യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്കയായി മാറുകയാണ് കാൻസർ. ബിഎംജെ ഓങ്കോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ 1990-നും 2019-നും ഇടയിൽ 14നും 49നും ഇടയിൽ പ്രായമുള്ളവരിൽ കാൻസർ ബാധിതരുടെ എണ്ണം 80 ശതമാനം വർധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. 1.82 ദശലക്ഷത്തിൽ നിന്ന് 3.26 ദശലക്ഷമായി കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതവണ്ണം കാൻസറിലേക്ക് നയിക്കുന്നതെങ്ങനെ?


അമിതഭാരം നമ്മുടെ ആരോഗ്യത്തെ മോശമാക്കും. പ്രത്യേകിച്ച് യുവാക്കളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ഉദാസീനമായ ജീവിതശൈലി ശരീരഭാരം വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ബോഡി മാസ് ഇൻഡക്സ് അനുസരിച്ച് 25.0 മുതൽ 29.9 വരെ ബിഎംഐ ഉള്ള ഒരു വ്യക്തിയെ അമിതഭാരമുള്ളവരായി കണക്കാക്കുന്നു. 30.0 അല്ലെങ്കിൽ അതിൽ കൂടുതൽ ബിഎംഐ ഉള്ള വ്യക്തിയെ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു.


സെന്റർ ഓഫ് ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നത് അനുസരിച്ച്, അമിതഭാരവും പൊണ്ണത്തടിയും ശരീരത്തിൽ നിരവധി മാറ്റങ്ങൾക്ക് കാരണമാകും. ഇത് നീണ്ടുനിൽക്കുന്ന വീക്കം, ഇൻസുലിൻ പ്രതിരോധം, ലൈംഗിക ഹോർമോണുകളുടെ വ്യത്യാസം എന്നിവയിലേക്ക് നയിച്ചേക്കാം. ഒരു വ്യക്തിയുടെ ഭാരം കൂടുന്നതിനനുസരിച്ച് കാൻസറിനുള്ള സാധ്യതയും വർധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


ALSO READ: Healthy Teeth And Gums: വായുടെ ശുചിത്വം മികച്ചതാക്കാം... പല്ലിന്റെയും മോണയുടെയും ആരോ​ഗ്യം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം


പൊണ്ണത്തടി മൂലം ഉണ്ടാകുന്ന വിവിധ തരത്തിലുള്ള കാൻസറുകൾ


സ്തനാർബുദം
വൻകുടലിലും മലാശയത്തിലുമുള്ള കാൻസർ
ഗർഭാശയ കാൻസർ
പിത്തസഞ്ചി കാൻസർ
വയറിലെ കാൻസർ
കിഡ്നിയിലെ കാൻസർ
കരളിലെ അർബുദം
അണ്ഡാശയ അർബുദം
പാൻക്രിയാസ് കാൻസർ
തൈറോയ്ഡ് കാൻസർ


നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ


ആർത്തവ സമയത്ത് പെൽവിക് വേദന: ആർത്തവചക്രത്തിലെ സ്ഥിരമായ മാറ്റവും അസാധാരണമായ മലബന്ധവും ഗർഭാശയ കാൻസറിന്റെ ലക്ഷണമാകാം.
വയറു വീർക്കൽ: രണ്ടോ മൂന്നോ ആഴ്‌ചയിൽ കൂടുതൽ വയറു വീർക്കുന്ന അനുഭവങ്ങൾ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.
വിട്ടുമാറാത്ത തലവേദന: ആഴ്‌ചകളോളം നീണ്ടുനിൽക്കുന്ന കഠിനമായ തലവേദന ബ്രെയിൻ ട്യൂമറിന്റെ വളർച്ചയാകാം.
മാംസപിണ്ഡം രൂപപ്പെടൽ: മാംസപിണ്ഡം രൂപപ്പെടുന്ന സാഹചര്യത്തിൽ പതിവ് പരിശോധനകൾ പ്രധാനമാണ്. തൊലി കട്ടിയാകുന്നതും ചർമ്മത്തിന് കീഴിലുള്ള കട്ടിയുള്ള മുഴകളും അവഗണിക്കരുത്.
മൂത്രത്തിലെയും മലത്തിലെയും വ്യത്യാസം: മലത്തിന്റെ നിറവ്യത്യാസം, മൂത്രത്തിൽ രക്തം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ എന്നിവ കാൻസറിന്റെ ലക്ഷണങ്ങളാണ്.
വിട്ടുമാറാത്ത ചുമ: രണ്ടാഴ്ചയിലേറെ വിട്ടുമാറാത്ത ചുമയുണ്ടെങ്കിൽ ഉടനെ പരിശോധിക്കണം. ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തൊണ്ടയിലെ കാൻസറിന്റെ ലക്ഷണമാകാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.