കൊറോണ കാലം, ജാഗ്രതാ കാലം.... പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കും മുന്‍പ്
കൊറോണ വൈറസ് ജാഗ്രതയിലാണ് ലോകമേമ്പാടുമുള്ള ജനങ്ങള്‍. മാസ്ക്കുകള്‍ ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കര്‍ശനമായ നിര്‍ദേശമാണ് അധികാരികള്‍ നല്‍കുന്നത്.
കൊറോണ വൈറസ് ജാഗ്രതയിലാണ് ലോകമേമ്പാടുമുള്ള ജനങ്ങള്‍. മാസ്ക്കുകള്‍ ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കര്‍ശനമായ നിര്‍ദേശമാണ് അധികാരികള്‍ നല്‍കുന്നത്.
എന്നാല്‍, കൊറോണ കാലത്ത് പുറത്ത് നിന്നും വാങ്ങുന്ന പഴങ്ങളെയും പച്ചക്കറികളെയും കുറിച്ച് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. കടയില്‍ നിന്നും വാങ്ങി വരുന്ന പഴ-പച്ചക്കറി വര്‍ഗങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നു വിദഗ്തരുടെ വിശദീകരണമുണ്ട്.
കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും അനുയോജ്യമായ മാസ്ക്കുകള്‍ ഏതാണ്?
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വന്ന കൈകള്‍ സോപ്പുപയോഗിച്ച് ഉറപ്പായും കഴുകുക. നന്നായി കഴുകിയ ശേഷം മാത്രം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. ഇവ വൃത്തിയാക്കി കഴിഞ്ഞും കൈകള്‍ കഴുകുക. Food Safety And Standards Authority Of India (FSSAI) നിര്‍ദേശിക്കുന്ന ചില മാര്‍ഗങ്ങള്‍.
> ചെറു ചൂടുവെള്ളത്തില്‍ അല്പം ക്ലോറിന്‍ ചേര്‍ത്ത് കുറച്ച് സമയം മുക്കി വയ്ക്കുക
> പഴങ്ങളും പച്ചക്കറികളും കവറിലാക്കി പ്രത്യേകം മാറ്റിവയ്ക്കുക. ചെറുചൂടു വെള്ളത്തിലും കഴുകാം.
> ഇനി സാധാരണ ശുദ്ധജലത്തില്‍ ഒന്നുകൂടി കഴുകുക.
> അണുനാശിനികള്‍, ക്ലീനിംഗ് വൈപ്സ്, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് കഴുകരുത്.
> ഫ്രിഡ്ജില്‍ വയ്ക്കേണ്ട ഭാഗത്ത് ഇവ സൂക്ഷിക്കുക. അല്ലാത്തവ റൂം ടെമ്പറെച്ചറില്‍ ബാസ്ക്കറ്റിലോ പാത്രത്തിലോ പ്രത്യേകം വയ്ക്കുക.