Sun Tanning Removing Tips: നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നതുമൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നിറ വ്യത്യാസമാണ് ടാനിംഗ്  (Tanning) എന്നറിയപ്പെടുന്നത്. സൂര്യപ്രകാശത്തിന്‍റെ  നേരിട്ടുള്ള ആഘാതങ്ങളിലൊന്നാണ് സൺ ടാനിംഗ് (Sun Tanning).  


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടിലിരുന്നാല്‍ പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം എന്നാണ് പൊതുവേ പറയപ്പെടുന്നത്. കാരണം, പകല്‍ സമയത്തെ അതി ശക്തമായ ചൂട് നമ്മുടെ ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഭംഗി ഇല്ലാതാക്കും. 


Also Read:  Importance of Vitamin D: വിറ്റാമിൻ ഡിയുടെ  ഉറവിടങ്ങൾ ഏതെല്ലാം? പ്രാധാന്യം എന്താണ്? 


ചര്‍മ്മത്തിന്‍റെ ഭാഗിയെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് ടാനിംഗ്. വേനൽക്കാലത്ത് സൂര്യനുമായി നേരിട്ട് കൂടുതൽ സമ്പർക്കം ഉണ്ടാവുന്ന അവസരത്തില്‍ ചർമ്മത്തിന് പല വിധ ദോഷങ്ങളും ഉണ്ടാവാം. അതില്‍ പ്രധാനമാണ് സൂര്യന്‍റെ ദോഷകരമായ കിരണങ്ങൾ നമ്മുടെ ചർമ്മത്തെ നശിപ്പിക്കുന്നത്.  ഇത്തരം പ്രശ്നങ്ങളില്‍ ഏറ്റവും രൂക്ഷമായതാണ് ടാനിംഗ്. 


Also Read:  Career horoscope June 2023: ജൂണ്‍ മാസം കരിയറിന്‍റെ കാര്യത്തിൽ എങ്ങനെ? ഈ 6 രാശിക്കാർക്ക് വന്‍ നേട്ടം!!


എന്നാല്‍, ടാനിംഗ് മാറ്റാന്‍ കെമിക്കല്‍സ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന, അതായത് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലേപനങ്ങള്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം മാറ്റി തിളക്കം നല്‍കും.


അതായത്, ടാനിംഗ് മാറ്റാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോകേണ്ട ആവശ്യമില്ല. അതിനായി ഏറെ അലയേണ്ട ആവശ്യവുമില്ല. വീട്ടില്‍ നമ്മുടെ അടുക്കളയില്‍ നിന്നുതന്നെ നമുക്ക് ടാനിംഗ് മാറ്റാനുള്ള ഉപായങ്ങള്‍ ലഭിക്കും. നമ്മുടെ അടുക്കളയിലും തൊടിയിലും ലഭിക്കുന്ന ചില സാധങ്ങള്‍ ഉപയോഗിച്ചാല്‍ നമ്മുടെ ചര്‍മ്മം മുത്തുപോലെ തിളങ്ങും. 


ടാനിംഗ് നീക്കം ചെയ്യുന്നതിനും ചർമ്മത്തിന്‍റെ നിറവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ വീടുകളില്‍ ലഭ്യമായ കുങ്കുമപ്പൂവ്, കറ്റാർവാഴ, മഞ്ഞൾ, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ഉപയോഗിക്കാം. ഇവ കെമിക്കൽ അടങ്ങിയ ബ്ലീച്ചുകളേക്കാൾ നൂറുമടങ്ങ്‌ സുരക്ഷിതമെന്നതിന് പുറമേ, ചർമ്മത്തിന് ഏറെ ഗുണകരവുമാണ്. 


എങ്ങനെ ടാനിംഗ് നീക്കം ചെയ്യാം? സൺ ടാൻ  മാറ്റാനുള്ള ചില ഫലപ്രദമായ പ്രകൃതിദത്ത വഴികൾ അറിയാം  


1. പാൽപ്പൊടി, നാരങ്ങ നീര്, തേൻ എന്നിവ ഉപയോഗിച്ച് ടാനിംഗ് നീക്കം ചെയ്യാം


തേൻ, പാൽപ്പൊടി, നാരങ്ങ നീര് എന്നിവ തുല്യ അളവിൽ എടുത്തു നന്നായി മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. 
ഇത് ചർമ്മത്തിൽ നന്നായി പുരട്ടുക.  20 മിനിറ്റി ന് ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ടു തവണ ആവര്‍ത്തിക്കുന്നത് ഉത്തമമാണ്. 


2. കറ്റാർ വാഴ, നാരങ്ങാനീര്


കറ്റാർവാഴ നാരങ്ങാനീരുമായി മിക്‌സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റിനുശേഷം കഴുകിക്കളയുക. ചർമ്മത്തെ പോഷിപ്പിക്കാൻ കറ്റാർ വാഴ ഫെയ്സ് മാസ്കുകളിൽ ചേർക്കാം.


