Water consumption in Summer: വേനല്‍ക്കാലമെത്തി,  നാവും തൊണ്ടയും എന്തിന് ശരീരം വരെ വരണ്ടുപോകുന്ന കഠിനമായ വേനല്‍ച്ചൂട്,  എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം...വേനല്‍ച്ചൂടില്‍ ഏക ആശ്വാസം ധാരാളം വെള്ളം കുടിയ്ക്കുക എന്നതാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് ഇനി ലോവര്‍ ബര്‍ത്ത് ഈസിയായി ലഭിക്കും !! 


എന്നാല്‍, വേനൽക്കാലത്ത് ശരീരത്തിന് എത്രമാത്രം വെള്ളം ആവശ്യമാണ് എന്നറിയുമോ?  വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, നിങ്ങളുടെ ആരോഗ്യത്തിന് എത്രമാത്രം വെള്ളം ആവശ്യമാണ് എന്നറിയുമോ?  .


Also Read:   Women Health Problems: 40 കഴിഞ്ഞ സ്ത്രീകള്‍ ഈ 5 ആരോഗ്യ പ്രശ്നങ്ങൾ ഒരിയ്ക്കലും അവഗണിക്കരുത്


ഒരാള്‍ ഒരി ദിവസം എത്ര ലിറ്റര്‍ വെള്ളം കുടിയ്ക്കണം എന്നത് ആ വ്യക്തിയുടെ ശരീരഘടനയനുസരിച്ച് വ്യത്യാസപ്പെടും. എങ്കിലും ഒരു വ്യക്തി കുറഞ്ഞത്‌ 1.5 ലിറ്റര്‍ മുതല്‍ 2.5 ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം.  നമ്മുടെ  ശരീരത്തിന് ഒരു ദിവസം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ ഇത്രയും വെള്ളം ആവശ്യമാണ്. 


കൂടാതെ, കാലാവസ്ഥ, ചെയ്യുന്ന ജോലിയുടെ പ്രത്യേകത, കഴിക്കുന്ന ഭക്ഷണത്തിന്‍റെ വ്യത്യസ്തത എന്നിവയനുസരിച്ചും വെള്ളത്തിന്‍റെ അളവ് വ്യത്യാസപ്പെടാം...  വേനല്‍ക്കാലത്ത് നമുക്കറിയാം ധാരാളം വിയര്‍പ്പ് ഉണ്ടാകും,  ഈ ഒരു സാഹചര്യത്തില്‍  നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. നമുക്കറിയാം, നമ്മുടെ ശരീരത്തിന്‍റെ  70%വും ജലമാണ്. നമ്മുടെ  ശരീരത്തിലെ എല്ലാ കോശങ്ങൾക്കും അവയവങ്ങൾക്കും പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്.  ശരീരത്തില്‍ ജലാംശം കുറയുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴി  തെളിക്കുന്നു.  നമ്മുടെ ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ തലകറക്കം, തലവേദന എന്നിവ അനുഭവപ്പെടാം.  വേനൽക്കാലത്ത് നിങ്ങൾ എത്ര വെള്ളം കുടിക്കണമെന്ന് അറിയുക.


1. വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക


1-2 ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കുക. വെള്ളം നിങ്ങൾക്ക് ജലാംശം നൽകുമെന്ന് മാത്രമല്ല, നിങ്ങൾക്ക് ഉന്മേഷം നൽകുകയും ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്താനും നിങ്ങളുടെ കുടലുകളെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. വേണമെങ്കിൽ തേങ്ങാവെള്ളവും കുടിയ്ക്കാം. ടങ്ങാം.


2. 1.5  മുതൽ 2.5  ലിറ്റർ വരെ വെള്ളം കുടിക്കണം


വിദഗ്ധരുടെ അഭിപ്രായത്തിൽ, സാധാരണയായി ഒരു വ്യക്തി പ്രതിദിനം കുറഞ്ഞത് 1.5  മുതൽ 2.5  ലിറ്റർ  വരെ വെള്ളം കുടിക്കണം. എന്നാൽ ചൂട് കൂടുമ്പോൾ ശരീരത്തിൽ നിന്ന് വിയർപ്പ് പുറത്തുവരുകയും ശരീരത്തില്‍ ജലാംശം കുറയുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ  ഒരു വ്യക്തി 3 മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കണം. ധാരാളം വെള്ളം ഒറ്റയടിക്ക് കുടിയ്ക്കുന്നതിന് പകരം ഒരി ഗ്ലാസ് വെള്ള, വീതം കുടിയ്ക്കുന്നതാണ് ഉചിതം. ഇത് ദഹനശക്തിയും മെച്ചപ്പെടുത്തുന്നു.


3. വേനൽക്കാലത്ത് സാധാരണ വെള്ളം കുടിക്കുക


വേനൽക്കാലത്ത്, നിങ്ങൾക്ക് തണുത്ത വെള്ളം ധാരാളം കുടിക്കാൻ തോന്നും, പക്ഷേ ധാരാളം കുടിക്കുന്നത് ഒഴിവാക്കുക. ധാരാളം തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത് വിശപ്പിനെ ബാധിക്കുകയും എൻഡോ ടോക്സിനുകൾ ശരീരത്തിൽനിന്ന്  പുറന്തള്ളാൻ തുടങ്ങുകയും ചെയ്യുന്നു. അതുകൊണ്ടാണ് സാധാരണ വെള്ളമോ ചെറു ചൂടുവെള്ളമോ മാത്രം കുടിക്കാൻ നിര്‍ദ്ദേശിക്കുന്നത്. .


(നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങളും വിവരങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, India.com ഹിന്ദി അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.