Low Energy Foods: നിങ്ങൾക്ക് എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? കാരണമിതാണ്

Low Energy Foods:  സാധാരണയായി കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത്  ഭക്ഷണക്രമത്തിലെ അപര്യാപ്തതയാണ്. അതായത്, കുറഞ്ഞ  അളവില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വല്ലാത്ത ക്ഷീണവും അലസതയും ഉളവാക്കും

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 03:00 PM IST
  • സാധാരണയായി കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത് ഭക്ഷണക്രമത്തിലെ അപര്യാപ്തതയാണ്.
Low Energy Foods: നിങ്ങൾക്ക് എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? കാരണമിതാണ്

Low Energy Foods: വല്ലാത്ത ക്ഷീണം.... ഈ ഒരു കാര്യം  ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്തവര്‍ വളരെ ചുരുക്കമാണ്. ക്ഷീണം എന്നത് ഒരു രോഗമല്ല, ഒരു ശാരീരിക അവസ്ഥയാണ്. ശരീരത്തിന് പെട്ടെന്ന് അനുഭവപ്പെടുന്ന ഒരു തരം തളര്‍ച്ച ആല്ലെങ്കില്‍ ഊര്‍ജ്ജമില്ലാത്ത അവസ്ഥയെ ക്ഷീണം എന്ന് പൊതുവേ പറയും.   

Also Read:  Calcium Rich Foods: കാൽസ്യത്തിന്‍റെ കുറവ് നികത്താന്‍ ഈ 7 ഭക്ഷണങ്ങൾ കഴിക്കാം 
 
ക്ഷീണത്തിന് പല കാരണങ്ങളുമുണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, അമിതമായ ഭക്ഷണം,  ജീവിതശൈലി, സമ്മർദ്ദം, ആരോഗ്യസ്ഥിതി, ചില ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍, ഊര്‍ജ്ജം കുറഞ്ഞ ഭക്ഷണ ക്രമം തുടങ്ങിയവ കാരണമാകാം. അതുകൂടാതെ, ശാരീരീക അധ്വാനം  വര്‍ദ്ധിക്കുന്നത്, ഉറക്കം കുറയുക, തുടങ്ങിയവയും പെട്ടെന്നുള്ള ക്ഷീണത്തിന് കാരണമാണ്. 

എന്നാല്‍, നിങ്ങള്‍ക്ക് എപ്പോഴും അലസതയും ക്ഷീണവും തോന്നുന്നുണ്ട് എങ്കില്‍ അത് നിങ്ങളുടെ ഉൽപ്പാദനക്ഷമതയിലും ക്ഷേമത്തിലും അഗാധമായ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ സാധാരണയായി കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത്  ഭക്ഷണക്രമത്തിലെ അപര്യാപ്തതയാണ്. അതായത്, കുറഞ്ഞ  അളവില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വല്ലാത്ത ക്ഷീണവും അലസതയും ഉളവാക്കും. 

ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജം കുറയ്ക്കാന്‍ ഇടയാക്കുന്നു. അത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണ് എന്നറിയാം. 
 
1.ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍

ഇന്ന് ഫാസ്റ്റ് ഫുഡിന്‍റെ കാലമാണ്. പാചകത്തിനായി ചിലവഴിക്കാന്‍ സമയം ഇല്ലാത്തവര്‍ ഏറ്റവും കൂടുതല്‍  ആശ്രയിക്കുന്നത്  ഫാസ്റ്റ് ഫുഡ്  സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയെയാണ്. ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ സാച്ചുറേറ്റഡ് കാർബോഹൈഡ്രേറ്റുകളും അധിക പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. അതിനാൽ, അവ കഴിക്കുന്നതിലൂടെ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വർദ്ധിക്കുന്നു. ഇത് നിങ്ങളുടെ ഊർജ്ജനില  കുറയ്ക്കാന്‍ ഇടയാക്കുന്നു. ഇത് നിങ്ങളില്‍  അലസതയും ക്ഷീണവും ഉണ്ടാക്കുന്നു. 

2. ഉയർന്ന തോതില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
 
പാനീയങ്ങള്‍, മധുര പലഹാരങ്ങള്‍, തുടങ്ങി ഉയർന്ന തോതില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കും എങ്കിലും  കുറച്ച് സമയത്തിന് ശേഷം, നിങ്ങളുടെ ഊർജ്ജത്തിൽ പെട്ടെന്ന് ഒരു ഇടിവ് ഉണ്ടാകാം. മധുര പലഹാരങ്ങള്‍ അധികം കഴിയ്ക്കുന്നത് നിങ്ങൾക്ക് അലസതയും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും.  

3. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ

ആരോഗ്യകരമായ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ മറുവശത്ത്, വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പുള്ള മാംസം, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഉപഭോഗം നിങ്ങൾക്ക് കൂടുതല്‍ ക്ഷീണവും ഉറക്കവും ഉണ്ടാക്കുന്നു. അതേസമയം, അത്തരം ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കും.  

4. കോഫീ, എനർജി ഡ്രിങ്കുകള്‍ കൂടുതല്‍ കുടിയ്ക്കുന്നത് 
 
കോഫീ, എനർജി ഡ്രിങ്കുകൾ എന്നിവയുടെ ഉപഭോഗം നിങ്ങൾക്ക് പെട്ടെന്ന് ഊർജ്ജം നൽകുന്നു. എന്നാൽ ക്രമേണ ഈ ഊർജവും കുറയാൻ തുടങ്ങുന്നു, അതിനാൽ നിങ്ങൾക്ക് മന്ദതയും ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങുന്നു. 

പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണത്തിന് എങ്ങിനെ പരിഹാരം കാണാം , ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? 

മൺസൂൺ കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിർജ്ജലീകരനതിനും കൂടുതല്‍ ക്ഷീണവും ഉണ്ടാകാന്‍ ഇടയാക്കും. അതിനാല്‍, ദാഹം തോന്നാത്ത സാഹചര്യത്തിലും വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക.

ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ ആരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.  

ആരോഗ്യകരമായ ദഹനം ഏറെ  പ്രധാനമാണ്. ദിവസവും ശരിയായ സമയത്ത് ഭക്ഷണം കഴിയ്ക്കണം.  കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം, ഓട്‌സ്, ആവശ്യത്തിന് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിയ്ക്കുക. 

പ്രഭാത ഭക്ഷണം ഒരിയ്ക്കലും ഒഴിവാക്കരുത്‌. 

ക്ഷീണത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സ്ഥിരമായ വ്യായാമം. അതിനാല്‍ അല്‍പ സമയം വ്യായാമം എന്നത് ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News