃദ്രോഗമുൾപ്പെടെയുള്ള പ്രമേഹ സങ്കീർണതകളിലേക്കും കൊണ്ടെത്തിക്കുന്നു. ഇതിനൊപ്പം വ്യായാമക്കുറവും പുകവലിയും കൂടിയാകുമ്പോൾ ഉദ്ധാരണക്കുറവിനുള്ള സാധ്യത വർദ്ധിക്കുകയാണ്. 


സ്ത്രീകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ 


പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും പ്രമേഹം ഒരു വില്ലനായി മാറാറുണ്ട്. ഇത് നാഡികളേയും ഞരമ്പുകളേയും നശിപ്പിക്കുന്നു. പ്രമേ​ഹം ശരീരത്തിന്റെ രക്തപ്രവാഹം കുറയ്ക്കുന്നതിനാല്‍ ഇത് വജൈനല്‍ ഭാഗത്തുള്ള ലൂബ്രിക്കേഷന്‍ കുറയ്ക്കാൻ ഇടയാക്കുന്നു. തന്മൂലം സെക്‌സ് വേദനിപ്പിയ്ക്കുന്ന അനുഭവമായി മാറുന്നു. ശരീരത്തിലെ രക്തപ്രവാഹം കുറയുന്നത് സെക്‌സ് താല്‍പര്യം കുറയാനും ഇടയാക്കുന്നു. പ്രമേഹം നാഡികളെ ബാധിക്കുന്നതിനാൽ ബ്രെയിനില്‍ നിന്നും പുറപ്പെടുന്ന സെക്‌സ് താല്‍പര്യവും കുറയുന്നു. ലൈംഗികമായ ഉത്തേജനം സ്ത്രീയില്‍ പ്രമേഹം കുറയ്ക്കുന്നു. കൂടാതെ സ്ത്രീകളില്‍ ഇത് സെന്‍സേഷന്‍ കുറവിന് ഇടയാക്കുന്നു. ഇതിനാല്‍ തന്നെ ഓര്‍ഗാസത്തിനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സ്ത്രീകളില്‍ യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍, യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ എന്നിവയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ് പ്രമേഹം. രക്തത്തിലെ ഷുഗര്‍ കൂടുതലാകുമ്പോള്‍ രോഗമുണ്ടാക്കുന്ന ബാക്ടീരിയ, ഫംഗസ് എന്നിവ ഇതോടെ കൂടുതലായി വളരുന്നു. യോനീഭാഗത്തെ ആരോഗ്യകരമായി വയ്ക്കുന്ന ബാക്ടീരിയകള്‍ കുറയുന്നു. ഇതാണ് ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.