Importance of Vitamin D: വിറ്റാമിൻ ഡിയുടെ ഉറവിടങ്ങൾ ഏതെല്ലാം? പ്രാധാന്യം എന്താണ്?

Importance of Vitamin D:  നമ്മുടെ ശരീരത്തിന്‍റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി.  ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും  വിറ്റാമിൻ ഡി ഏറെ  ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.  

Written by - Zee Malayalam News Desk | Last Updated : May 31, 2023, 11:33 PM IST
  • ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.
Importance of Vitamin D: വിറ്റാമിൻ ഡിയുടെ  ഉറവിടങ്ങൾ ഏതെല്ലാം? പ്രാധാന്യം എന്താണ്?

Importance of Vitamin D: ആരോഗ്യത്തിന് ഏറെ ആവശ്യമായ  വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ-ഡി (Vitamin D). വിറ്റാമിന്‍-ഡി യുടെ കുറവ് മൂലം   നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം.  

വിറ്റാമിൻ ഡിയുടെ ഗുണങ്ങൾ എന്തെല്ലാമാണ്?

നമ്മുടെ ശരീരത്തിന്‍റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി.  

Also Read:  Career horoscope June 2023: ജൂണ്‍ മാസം കരിയറിന്‍റെ കാര്യത്തിൽ എങ്ങനെ? ഈ 6 രാശിക്കാർക്ക് വന്‍ നേട്ടം!!

ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും  വിറ്റാമിൻ ഡി ഏറെ  ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.  

Also Read:  Sun Transit 2023: രോഹിണി നക്ഷത്രത്തിൽ സൂര്യ സംക്രമണം, ഈ 5 രാശിക്കാരുടെ കരിയർ ശോഭിക്കും!!

ശരീരത്തിലെ വീക്കം മാറ്റുന്നതിനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും  പ്രശ്നങ്ങള്‍ തടയുന്നതിനും  വിറ്റാമിന്‍ ഡി ആവശ്യമാണ്‌.   

എല്ലാറ്റിനും ഉപരിയായി വിഷാദരോഗത്തിൽ നിന്ന് മോചനം ലഭിക്കാൻ, ഭക്ഷണത്തിൽ വിറ്റാമിൻ ഡി  ചേർക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. ഇക്കാര്യങ്ങള്‍ വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിന് എത്രമാത്രം അനിവാര്യമാണ് എന്ന് വ്യക്തമാക്കുന്നു.... 

ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിൻ ഡി ഏറെ പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ ഏറ്റവും വലിയ സ്രോതസ് ആണ് സൂര്യപ്രകാശം.  വിറ്റാമിൻ ഡി സൂര്യപ്രകാശത്തിൽ നിന്നും നേടുവാൻ സാധിക്കും. സൂര്യപ്രകാശത്തേക്കാൾ മികച്ച വിറ്റാമിൻ ഡിയുടെ ഉറവിടം മറ്റൊന്നില്ല.  ഇതിനായി രാവിലെ 7  മണി മുതൽ 9 മണിവരെയുള്ള സമയമാണ് ഉത്തമം

ഇതുകൂടാതെ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില പ്രത്യേക പദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനാകും. ഇവയിൽ ചിലത് മുട്ട, ഓറഞ്ച്, പാൽ, കൂൺ, തൈര്, ധാന്യങ്ങൾ, മാംസം, മത്സ്യം, കോഡ് ലിവർ ഓയിൽ തുടങ്ങിയവയാണ്. ഇവ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ സാധിക്കും. 

വിറ്റാമിൻ-D എല്ലുകളെ ശക്തമാക്കുകയും നമ്മുടെ ശരീരത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. എന്നാൽ വിറ്റാമിൻ ഡിയുടെ കുറവ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ?  ഒരു പഠനമനുസരിച്ച്, ഹൃദ്രോഗത്തിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് വിറ്റാമിൻ ഡിയുടെ അഭാവം. 

സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന  വിറ്റമിൻ ഡിയുടെ കുറവിന് പിന്നിലെ ജനിതക കാരണങ്ങള്‍ കണ്ടെത്തി. വിറ്റമിൻ ഡിയുടെ കുറവുള്ള ആളുകൾക്ക് സാധാരണക്കാരെ അപേക്ഷിച്ച് ഹൃദ്രോഗവും രക്തസമ്മർദ്ദവും വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ഉയർന്ന രക്തസമ്മർദ്ദം, ക്ഷീണം, സന്ധികളിലും എല്ലുകളിലും വേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, വിഷാദം, മാനസിക സമ്മർദ്ദം, ദുർബലമായ പേശികൾ, ദുർബലമായ പ്രതിരോധശേഷി, തുടങ്ങിയവ വിറ്റാമിൻ ഡിയുടെ കുറവിന്‍റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

   

Trending News