Garlic and High Cholesterol: ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്‌ നമ്മുടെ  അടുക്കളയില്‍ സുലഭമായ കാണുന്ന വെളുത്തുള്ളി. ഭക്ഷണത്തിന്‍റെ രുചി  വര്‍ദ്ധിപ്പിക്കാൻ ഇത് സാധാരണയായി ഉപയോഗിക്കുന്നു.  എന്നാല്‍, വെളുത്തുള്ളി കഴിച്ചാല്‍ വായിൽ നിന്ന് ദുർഗന്ധം വരുന്നു എന്ന കാരണത്താല്‍ പലരും ഇത് കഴിക്കുന്നത് മിക്കവാറും ഒഴിവാക്കുകയാണ് പതിവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Diabetes In Kids: കുട്ടികളിലെ പ്രമേഹം, കാരണങ്ങളും വെല്ലുവിളികളും  
 
എന്നാല്‍, വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആളുകളുടെ ഈ ഒരു സമീപനം തീര്‍ച്ചയായും മാറും. പഠനങ്ങള്‍ പറയുന്നതനുസരിച്ച് പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഉത്തമമാണ് വെളുത്തുള്ളി. അതായത്, വെളുത്തുള്ളി ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ പൂർണ്ണമായും നീക്കം ചെയ്യുന്നു. വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമാണ്.


Also Read:  Good News!! സാധാരണക്കാര്‍ക്കായി നിരക്ക് കുറഞ്ഞ വന്ദേ ഭാരത്‌ ട്രെയിന്‍ വരുന്നു, സന്തോഷവാർത്ത പങ്കുവച്ച് റെയില്‍മന്ത്രി


എന്നാല്‍, വെളുത്തുള്ളി കഴിയ്ക്കാന്‍ ചില രീതികള്‍ പറഞ്ഞിട്ടുണ്ട്. അതേ രീതിയില്‍ കഴിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കൂ. അതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി എങ്ങനെ കഴിയ്ക്കണം എന്ന് നോക്കാം..


വെളുത്തുള്ളിയും വെള്ളവും


ഇതിനായി, എല്ലാ ദിവസവും രാവിലെ 1 അല്ലി പച്ച വെളുത്തുള്ളി നന്നായി ചതച്ചെടുക്കുക. ശേഷം 1 ഗ്ലാസ് വെള്ളത്തോടൊപ്പം ഇത് കഴിയ്ക്കുക. നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ ചീത്ത കൊളസ്ട്രോൾ ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും.
 
തേനും വെളുത്തുള്ളിയും


ഇതിനായി 1 വെളുത്തുള്ളി 4-5 ചെറു കഷണങ്ങളായി മുറിക്കുക. എന്നിട്ട് ഈ കഷണങ്ങളും ഒരു സ്പൂണ്‍ തേനും നന്നായി കലര്‍ത്തുക. ഈ മിശ്രിതം ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക. അസിഡിറ്റി പ്രശ്‌നം ഇല്ലാതാക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. 


വറുത്ത വെളുത്തുള്ളി കഴിക്കുക


വെളുത്തുള്ളി നന്നായി വറുത്ത് കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ  എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. വറുത്ത വെളുത്തുള്ളി രുചികരം മാത്രമല്ല, ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകുന്നതിനും സഹായകമാണ്. 


വെളുത്തുള്ളി എണ്ണ  


പാചകത്തിന് വെളുത്തുള്ളി എണ്ണ ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാനും സഹായിക്കുന്നു. എന്നാൽ ഈ എണ്ണയുടെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഓർമ്മിക്കുക. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.