Weight Gain: ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവര്‍ ധാരാളമാണ്. എന്നാല്‍, എന്തു ചെയ്തിട്ടും വണ്ണം വയ്ക്കുന്നില്ല എന്നു പരാതിപ്പെടുന്നവരും ഏറെയാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, മറ്റ് പ്രത്യേക  അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം.  അതേസമയം, ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ അത് ആകാരഭംഗിയെ മാത്രമല്ല നിത്യജീവിതത്തെത്തന്നെ  ബാധിച്ചേക്കാം.  നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘Ideal Weight' നേടാന്‍ സാധിക്കും. 


Also Read:   Copper Vessel Water: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം അമൃത്!!


വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? ചിലർക്ക് ശരീരഭാരം കൂടാറില്ല. എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. കൃത്യസമയത്ത് പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണം കഴിച്ച്, കൃത്യമായ ദിനചര്യ പിന്തുടര്‍ന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഏറെ ഉചിതമാണ്. 


Also Read:  Tulsi Milk Benefits: പാലില്‍ അല്പം തുളസിയിട്ടാലോ? അറിയാം തുളസിപ്പാലിന്‍റെ ഗുണങ്ങള്‍
  
ശരീരഭാരം കുറയുന്നതിന് എന്താണ് കാരണം? 


വയറുനിറയെ കഴിക്കണമെന്നില്ല, എന്നാല്‍, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്ര പോഷകങ്ങൾ ഉണ്ട് എന്നതാണ് കൂടുതൽ പ്രധാനം. നിങ്ങൾ സമീകൃതാഹാരം കഴിക്കുന്നില്ലെങ്കിൽ, ശരീരത്തിൽ പോഷകങ്ങളുടെ കുറവുണ്ടാകും. ഇത്, ശരീരഭാരത്തെ സ്വാധീനിക്കും. എന്നാല്‍, ചില സാധനങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കൂട്ടാന്‍ സഹായകമാണ്. 


എന്നാല്‍, സുലഭമായി ലഭിക്കുന്ന ഏവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ഓട്ട്സ്. ശരീരഭാരം വർദ്ധിപ്പിക്കാൻ ഓട്ട്സ് ഉപയോഗപ്രദമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ഓട്ട്സ് കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് മാത്രം. 


ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഓട്ട്സ് എതു രീതിയില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം? 


നിങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓട്ട്സ് ഷേക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഓട്ട്സ് ഷേക്ക് എങ്ങിനെ ഉണ്ടാക്കാം? ഫുൾ ക്രീം പാലിൽ ഈന്തപ്പഴവും ഉണക്കമുന്തിരിയും ഇടുക. നിങ്ങൾക്ക് വേണമെങ്കിൽ, ഇതിൽ  മറ്റ് ചില ഡ്രൈ ഫ്രൂട്ട്സും ചേർക്കാം. അതിനു ശേഷം മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. ഇതി ഓട്ട്സ് ചേർത്ത് കഴിയ്ക്കുക. നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കാൻ ഇത് സഹായകമാണ്. 


ഓട്ട്സ്, വാഴപ്പഴം എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ രണ്ടും ആരോഗ്യത്തിനും ശരീരഭാരം കൂട്ടാനും ഉപയോഗപ്രദമാണ്. നിങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ശരീരത്തിന് പെട്ടെന്ന് ഊർജം നൽകും ഈ വിഭവങ്ങൾ എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 
 
ഓട്ട്സും പ്രോട്ടീൻ പൗഡറും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇവ രണ്ടും പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് സംരക്ഷണം നൽകും. ശരീരഭാരം വർദ്ധിപ്പിക്കുന്നതിനൊപ്പം, പേശികൾക്ക് ബലം നൽകാനും ഇത് സഹായകമാണ്. 


സാധാരണ പാൽ കുടിക്കുന്നതിന് പകരം ചോക്ലേറ്റ് പാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അതിൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഓട്ട്സും ഇതിലേക്ക് ചേർക്കാം. ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഓപ്ഷനായി ഇത് തെളിയിക്കപ്പെടും  


കുറിപ്പ് - മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ  ഓട്ട്സ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നു. എന്നാൽ ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നതിന് മുമ്പ്, വിദഗ്ദ്ധോപദേശം സ്വീകരിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.