Dark Neck Remedy: ചിലരിൽ നമുക്കറിയാം, മുഖത്തെ അപേക്ഷിച്ച് കഴുത്ത് കൂടുതൽ ഇരുണ്ട നിറത്തില്‍ കാണപ്പെടാറുണ്ട്. മുഖത്തിന്‍റെ അഴക്‌ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ കഴുത്തിനെ പൂർണ്ണമായും അവഗണിക്കുകയാണ് പലരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Honey Tips: അല്പം തേന്‍ മതി, വേനല്‍ക്കാല രോഗങ്ങള്‍ പമ്പ കടക്കും!!  


എന്നാല്‍, കഴുത്തിലെ നിറവ്യത്യാസം നമുക്കറിയാം, വളരെ അഭംഗിയാണ്. ഇത് മാറ്റിയെടുക്കാന്‍ ഈ നിറവ്യത്യാസത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്. കഴുത്തിലെ നിറവ്യത്യാസം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ് എന്നാണ് ആരോഗ്യ  വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം, അമിതമായി വെയിൽ കൊള്ളുന്നത്, പെട്ടെന്ന് ശരീരഭാരം കൂടുന്നത്, പ്രമേഹം, മാലയുടെ അലർജി എങ്ങനെ പലതാണ്  കഴുത്തിലെ നിറവ്യത്യാസത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.   


Also Read:  Good Habits to Look Younger: 45ാം വയസിലും 25 ന്‍റെ ലുക്ക്‌!! എന്നും ചെറുപ്പമായിരിക്കാന്‍ ഈ ശീലങ്ങൾ പാലിക്കാം 


നമുക്കറിയാം, ഈർപ്പമുള്ള കാലാവസ്ഥയിൽ, ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകണം, കാരണം വിയർപ്പ് കാരണം ചർമ്മം കൂടുതല്‍ ഇരുണ്ടുപോകാൻ തുടങ്ങുന്നു. മുഖത്തെ ടാനിംഗിൽ നിന്ന് സംരക്ഷിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, കഴുത്തിൽ അടിഞ്ഞുകൂടിയ അഴുക്ക് നാം അവഗണിക്കുന്നു. 


കഴുത്തിലെ കറുപ്പ്  നമുക്കറിയാം, മാറാന്‍  സമയമെടുക്കും, അതായത് ഇത്തിരി ദുശ്ശാഠ്യമുള്ളതാണ് കഴുത്തിലെ കറുപ്പ് നിറം. സോപ്പ് ഉപയോഗിച്ച് ആവർത്തിച്ച് കഴുകിയാലും അതിൽ നിന്ന് മുക്തി നേടാനാവില്ല. കഴുത്തിലെ കറുപ്പ് നിറം മാറ്റാന്‍ കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പരീക്ഷിക്കുന്നതിന് മുന്‍പ് അല്പം വീട്ടു വൈദ്യം ഉപയോഗിച്ച് നോക്കുന്നത് നല്ലതാണ്.  


കഴുത്തിലെ കറുപ്പ് നിറം മാറി നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കാന്‍ സഹായിയ്ക്കുന്ന  ചില വീട്ടുവൈദ്യങ്ങൾ ചുവടെ...     


1. നാരങ്ങയും തേനും
ഒരു പാത്രത്തില്‍  ഒരു സ്പൂൺ നാരങ്ങാനീരും അതേ അളവിൽ തേനും കലർത്തി പേസ്റ്റ് തയ്യാറാക്കുക. ഇനി ഈ പേസ്റ്റ് കഴുത്തിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ഏകദേശം 30 മിനിറ്റിന് ശേഷം കഴുകാം.  ഈ പ്രതിവിധിയിലൂടെ, ചര്‍മ്മത്തിന് യാതൊരു ദോഷവും വരുത്താതെ കഴുത്തിലെ അഴുക്ക് ഒഴിവാക്കാന്‍ സാധിക്കും. 


2. പാൽ, മഞ്ഞൾ, ചെറുപയർ പൊടി
ഈ സ്പെഷ്യൽ പേസ്റ്റ് തയ്യാറാക്കാനായി ആവശ്യം വേണ്ടത് പാലും ചെറുപയർ പൊടിയും അല്പം മഞ്ഞളുമാണ്. പാലും ചെറുപയർ പൊടിയും ഒരു സ്പൂൺ വീതം എടുത്ത് അതിൽ ഒരു നുള്ള് മഞ്ഞൾപൊടി കലർത്തുക. ഈ പേസ്റ്റ് കഴുത്തില്‍ കറുപ്പ് നിറം ബാധിച്ച ഭാഗത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ഇടയ്ക്ക് നന്നായി തടവുകയുമാവാം. പേസ്റ്റ് നന്നായി ഉണങ്ങിയതിന് ശേഷം  ശുദ്ധമായ വെള്ളത്തിൽ കഴുകുക. കുറച്ച് ദിവസത്തേക്ക് ഇത് ആവര്‍ത്തിയ്ക്കുന്നത്‌ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കാന്‍ സഹായിയ്ക്കും.  


3. നാരങ്ങാനീരും ചെറുപയർപ്പൊടിയും 
ഒരു പാത്രത്തിൽ അല്പം  ചെറുനാരങ്ങ നീരും ചെറുപയർപ്പൊടിയും ചേർത്ത് പേസ്റ്റ് തയ്യാറാക്കുക . ഇനി ഈ പേസ്റ്റ് കഴുത്തില്‍ നന്നായി പുരട്ടി കുറച്ചു നേരം ഉണങ്ങാൻ കാത്തിരിക്കുക. ഇതിനുശേഷം കഴുത്ത് നന്നായി തടവുക, വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.


4. തൈരും പച്ച പപ്പായയും 
ആദ്യം പച്ച പപ്പായ പേസ്റ്റ് ഉണ്ടാക്കുക. ഇതിലേയ്ക്ക് അല്പം തൈരും റോസ് വാട്ടറും ചേർക്കുക. ഈ  പേസ്റ്റ് കഴുത്തില്‍ പുരട്ടി ഉണങ്ങുന്നതുവരെ കാത്തിരിക്കുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുക. കഴുത്തിലെ അഴുക്ക് പോയിത്തുടങ്ങും.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.