Water Consumption: ജലം എന്നത് ശരീരത്തിന്‍റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം.  പഠനങ്ങള്‍ അനുസരിച്ച് ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ ഏറെ പ്രധാനമാണ് വെള്ളം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Sweating: അധികം വിയര്‍ക്കാറുണ്ടോ? ചില മുന്‍കരുതലുകള്‍ ആവാം  


വെളളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനും എല്ലാം തന്നെ ഏറെ അത്യാവശ്യമാണ്. വെള്ളം കുടിയ്ക്കുന്നത്‌ കുറഞ്ഞാല്‍ ഇത് ശരീരത്തിലെ അവയവങ്ങളെ തന്നെ ദോഷകരമായി ബാധിയ്ക്കും. ദിവസവും എട്ട് ഗ്ലാസ് വെളളം ചുരുങ്ങിയത് കുടിയ്ക്കണം എന്നാണ് പറയുന്നത്.


Also Read:  Mars Transit: കന്നി രാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും    


നമ്മുടെ ശരീരത്തിന്‍റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്‍റേതാണ്. ഈ അളവ് നിലനിർത്താൻ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്. വെള്ളം ശാരീരിക പ്രക്രിയകളിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്.  


ശരീരത്തിൽ ജലാംശത്തിന്‍റെ  ഒരു നിശ്ചിത അളവ് ഉണ്ട്. ഈ അളവ് കുറയുമ്പോള്‍ ശരീരം സൂചന നല്‍കുന്നു. ഇതാണ് ദാഹം.  ഒട്ടുമിക്കവരും ദാഹിക്കുമ്പോള്‍ മാത്രമാണ് വെള്ളം കുടിയ്ക്കുന്നത്. എന്നാല്‍,  പലപ്പോഴും ദാഹം എന്ന ശാരീരിക ലക്ഷണത്തെ പോലും അവഗണിക്കുന്നവര്‍ ഉണ്ട്. കൂടാതെ, എയർ കണ്ടീഷൻ ചെയ്ത മുറിയിൽ ഇരിക്കുന്നവര്‍ക്ക് സ്വാഭാവികമായി തോന്നേണ്ട ദാഹം തോന്നില്ല, അവര്‍ക്ക് വിയര്‍പ്പും അനുഭവപ്പെടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍  ദാഹം അനുഭവപ്പെടുന്നില്ല എങ്കിലും വെള്ളം അളവിന് അനുസരിച്ച് കുടിക്കേണ്ടത് ആവശ്യമാണ്. 


എന്നാല്‍, പഠനങ്ങള്‍ അനുസരിച്ച് നിങ്ങൾക്ക് വളരെക്കാലം ചെറുപ്പമായി തുടരണമെങ്കിൽ, ദിവസവും നിശ്ചിത അളവ് വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ഇത് അകാല വാർദ്ധക്യത്തിലേക്ക് നയിക്കില്ല. നിങ്ങൾ ശരിയായ അളവിൽ വെള്ളം കുടിക്കുകയാണെങ്കിൽ, പഴയ രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും കുറയുന്നു,  യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.


പഠനം പറയുന്നതനുസരിച്ച് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തെ രോഗമുക്തമാക്കുകയും  ആരോഗ്യകരമായി നിലനിർത്താനും സഹായിയ്ക്കുന്നു. ഇതുമൂലം വാർദ്ധക്യം വൈകിയെത്തുന്നു. നിങ്ങൾക്ക് രോഗമില്ലാതെ ദീർഘകാലം ജീവിക്കാന്‍ സാധിക്കും. ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുന്നതിനൊപ്പം ചർമ്മത്തിനും ധാരാളം വെള്ളം കുടിയ്ക്കുന്നത് പ്രധാനമാണ്. 


വെള്ളം കുടിയ്ക്കുന്നത് കുറച്ചാല്‍ വരുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് സോഡിയം കൂടുക എന്നത്.  
സോഡിയം കൂടിയാൽ ആയുസ്സ് 15 വർഷം കുറയും എന്നാണ് പഠനങ്ങള്‍ പറയുന്നത്.  ദാഹം അറിയാനുള്ള കഴിവ് കുറയുമ്പോഴും ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുമ്പോഴുമാണ് സോഡിയത്തിന്‍റെ അളവ് കൂടുന്നത്.  ഉയര്‍ന്ന പ്രമേഹം ഉള്ളവരിലും മലബന്ധത്തിനും മൂത്രതടസ്സത്തിനും മറ്റും മരുന്നു കഴിക്കുന്നവരില്‍ സോഡിയം ഉയര്‍ന്ന നിലയിലാവും കാണപ്പെടുക.  


ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം?


പഠനങ്ങള്‍ അനുസരിച്ച് പുരുഷന്മാർ ദിവസവും 3.7 ലിറ്റർ (11-12 ഗ്ലാസ്) വെള്ളം കുടിക്കണം. അതേ സ്ഥാനത്ത് സ്ത്രീകൾ ദിവസവും 2.7 ലിറ്റർ (8-9 ഗ്ലാസ്) വെള്ളം കുടിക്കണം.


 നമ്മുടെ ശരീരത്തില്‍ വെള്ളത്തിന്‍റെ അഭാവം എങ്ങിനെ പ്രകടമാവും? 


ചര്‍മ്മം ഏറെ ഉണങ്ങി വരണ്ട അവസ്ഥയിലാണ് എങ്കില്‍ മനസിലാക്കാം, നിങ്ങളുടെ ശരീരത്തില്‍ ജലാംശത്തിന്‍റെ കുറവ് ഉണ്ട് എന്ന്. കൂടാതെ, മൂത്രമൊഴിക്കൽ പ്രശ്നങ്ങൾ, തലവേദന, അലസത, രക്തത്തിന്‍റെ ഗാഢത കൂടുന്നത് എന്നിവയെല്ലാം വെള്ളത്തിന്‍റെ അഭാവമാണ് ചൂണ്ടിക്കാട്ടുന്നത്.  



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.