Indian Railways Update: ഭാരതീയ റെയില്‍വേ ഇന്ന് ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്. പരിഷ്ക്കരണത്തിന്റെയും ആധുനികതയുടെയും പാതയിലൂടെ മുന്നേറുന്ന റെയില്‍വേ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സമയാ സമയങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരുത്തുന്നത്.
ഇന്ത്യന്‍ റെയില്‍വേ തങ്ങളുടെ യാത്രക്കാര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നത് അടുത്തിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഓടിക്കൊണ്ടിരിയ്ക്കുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് എക്സ്പ്രസ്.
ആധുനിക സാങ്കേതി വിദ്യ പൂര്‍ണമായും ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ അതിവേഗ ട്രെയിന്‍ ഈ നേട്ടങ്ങളുടെ പട്ടികയില്‍ പുതുതാണ്. വന്ദേ ഭാരത് ട്രെയിനിലെ യാത്ര ഏറ്റവും മികച്ച അനുഭവമാക്കി മാറ്റുകയാണ് ഇപ്പോള്‍ ട്രെയിന്‍ യാത്രക്കാര്‍.
ഇന്ത്യന്‍ റെയിൽവേയുടെ ഭാഗത്ത് നിന്ന് പൊതുജനങ്ങൾക്ക് പല തരത്തിലുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്. അതിനിടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അതായത് അധികം വൈകാതെ സാധാരണക്കാര്‍ക്കും വന്ദേ ഭാരത് ട്രെയിനില്‍ സഞ്ചരിക്കാന്‍ സാധിക്കും...!
വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ രാജ്യത്തുടനീളം സർവീസ് നടത്തുന്നുണ്ട്, എന്നാൽ ടിക്കറ്റ് നിരക്ക് വളരെ കൂടുതലായതിനാൽ സാധാരണക്കാര്‍ക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കുന്നില്ല. അതിനാല്‍ രാജ്യത്തെ സാധാരണക്കാര്‍ക്കായി റെയിൽവേ ഒരു പദ്ധതി ആരംഭിച്ചിരിക്കുകയാണ്. അതായത്, മറ്റൊരു തരത്തിലുള്ള വന്ദേ ഭാരത് സര്‍വീസ് നടത്തുക, ഒരു ബദല്‍ സംവിധാനം. അതുവഴി സാധാരണക്കാര്‍ക്കും ആധുനിക സൗകര്യങ്ങളുള്ള ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. എന്നാല്‍ നിരക്ക് കുറയുമ്പോള്‍ ചില സൗകര്യങ്ങളില്‍ കുറവ് പ്രതീക്ഷിക്കാം.
ഈ ബദല്‍ വന്ദേ ഭരത് ട്രെയിൻ നോൺ എസി ആയിരിക്കും
നിലവിൽ, രാജ്യത്തെ പ്രീമിയം ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസാണ്, എന്നാൽ ഇപ്പോൾ സാധാരണക്കാർക്കായി ഒരു സാധാരണ വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കാനുള്ള തീരുമാനത്തിലാണ് റെയിൽവേ. ഇതൊരു നോൺ എസി ട്രെയിനായിരിക്കും, ഇതിന്റെ നിരക്കും വളരെ കുറവായിരിക്കും. ഇതോടൊപ്പം വന്ദേ ഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളും ഒരുക്കും.
ട്രെയിനിന്റെ പേര് എന്തായിരിക്കാം?
ട്രെയിനിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്രോതസ്സുകൾ അനുസരിച്ച്, ഈ ട്രെയിനിന്റെ പേര് വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ടതായിരിയ്ക്കും എന്നാണ് സൂചന. നിലവിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
2024-ഓടെ സാധാരണ വന്ദേ ഭാരത് ട്രാക്കില്‍ എത്തും
സൂചനകള്‍ അനുസരിച്ച് വന്ദേ ഭാരതിന്റെ ഈ പതിപ്പിന്റെ ജോലികൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. 2024 ജനുവരിയോടെ ഇത് ട്രാക്കിൽ എത്താന്‍ സാധ്യതയുണ്ട്. ഈ ട്രെയിൻ ചെയർകാറിലായിരിക്കും പിന്നീട് ഇത് സ്ലീപ്പർ കാറിലും നിർമ്മിക്കും. സ്വാഭാവികമായും കുറഞ്ഞ നിരക്കായിരിക്കും ഇതിൽ ഈടാക്കുക.
ദീർഘദൂരത്തിനായി സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ!!
വന്ദേ ഭാരത് ട്രെയിൻ ഒരു സെമി ഹൈ സ്പീഡ് ട്രെയിനാണ്. ഇതുവരെ റെയിൽവേ ചെയർകാർ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചു, സ്ലീപ്പർ വന്ദേ ഭാരത് ഉടൻ പ്രവർത്തിപ്പിക്കാൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ദീർഘദൂര യാത്രയ്ക്ക് ആരംഭിക്കാവുന്ന സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനിനുള്ള ഓർഡർ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...