Skin Care Tips:  മോശമായ ജീവിതശൈലി നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ചർമ്മത്തേയും ബാധിക്കും. ചർമ്മ സംരക്ഷണത്തിനായി ഇന്ന് വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്.  അത്  ചെലവേറിയതായിരിക്കും അല്ലെങ്കിൽ അവയുടെ ഉപയോഗം കാരണം നിരവധി ആളുകൾക്ക് ചർമ്മത്തിൽ  അലർജി ഉണ്ടായെന്നും വരും.  അത്തരമൊരു സാഹചര്യത്തിൽ തൈരും വയണയിലയും മഖത്ത് എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജീരകവെള്ളം പതിവായി കുടിച്ചാൽ എന്താണ് ​ഗുണം? അറിയാം


മുഖം സെലിബ്രിറ്റിയപ്പോലെ തിളങ്ങണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഇത് നിങ്ങൾക്ക് കിടുവാണ്.  തെറ്റായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും ആരോഗ്യത്തെ മാത്രമല്ല ചർമ്മത്തിൻ്റെയും മുഖത്തിൻ്റെയും അവസ്ഥ വഷളാക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതുമൂലം മുഖത്ത് ചുളിവുകൾ വരുകയും മുഖം മങ്ങുകയും ചെയ്യും.  


Also Read: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!


 


മുഖത്തെ അഴുക്കും പാടുകളും നീക്കം ചെയ്യാനായി പലതരം സൗന്ദര്യവർദ്ധക വസ്തുക്കൾ നമ്മൾ ഉപയോഗിക്കുന്നുണ്ട് അല്ലെ?  അതിൻ്റെ ഫലം കുറച്ച് സമയത്തിന് ശേഷം അപ്രത്യക്ഷമാകുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിനായി നിങ്ങൾ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുന്നതായിരിക്കാം നല്ലത്. വയണയിലയും തൈരും കൊണ്ടുള്ള ഈ പായ്ക്ക് അതിന് വളരെ നല്ലതാണ്.  ഇതിൻ്റെ സഹായത്തോടെ നിങ്ങളുടെ മുഖം തിളങ്ങും.  


ഈ ഫേസ് പാക്ക് ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ അറിയാം


വയണയിലെ പൊടി - 1 ടീസ്പൂൺ
തൈര് - 2 സ്പൂൺ
മഞ്ഞൾ - 1 നുള്ള്
തേൻ - 2 സ്പൂൺ


ഫേസ് പാക്ക് ഉണ്ടാക്കേണ്ട രീതി


ആദ്യം വയണയിലയെ മിക്സിയിലിട്ട് പൊടിച്ചു  പൊടിയാക്കുക. ഒരു പാത്രത്തിൽ തൈര് എടുത്ത് നന്നായി മിക്സ് ചെയ്യുക.  ശേഷം അതിൽ വയണയില പൊടി മിക്സ് ചെയ്യുക.  ഈ മിശ്രിതത്തിലേക്ക് മഞ്ഞളും തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ആദ്യം വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം നന്നായി തുടക്കുക. ഈ പായ്ക്ക് മുഖത്തും കഴുത്തിലും പുരടിയ ശേഷം ഉണങ്ങുമ്പോൾ മുഖം കഴുകുക.  ഇത് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം.


Also Read:  10 ദിവസത്തിന് ശേഷം നവപഞ്ചമ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പ്രമോഷന് സാധ്യത!


 


ഈ ഫേയ്സ് പാക്ക് ചർമ്മത്തിന് വളരെയധികം നല്ലതാണ്. ഇത് മുഖം തിളക്കും ഒപ്പം മുഖക്കുരു, സൂര്യാഘാതം, ടാനിംഗ് തുടങ്ങിയ ചർമ്മത്തിലെ പാടുകളിൽ നിന്നും മോചനം നൽകുകയും ചെയ്യും.  ഈ പായ്ക്ക് ഉപയോഗിക്കുന്നത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ട്രൈനെസ്സ് ഇല്ലാതാക്കുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.