Honey Tips: അല്പം തേന്‍ മതി, വേനല്‍ക്കാല രോഗങ്ങള്‍ പമ്പ കടക്കും!!

Honey Health Tips: ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമായിരിയ്ക്കും. അതിലൊന്നാണ് തേന്‍. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് തേന്‍ നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്‌.

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 09:07 PM IST
  • തേന്‍ വെറുതെ കഴിച്ചതുകൊണ്ടായില്ല, അത് ശരിയായ രീതിയില്‍ കഴിയ്ക്കണം. എങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം നമുക്ക് ലഭിക്കൂ
Honey Tips: അല്പം തേന്‍ മതി, വേനല്‍ക്കാല രോഗങ്ങള്‍ പമ്പ കടക്കും!!

Honey Health Tips: എന്നും ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനായി ചിട്ടയായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരേണ്ടത് അനിവാര്യമാണ്.  

Also Read:  Good Habits to Look Younger: 45ാം വയസിലും 25 ന്‍റെ ലുക്ക്‌!! എന്നും ചെറുപ്പമായിരിക്കാന്‍ ഈ ശീലങ്ങൾ പാലിക്കാം 

എന്നാല്‍, ഇതോടൊപ്പം ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമായിരിയ്ക്കും. അതിലൊന്നാണ് തേന്‍. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് തേന്‍ നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്‌.  

Also Read:  Hormone Balancing Foods: ഹോർമോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ

വേനൽക്കാലത്ത് താപനില വർദ്ധിക്കുന്നതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. കാരണം വേനൽക്കാലത്ത് നമ്മുടെ ശരീര താപനിലയും കൂടാൻ തുടങ്ങും. ഇതോടൊപ്പം ശരീരത്തിലെ നിർജലീകരണ പ്രശ്‌നവും ആരംഭിക്കുന്നു. ഈ സാഹചര്യത്തിൽ തേൻ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. 

എന്നാല്‍, തേന്‍ വെറുതെ കഴിച്ചതുകൊണ്ടായില്ല, അത് ശരിയായ രീതിയില്‍ കഴിയ്ക്കണം. എങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം നമുക്ക് ലഭിക്കൂ. വേനൽക്കാലത്ത് തേൻ എങ്ങിനെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നറിയാം. 

വേനൽക്കാലത്ത് ഈ രീതിയിൽ തേൻ ഉപയോഗിക്കാം... 

തേന്‍ മോരിൽ ചേര്‍ത്ത് കുടിയ്ക്കാം  

വേനൽക്കാലത്ത് മോര് കുടിയ്ക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്.  ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മോര് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നതോടോപ്പം ദഹനവ്യവസ്ഥയും ആരോഗ്യത്തോടെ നിലനിര്‍ത്തും. എന്നാല്‍, മോരിൽ തേൻ ചേർത്തു കുടിച്ചാൽ അത് നിങ്ങൾക്ക് ഇരട്ടി ഗുണം ചെയ്യും. കാരണം, മോരിൽ തേൻ കലർത്തി കുടിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായകമാണ്. 
 
നാരങ്ങാവെള്ളത്തിൽ അല്പം തേൻ ചേര്‍ത്ത് കുടിയ്ക്കാം  

നാരങ്ങാവെള്ളത്തോടൊപ്പം തേൻ കഴിക്കുന്നത് ഗുണം ചെയ്യും. വേനൽക്കാലത്ത് നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതാണ് ഇതിന് കാരണം. എന്നാൽ നിങ്ങൾ നാരങ്ങാവെള്ളത്തിൽ തേൻ ചേർത്താൽ അത് നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യും, കാരണം തേൻ ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നു, വേനൽക്കാലത്ത് നിങ്ങൾക്ക് ചൂട് അനുഭവപ്പെടില്ല. 

പാലിൽ തേൻ ചേര്‍ത്ത് കുടിയ്ക്കാം 

വേനൽക്കാലത്ത് പാലിൽ തേൻ കലർത്തി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. കൂടാതെ, പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കാനുള്ള ആരോഗ്യകരമായ ഒരു ഓപ്ഷനാണ് നിങ്ങൾ തിരയുന്നതെങ്കിൽ, തേനും പാലും ചേർന്ന മിശ്രിതം മികച്ചതാണെന്ന് തെളിയിക്കാനാകും. പാലിൽ തേൻ ചേര്‍ത്ത്  കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News