Fig and Weight Loss: അത്തിപ്പഴം കഴിച്ചോളൂ, കുടവയര്‍ അലിഞ്ഞ് ഇല്ലാതാകും!!
Fig and Weight Loss: ഇന്ന് ശരീരഭാരം കുറയ്ക്കാനും അത് നിയന്തിച്ചു നിര്‍ത്താനും ഒപ്പം ആരോഗ്യത്തിന്‍റെ കാര്യത്തിലും ആളുകള്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. വ്യായാമം ചെയ്തും ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയുമാണ് മിക്കവാറും ആളുകള്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത്
Fig and Weight Loss: പൊണ്ണത്തടി അല്ലെങ്കില്‍ Obesity ഇന്ന് ഒട്ടു മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ്. നമുക്കറിയാം, അമിത ശരീരഭാരം എന്നത് പലവിധ രോഗങ്ങളുടെയും കാരണവും ഉറവിടവുമാണ്.
ഇന്ന് ശരീരഭാരം കുറയ്ക്കാനും അത് നിയന്തിച്ചു നിര്‍ത്താനും ഒപ്പം ആരോഗ്യത്തിന്‍റെ കാര്യത്തിലും ആളുകള്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. വ്യായാമം ചെയ്തും ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയുമാണ് മിക്കവാറും ആളുകള്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നമുക്കറിയാം അമിതമായ ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല...
എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം കുടവയര്‍ ആണ് വില്ലന്‍. അമിത വണ്ണമില്ല എന്നാല്‍ പ്രകടമായി നില്‍ക്കുന്ന വയര്‍ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആകൃതി വഷളാകുന്നു. ഇത് പിന്നീട് നാണക്കേടിനും ആത്മവിശ്വാസക്കുറവിനും വഴി തെളിക്കുന്നു.
വയറിലെ കൊഴുപ്പ് കത്തിക്കാൻ പല മാര്‍ഗ്ഗങ്ങളും പയറ്റുന്നവരാണ് അധികവും. പലരുടെയു പരിശ്രമങ്ങള്‍ വിഫലമാവാറാണ് പതിവ്. എന്നാല്‍, വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അനായാസം അലിയിയ്ക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം ഉണ്ട്. അത്തിപ്പഴം കഴിച്ചാല്‍ മതി...!! അത്തിപ്പഴം അല്ലെങ്കില്‍ Fig നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക വഴി കുടവയര്‍ ഇല്ലാതാകുന്നത് അറിയില്ല...!!
ഏറെ ഗുണങ്ങള്‍ ഉള്ള ഒന്നാണ് അത്തിപ്പഴം. ഇത് വയറിലെ കൊഴുപ്പ് വേഗത്തിൽ അലിയിക്കും. ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കുക.
ശരീരഭാരം കുറയ്ക്കാൻ അത്തിപ്പഴം എങ്ങിനെ സഹായിക്കുന്നു?
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും അത്തിപ്പഴം കഴിക്കാൻ തുടങ്ങുക. അത്തിപ്പഴത്തിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം വേവിച്ചതും പച്ചയായും കഴിക്കാം. ഏതു തരത്തില്‍ കഴിയ്ക്കുന്നതും ഉത്തമമാണ്.
അത്തിപ്പഴം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. നിങ്ങൾ രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ അത്തിപ്പഴം കഴിക്കുക, ഇത് വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും, കാരണം ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് വളരെ നേരം വയറുനിറഞ്ഞിരിയ്ക്കുന്ന ഒരു പ്രതീതി ഉണ്ടാക്കും, കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടില്ല. ഇത് നിങ്ങല്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിയ്ക്കുന്നു.
2. ഫിസിൻ എന്ന എൻസൈം അത്തിപ്പഴത്തിൽ കാണപ്പെടുന്നു. ഇത് ദഹനത്തെ സഹായിയ്ക്കുന്ന ഒന്നാണ്. അതായത്, ഫിസിന്‍ എൻസൈം ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. ഇതുമൂലം വയറിന് പ്രശ്‌നങ്ങൾ ഉണ്ടാവില്ല, പെട്ടെന്ന് ശരീരഭാരവും കുറയുന്നു.
3. അത്തിപ്പഴത്തിന്‍റെ കൂടുതൽ ഗുണങ്ങൾ ലഭിക്കണമെങ്കില്‍ അത് കുതിർത്തത് കഴിക്കുക. കുതിര്‍ത്ത അത്തിപ്പഴത്തിലെ നാരുകള്‍ ദഹനവ്യവസ്ഥ ആരോഗ്യകരമായി നിര്‍ത്താനും ശരീരഭാരം കുറയ്ക്കാനും സഹായിയ്ക്കും.
4. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായത്തിൽ, കുതിർത്ത അത്തിപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ, ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡ് കലോറി എരിയിച്ച് കളയുന്നതിൽ കൂടുതല്‍ സഹായകമാവും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...