Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5ന്, ഗ്രഹണം എപ്പോൾ സംഭവിക്കും? ഇന്ത്യയില്‍ ദൃശ്യമാകുമോ? അറിയാം

Chandra Grahan 2023:  മെയ് 5 ന് രാത്രി 8.45 ന് പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ആരംഭിക്കും. ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണവും ഏപ്രിൽ 20-ലെ അപൂർവ ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് ശേഷമുള്ള രണ്ടാമത്തെ ഗ്രഹണവുമാണ് ഇത്.  

Written by - Zee Malayalam News Desk | Last Updated : May 3, 2023, 01:53 PM IST
  • മെയ് 5 ന് രാത്രി 8.45 ന് പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ആരംഭിക്കും. ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണവും ഏപ്രിൽ 20-ലെ അപൂർവ ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് ശേഷമുള്ള രണ്ടാമത്തെ ഗ്രഹണവുമാണ് ഇത്.
Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5ന്, ഗ്രഹണം എപ്പോൾ സംഭവിക്കും? ഇന്ത്യയില്‍ ദൃശ്യമാകുമോ? അറിയാം

Lunar Eclipse 2023: ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും  പ്രധാനപ്പെട്ട രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളാണ്. വാന നിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ് ഈ  പ്രകൃതി പ്രതിഭാസങ്ങള്‍. 

മെയ് 5 ന് രാത്രി 8.45 ന് പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ആരംഭിക്കും. ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണവും ഏപ്രിൽ 20-ലെ അപൂർവ ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് ശേഷമുള്ള രണ്ടാമത്തെ ഗ്രഹണവുമാണ് ഇത്.  ഈ വർഷത്തെ ആദ്യത്തെ ഗ്രഹണമായിരുന്നു ഏപ്രിൽ 20ന് സംഭവിച്ച സൂര്യഗ്രഹണം.  ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല,എന്നാല്‍, റിപ്പോര്‍ട്ട് അനുസരിച്ച് ചന്ദ്ര ഗ്രഹണം ഇന്ത്യയില്‍ ഭാഗികമായി ദൃശ്യമാകും. 

Also Read:  Lunar Eclipse 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, ഈ രാശിക്കാർക്ക് സുവര്‍ണ്ണകാലം, കരിയറിൽ വിജയം 

ചന്ദ്ര ഗ്രഹണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം  

ചന്ദ്രഗ്രഹണം 2023: തീയതിയും സമയവും
 
ചന്ദ്രഗ്രഹണം ആരംഭിക്കുന്ന സമയം : 8:45 PM, മെയ് 5, 2023
പരമാവധി ചന്ദ്രഗ്രഹണം: 10:53 PM
ചന്ദ്രഗ്രഹണം അവസാനിക്കുന്ന സമയം : 1 AM, മെയ് 5, 2023
 
ചന്ദ്രഗ്രഹണം 2023: എപ്പോൾ, എവിടെ കാണാം?

ചന്ദ്ര ഗ്രഹണം യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക് എന്നിവിടങ്ങളില്‍ കാണാൻ സാധിക്കും. രാത്രി 8.45 മുതൽ, സ്കൈഗേസർമാർക്ക് ഗ്രഹണം കാണാൻ കഴിയും. സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നേരിട്ട് കാണാൻ കഴിയും. എന്നാൽ നിങ്ങൾ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിക്കുന്നത് ഉത്തമമാണ്. അല്ലെങ്കില്‍ നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഉചിതമായ സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കുക.

എന്താണ് ചന്ദ്രഗ്രഹണം, അത് എപ്പോൾ സംഭവിക്കുന്നു? 

ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. അതായത്, സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക.  

പൂർണ്ണചന്ദ്ര ഘട്ടത്തിലാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുന്ന അവസരത്തില്‍ ഭൂമിയുടെ നിഴൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ പതിക്കുകയും അതിനെ മങ്ങിക്കുകയും ചിലപ്പോൾ ചന്ദ്രോപരിതലത്തെ ചുവപ്പ് നിറമാക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം.   

വ്യത്യസ്ത തരം ചന്ദ്രഗ്രഹണങ്ങൾ

1. സമ്പൂർണ ചന്ദ്രഗ്രഹണം
ഭൂമി സൂര്യന്‍റെ പ്രകാശത്തെ ചന്ദ്രനിലെത്തുന്നത് പൂർണ്ണമായും തടയുമ്പോഴാണ് സമ്പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ ചുവപ്പ് കലർന്ന തവിട്ട് നിറത്തിൽ കാണപ്പെടുന്നു. 

2. ഭാഗിക ചന്ദ്രഗ്രഹണം
ഭൂമിയുടെ ഒരു ചെറിയ  ഭാഗത്തിലൂടെ  ഒരു കുട മാതിരി ചന്ദ്രൻ കടന്നുപോകുമ്പോഴാണ് ഭാഗിക ഗ്രഹണം സംഭവിക്കുന്നത്. നിഴൽ വളരുകയും പിന്നീട് ചന്ദ്രനെ പൂർണ്ണമായും മറയ്ക്കാതെ പിൻവാങ്ങുകയും ചെയ്യുന്നു.

3. പെൻ‌ബ്രൽ ചന്ദ്രഗ്രഹണം
ചന്ദ്രൻ ഭൂമിയുടെ പെൻ‌ബ്രയിലൂടെ അല്ലെങ്കിൽ അതിന്‍റെ നിഴലിന്‍റെ മങ്ങിയ പുറം ഭാഗത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് പെൻ‌ബ്രൽ ഗ്രഹണം സംഭവിക്കുന്നത്. ഈ അവസരത്തില്‍ ചന്ദ്രന്‍  ചെറുതായി മങ്ങുന്നു. ഇത് ശ്രദ്ധിക്കാൻതന്നെ പ്രയാസമാണ്.  മേയ് 5-ലെ ഗ്രഹണം പെൻ‌ബ്രൽ  ചന്ദ്രഗ്രഹണമാണ്.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News