3. കടലമാവ്, തൈര്, കറ്റാർ വാഴ


ഒരു ടേബിൾസ്പൂൺ ചെറുപയർ പൊടി അല്ലെങ്കില്‍ കടലമാവ്, രണ്ട് ടീസ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജെൽ എന്നിവ ഒരുമിച്ച് കലർത്തിചർമ്മത്തിൽ പുരട്ടുക, 30 മിനിറ്റിനു ശേഷം കഴുകുക.


4. ഗോതമ്പ് തവിട്, ഓറഞ്ച് തൊലി


ഒരു ടേബിൾസ്പൂൺ ഗോതമ്പ് തവിട്, കുറച്ച് ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത്, അല്പം തൈര്, കറ്റാർ വാഴ ജെൽ ഒരു ടേബിൾ സ്പൂൺ എന്നിവ നന്നായി മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടുക, 30 മിനിറ്റിന് ശേഷം കഴുകുക.


5. കടലമാവ്, തൈര് & മഞ്ഞൾ


ഒരു ടേബിൾസ്പൂൺ ചെറുപയർ പൊടി അല്ലെങ്കില്‍ കടലമാവ്, അല്പം മഞ്ഞൾ, തൈര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി പുരട്ടുക. 20 മുതൽ 30 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. ഇത് ദിവസവും ചെയ്യുന്നത്  ചര്‍മ്മത്തിന് നല്ലതാണ്. 


6. കുക്കുമ്പർ ജ്യൂസ്, തണ്ണിമത്തൻ


കുക്കുമ്പർ ജ്യൂസ് (അല്ലെങ്കിൽ പൾപ്പ്), തണ്ണിമത്തൻ എന്നിവ രണ്ട് ടീസ്പൂൺ പാലിൽ കലർത്താം. മിനുസമാർന്ന പേസ്റ്റിനായി ചേരുവകൾ ഒരു ബ്ലെൻഡറിൽ ഇടുക. മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. 


7. കുക്കുമ്പർ, പപ്പായ പൾപ്പ്


വെള്ളരിക്കയും പഴുത്ത പപ്പായ പൾപ്പും തൈരും രണ്ട് ടീസ്പൂൺ ഓട്‌സും ചേർത്ത് നന്നായി ഇളക്കുക. അല്പം നാരങ്ങ നീരും ചേർക്കാം. മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് ഉത്തമമാണ്. 


8. ബദാം, തൈര്, മഞ്ഞൾ


ബദാം പൊടിച്ചത് തൈരും ഒരു നുള്ള് മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് മുഖത്ത് പുരട്ടുക, 15 മിനിറ്റിനു ശേഷം നന്നായി മസാജ് ചെയ്യുക. ശേഷം കഴുകിക്കളയാം  


9. മുള്‍ത്താണി മിട്ടി


എണ്ണമയമുള്ള ചർമ്മമുള്ളവർ മുള്‍ത്താണി മിട്ടി റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക.  രണ്ട് ടീസ്പൂൺ തേൻ, അൽപം പാലും റോസ് വാട്ടറും, ഉണക്കി പൊടിച്ച ചെറുനാരങ്ങ തൊലികൾ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക.


10. തക്കാളി ഫേസ് പാക്ക്


ഒരു തക്കാളി എടുത്ത് പേസ്റ്റ് ആക്കുക.  ഇത് മുഖത്തും കൈകളിലും നന്നായി പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇപ്രകാരം ആഴ്ചയില്‍ രണ്ടു തവണ ചെയ്യുന്നത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കും. 


11. ഉഴുന്ന്, തൈര്, മഞ്ഞൾ


ഈ പാക്ക് തയ്യാറാക്കാൻ, ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ ചെറുപയർ പൊടി എടുക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ തൈര്, ഒരു നുള്ള് മഞ്ഞൾ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. 


12.  കറ്റാർ വാഴ, മഞ്ഞൾ, തേൻ 


ഈ പാക്ക് ഉണ്ടാക്കാൻ കറ്റാർ വാഴ ജെൽ എടുക്കുക. ഇതിലേക്ക് അല്പം മഞ്ഞൾ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് ചർമ്മത്തിൽ പുരട്ടി 15 മിനിന് ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയിൽ 2 തവണ ഉപയോഗിക്കാം.


13.  കാപ്പിപ്പൊടി, തൈര്, മഞ്ഞൾ 


ഈ പാക്ക് ഉണ്ടാക്കാനായി ഒരു സ്പൂൺ കാപ്പിപ്പൊടിയും ഒരു സ്പൂൺ മഞ്ഞളും എടുക്കുക. ഇതിലേയ്ക്ക് അല്പം തൈര് ചേര്‍ക്കുക. നന്നായി മിക്സ് ചെയ്യുക. ഇത് ചർമ്മത്തിൽ പുരട്ടി 15 മിനിന് ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയിൽ 2 തവണ ഉപയോഗിക്കാം.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.