Breakfast Secrets: പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറെ അര്‍ത്ഥവത്തായിരുന്നു.  പ്രഭാത ഭക്ഷണത്തിന്‍റെ പ്രാധാന്യം അവര്‍ മനസിലാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Low Energy Foods: നിങ്ങൾക്ക് എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? കാരണമിതാണ്  


പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ വൈകുകയോ മുടക്കുകയോ ചെയ്യരുത്. അതായത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും.  


രാത്രിയില്‍ 6-8 മണിക്കൂര്‍ ഉറങ്ങിയതിന് ശേഷം ഒരു പുതിയ ദിവസം ആരംഭിക്കാന്‍ കൂടുതല്‍  ഊര്‍ജ്ജം ആവശ്യമാണ്. എന്നാല്‍, ഈ  ഊര്‍ജ്ജം നമ്മുടെ ശരീരത്തിന് ലഭിക്കുന്നതോ? പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണത്തില്‍ നിന്നാണ്.    


ഇന്നത്തെ യുവ തലമുറയ്ക്ക് വൈകി ഉറങ്ങുക, വൈകി ഉണരുക എന്നത് ശീലമാണ്. ഒരു പക്ഷേ ഇത് ആവരുടെ തൊഴിലിന്‍റെ ഭാഗമാകാം. എന്നാല്‍, ഇത് ശരീരത്തിന് ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. അതില്‍  ഒന്നാണ് അമിത ശരീരഭാരം. 


എന്നാല്‍, പൊണ്ണത്തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രഭാതഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. ഇവ കഴിച്ചാൽ വിശപ്പ് നിയന്ത്രിക്കാം. തടി കുറയ്ക്കാനായി പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.  


പയര്‍ കൊണ്ടുള്ള വിഭവങ്ങള്‍ 
പല തരത്തിലുള്ള പ്രോട്ടീനുകളാൽ സമ്പന്നമാണ് പയര്‍. ഇതില്‍ കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.  


ഓട്‌സ്
ഓട്‌സ് മീൽ പ്രോട്ടീൻ സമ്പുഷ്ടമാണ്, അതേസമയം ഓട്‌സ് എളുപ്പത്തിൽ ദഹിപ്പിക്കപ്പെടും. ഇത് കഴിച്ചാൽ പിന്നെയും പിന്നെയും വിശപ്പ് തോന്നില്ല, ഏറെ നേരം വിശപ്പ് തോന്നില്ല. അതുകൊണ്ട് തന്നെ രാവിലെ പ്രഭാതഭക്ഷണത്തിൽ ഓട്‌സ് കഴിച്ചാൽ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാം.


അവല്‍ 
രുചിയിലും പോഷക ഗുണത്തിലും അവല്‍ മികച്ചതാണ്.  കുറഞ്ഞ കലോറി അടങ്ങിയതും, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് അടങ്ങിയതുമാണ് ഇത്. അതിനാൽ, നിങ്ങളുടെ ഭാരം കുറയ്ക്കണമെങ്കിൽ, ദിവസവും പ്രഭാതഭക്ഷണത്തിൽ അവല്‍ കഴിക്കുന്നത് ശീലമാക്കണം.  


റവ കൊണ്ടുള്ള വിഭവങ്ങള്‍ 
റവയും പച്ചക്കറികളും കൊണ്ടുള്ള ഉപ്പുമാവും ദഹിക്കാൻ എളുപ്പമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ഉപയോഗപ്രദമായ ഒരു പ്രോട്ടീൻ പ്രഭാതഭക്ഷണമാണ്. തടി കുറക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇത് കഴിക്കാം.


നല്ല ആരോഗ്യം നിലനിർത്തുക, നിയമിത ശരീരഭാരം നിലനിർത്തുക, വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നിർബന്ധമായും  തങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കണം.  


തികച്ചും  പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് ഉത്തമം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രഭാത ഭക്ഷണത്തില്‍  ഉള്‍പ്പെടുത്താം. കൂടാതെ, പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവയും  പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.