Saffron Benefits: കുങ്കുമപ്പൂവിന്‍റെ മണവും രുചിയും ആരും ഇഷ്ടപ്പെട്ടു പോകും. കുങ്കുമപ്പൂവിന്‍റെ സുഗന്ധം ഏറെ ദൂരെ നിന്ന് പോലും തിരിച്ചറിയാൻ കഴിയും. എന്നാല്‍, അത് ഭക്ഷണത്തില്‍ ചേര്‍ത്താലോ? പറയുകയും വേണ്ട.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Tomato Benfits: ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഉത്തമം തക്കാളി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക  


ആരും ഇഷ്ടപ്പെട്ടുപോവുന്ന അതിമനോഹരവും എന്നാൽ സമ്പന്നവുമായ രുചി വിഭവങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന  ഒന്നാണ്  കുങ്കുമപ്പൂവ്. കുങ്കുമപ്പൊടിയും കുങ്കുമപ്പൂവും നമ്മുടെ വിഭവങ്ങൾക്ക് നൽകുന്ന സംഭാവനയെ നാം വളരെയധികം വിലമതിക്കുന്നു.  പരമ്പരാഗത വൈദ്യത്തിലും ഇന്ന് ആധുനിക ചികിത്സയിലും ഇവ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നു.  


Also Read:  Sun Transit 2023: സൂര്യന്‍ മിഥുന രാശിയില്‍, ഈ 3 രാശിക്കാര്‍ക്ക് ശുഭ സമയം, ഭാഗ്യം തെളിയും!  


പുരാതന കാലം മുതൽ പലതരം രോഗങ്ങൾക്ക് ചികിത്സിക്കാൻ കുങ്കുമപ്പൂവ് ഉപയോഗിച്ചിരുന്നു. ക്രോക്കസ് സാറ്റിവസ് എന്ന പുഷ്പത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ സുഗന്ധവ്യഞ്ജനം ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് എന്നത് മാത്രമല്ല, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മികച്ചതാണെന്ന് അറിയപ്പെടുന്നു. 


എന്നാല്‍, ലോകത്തിലെ ഏറ്റവും ചിലവേറിയ സുഗന്ധവ്യഞ്ജനം എന്ന തലക്കെട്ട് ഉള്ളതിനാൽ കുങ്കുമപ്പൂവിന്‍റെ  ഒരേയൊരു കുറവ് അതിന്‍റെ വളരെയധികം ഉയർന്ന വിലയാണ്.


വില തത്കാലം മാറ്റി വയ്ക്കാം. കുങ്കുമപ്പൂവിന്‍റെ  ഗുണങ്ങള്‍ അറിയാം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവോ കുങ്കുമപ്പൊടിയോ ചേർത്തുകൊണ്ട് നിങ്ങൾക്ക് നേടാനാകുന്ന ചില ആരോഗ്യ ഗുണങ്ങൾ ഇനിപ്പറയുന്നവയാണ്.


1. ചർമ്മത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍  കുങ്കുമപ്പൂവ് ഏറെ ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കുങ്കുമപ്പൂവ് ചർമ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും പ്രകൃതിദത്തമായ തിളക്കം നൽകാനും സഹായിയ്ക്കുന്നു. കുങ്കുമം മുഖക്കുരു തടയുന്നതിന് ഫലപ്രദമാണെന്നും വിദഗ്ധർ ശുപാർശ ചെയ്യുന്നു. കുങ്കുമപ്പൂവ് വെള്ളം കുടിയ്ക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചർമ്മ സംബന്ധമായ രോഗങ്ങളെ സുഖപ്പെടുത്തുകയും ചെയ്യുന്നു.


2. മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ കുങ്കുമപ്പൂവ് ഉത്തമം. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഫൈറ്റോകെമിക്കലുകളും ഫിനോളിക് സംയുക്തങ്ങളും സെറോടോണിന്‍റെ അളവ് നിയന്ത്രിക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.  കുങ്കുമപ്പൂവും കുങ്കുമപ്പൂവിന്‍റെ ദളങ്ങളും ഫലപ്രദവും പ്രകൃതിദത്തവുമായ ആന്റീഡിപ്രസന്റുകളായി പ്രവർത്തിക്കുന്നു എന്നാണ്. ഇത് സമ്മർദ്ദം നിയന്ത്രിച്ച്, നിങ്ങളുടെ മാനസികനിലയെ നല്ല രീതിയിൽ ഉയർത്തുവാൻ സഹായിക്കുന്നു.


