Sleep Paralysis: ഉറക്കത്തിനിടെ അടുത്ത് ആരെങ്കിലും നിക്കുന്നതുപോലെ തോന്നാറുണ്ടോ? വീഴുന്നതു പോലെ തോന്നാറുണ്ടോ? അവ​ഗണിക്കരുത്

Stmptoms and Causes of Sleep Paralysis: ശ്വാസതടസ്സം ഉള്ളതു പോലെ, നമ്മളെ ആരെങ്കിലും ഉപദ്രവിക്കാൻ വരുന്നതായി എല്ലാം നമുക്ക് അനുഭവപ്പെടും. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 03:43 PM IST
  • പലർക്കും സ്ലീപ്പ് പാരലസിസ് എന്നത് ഒരു പേടി സ്വപ്നമാണ്.
  • ആരെങ്കിലും അടുത്തേയ്ക്ക് വരുന്നതായി തോന്നും, ഉപദ്രവിക്കാന്‍ വരുന്നതായി തോന്നും, ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ.
Sleep Paralysis: ഉറക്കത്തിനിടെ അടുത്ത് ആരെങ്കിലും നിക്കുന്നതുപോലെ തോന്നാറുണ്ടോ? വീഴുന്നതു പോലെ തോന്നാറുണ്ടോ? അവ​ഗണിക്കരുത്

ഉറങ്ങുമ്പോൾ പലർക്കും തോന്നുന്ന സം​ഗതി ആണ് സമീപത്ത് ആരെങ്കിലും നിൽക്കുന്നതു പോലേയും കിടക്കുന്നത് പോലെയും ഒക്കെ. കാല് വഴുതി വീഴാൻ പോകും, ഭയക്കും, എഴുന്നേൽക്കാൻ ശ്രമിക്കും കണ്ണ് തുറക്കാൻ കഴിയില്ല. അൽപ്പസമയം കഴിഞ്ഞാൽ ഞെട്ടി എഴുന്നേൽക്കും പക്ഷെ പിന്നീട് ഉറങ്ങാനും കഴിയില്ല. ഇത് പതിവ് സംഭവമായി മാറുക. നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിൽ ആർക്കെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാറുണ്ടോ? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അറിയാമോ.ഈ അവസ്ഥയ്ക്ക് മെഡിക്കൽ സയൻസിൽ ഒരു പേരുണ്ട്. സ്ലീപ്പ് പാരലിസീസ്( Sleep Paralysis) എന്നാണ് ഈ അവസ്ഥയെ സൂചിപ്പിക്കുന്നത്.

പലർക്കും സ്ലീപ്പ് പാരലസിസ് എന്നത് ഒരു പേടി സ്വപ്നമാണ്. ഉറക്കത്തിൽ നിന്നും എഴുന്നേറ്റതായി തോന്നും എന്നാൽ ഉണ്ടാവില്ല. എഴുന്നേൽക്കാനായി പലതവണ ശ്രമിക്കും പക്ഷെ കഴിയില്ല. ഒട്ടും എഴുന്നേല്‍ക്കാന്‍ പറ്റാതെ കിടക്കുന്നത് പോലെ തോന്നുക, അല്ലെങ്കില്‍ ആരെങ്കിലും അടുത്തേയ്ക്ക് വരുന്നതായി തോന്നും, ഉപദ്രവിക്കാന്‍ വരുന്നതായി തോന്നും, ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. എന്നാൽ അനങ്ങാനോ, പ്രതികരിക്കാനോ സാധിക്കില്ല.  ഇതൊക്കെയാണ് ഈ അവസ്ഥമൂലം ഉണ്ടാകുന്ന അനുഭവങ്ങൾ. ഇത് വളരെ കുറച്ച് സെക്കന്റുകള്‍ മാത്രമാണ് ഒരു വ്യക്തിയില്‍ അനുഭവപ്പടുക. ഇത് പതിവായാൽ പിന്നെ ഉറക്കം നഷ്ടപ്പെടുന്നു, രാത്രിയിൽ ഉറക്കത്തിൽ ഈ അനുഭവം ഉണ്ടാവും എന്നതിനാൽ ചിലർക്ക് ഉറങ്ങാൻ പേടിയാണ്.