3. ലൈംഗിക ശേഷി മെച്ചപ്പെടുത്തുന്നു: ഉദ്ധാരണം, ലൈംഗീകതൃഷ്ണ, മൊത്തത്തിലുള്ള ലൈംഗിക സംതൃപ്തി എന്നിവ മെച്ചപ്പെടുത്താൻ കുങ്കുമപ്പൂവ് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില പ്രകൃതിദത്ത ലൈംഗീക ശേഷി വർദ്ധിപ്പിക്കുന്ന ഒറ്റമൂലികളിൽ ഒന്നാണ് കുങ്കുമം. പരമ്പരാഗതമായി ഇത് കാമവികാരം ഉണർത്തുന്ന ഗുണങ്ങൾക്കായി ചൂടുള്ള ബദാം പാലുമായി ചേർത്ത് ആളുകൾ കഴിക്കാറുണ്ട്.


4. ക്യാൻസറിനെ ചെറുക്കാം: കുങ്കുമപ്പൂവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കൽ നാശത്തിനെതിരെ സജീവമായി പ്രവർത്തിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ ഉയർന്ന അളവിലുള്ള ഫ്രീ റാഡിക്കലുകൾ മിക്ക ക്യാൻസറുകൾക്കും വഴിവയ്ക്കുന്ന അപകടകരമായ ഘടകമാണ്. അതിനാൽ കുങ്കുമപ്പൂവും പൊടിയും ഉൾപ്പെടെയുള്ളവ കഴിക്കുന്നത് ഈ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.  കുങ്കുമം കഴിക്കുന്നതും ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതും തമ്മിലുള്ള ഈ ബന്ധം ഇതുവരെ വിശദമായ പഠനങ്ങൾ വഴി തെളിയിച്ചിട്ടില്ല.


5. ശരീരഭാരം കുറയ്ക്കാൻ സഹായിയ്ക്കുന്നു.  ചില പഠനങ്ങൾ കുങ്കുമപ്പൂവ് ഉപാപചയ പ്രവർത്തനങ്ങളിൽ ഒരു പങ്കു വഹിക്കുന്നുണ്ടെന്നും നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും എന്നും പറയുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ കുങ്കുമം ചേർക്കുന്നത് അല്ലെങ്കിൽ കുങ്കുമപ്പൂവിന്‍റെ സത്ത് ചേർന്ന സപ്ലിമെന്റുകൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
 
6. ചുമ, തൊണ്ടവേദന, വില്ലൻ ചുമ തുടങ്ങിയ പല പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാന്‍ കുങ്കുമപ്പൂ വെള്ളം കുടിയ്ക്കുന്നത് ഉത്തമമാണ്. 


7.  മുടികൊഴിച്ചിൽ എന്ന പ്രശ്‌നം നിങ്ങളെയും അലട്ടുന്നുണ്ടെങ്കിൽ കുങ്കുമപ്പൂവ് വെള്ളം നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. കുങ്കുമപ്പൂവ് വെള്ളത്തിൽ ധാരാളം ഓക്സിഡൻറ് കാണപ്പെടുന്നു, ഇത് മുടികൊഴിച്ചിൽ പ്രശ്നം ഇല്ലാതാക്കുന്നു.


8. നല്ല ഉറക്കത്തിന് കുങ്കുമപ്പൂ വെള്ളം കുടിയ്ക്കാം. ഇതിലുള്ള ആന്റിഓക്‌സിഡന്റുകളും മറ്റ് ഗുണങ്ങളും നിങ്ങളുടെ ഉറക്ക പ്രശ്‌നത്തിന് പരിഹാരമാകും.


9. ആർത്തവസമയത്ത് സ്ത്രീകൾ കുങ്കുമപ്പൂവ് വെള്ളം കുടിക്കുകയാണെങ്കിൽ, വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.