ALSO READ: അമിതമായി കട്ടൻ ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പണി കിട്ടുക കിഡ്നിയ്ക്കാണേ..!

അങ്ങനെ മറ്റ് പല അസുഖങ്ങൾക്കും സ്ലീപ്പ് പാരലിസീസ് കാരണമാകുന്നു. ഇത്തരം അവസ്ഥയുള്ളവർ ഉറങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ അവസ്ഥ ഇല്ലാതാക്കാൻ സാധിക്കും. അവയെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. സ്ലീപ് പാരലസിസിന്റെ പ്രധാന ലക്ഷണം ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കാനോ അനങ്ങാനോ സാധിക്കാതെ വരുന്ന അവസ്ഥയാണ്. ഈ സമയത്ത് നിങ്ങൾക്ക് സംസാരിക്കണം എന്നുണ്ടാകും പക്ഷെ കഴിയില്ല. ഉറക്കത്തില്‍ മതിഭ്രമം(hallucination) തോന്നുന്നത് ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുപോലെ നെഞ്ചില്‍ അമിതമായി ഭാരം അനുഭവപ്പെടും. ചിലര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതായി കാണാം. ഈ സമയത്ത് അമിതമായി വിയര്‍ക്കുകയും ചിലര്‍ക്ക് പേശികള്‍ വലിഞ്ഞ് മുറുകുകയും നല്ലപോലെ തലവേദന അനുഭവിക്കുകയും ചെയ്യും.

​എന്തുകൊണ്ട് ഇത്തരം അനുഭവം ഉണ്ടാകുന്നു

എന്തുകൊണ്ട് ആളുകൾക്ക് ഇത്തരത്തില് സ്ലീപ് പാരലിസീസ് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരം ഇല്ല എന്നാണ് വിദ​ഗ്ധർ പറയുന്നത്. എങ്കിലും ഇതിന് കാരണാമായേക്കാവുന്ന ചിലതാണ് ഉറക്കമില്ലായ്മ, രാത്ര വൈകി ഉറങ്ങുന്നത്, ഒരാൾ പെട്ടെന്ന് ഉറക്കത്തിലേക്ക് നാര്‍കോലപ്‌സി(Narcolepsy) എന്ന അവസ്ഥ ഉണ്ടെങ്കില്‍, മാനസിക സമ്മര്‍ദ്ദം അമിതമായി അനുഭവിക്കുന്നുണ്ടെങ്കില്‍, അമിതമായി ആകാംഷ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, പാനിക് ഡിസോഡര്‍, അല്ലെങ്കില്‍ വീട്ടില്‍ ആര്‍ക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടെങ്കില്‍ പാരമ്പര്യമായെല്ലാം ഈ അവസ്ഥ നിങ്ങളിൽ ഉണ്ടാകാൻ കാരണമാകാറുണ്ട്. 

സ്ലീപ് പാരലിസീസ് അത്ര അപകടകാരി അല്ലെങ്കിലും ഇത് പലരിലും ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുറഞ്ഞത് 10 ശതമാനം അളുകള്‍ ഇത്തരം അവസ്ഥ നേരിടുന്നതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം ഇത്തരം അനുഭവങ്ങളെ ഭയന്ന് അവർ ഉറങ്ങാൻ ഭയക്കുന്നു. ഇത് അവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിലേയ്ക്കും നയിക്കുന്നുണ്ട്. രാത്രി ഉറക്കം കിട്ടാത്ത അവസ്ഥ പകല്‍ ഉറക്കത്തിലേയ്ക്ക് ഇവരെ നയിക്കുന്നു. ഇത് ഇവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. അതുപോലെ ദിനചര്യയെയും പ്രവർത്തനങ്ങളെയും ബാധിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News