Black Pepper: സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് കുരുമുളക് (Black Pepper) അറിയപ്പെടുന്നത്, അതിൽ വൈവിധ്യമാർന്ന സജീവ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ലൈംഗിക പ്രവർത്തനങ്ങൾ (Sexual act) ഉൾപ്പെടെയുള്ള ശരീരിക പ്രവർത്തനങ്ങൾക്ക് കുരുമുളക് ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളും നടന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ കുരുമുളക് എങ്ങനെ കഴിക്കണമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.  പുരുഷശക്തി വർദ്ധിപ്പിക്കാൻ  ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം. 


Also Read: Nayanthara Fitness Secret: 36 ലും 'കിടിലം ഫിറ്റ്'; അറിയാം നയൻസിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ 


 


കുരുമുളകിനെക്കുറിച്ച് ഒരു ഗവേഷണം നടത്തിയത്തിൽ നിന്നും കറുത്ത കുരുമുളക് സത്തിൽ പുരുഷന്മാരുടെ ലൈംഗിക പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിച്ചിട്ടുണ്ട്.  പരീക്ഷണം ആൺ എലികളിലാണ് നടത്തിയത്. 


ഗവേഷണത്തിനിടയിൽ, 25-30 ഗ്രാമിന് ഇടയിൽ ഭാരമുള്ള 36 ആരോഗ്യമുള്ള നാല് മാസം പ്രായമുള്ള ആൺ എലികളെ നാലായി തിരിക്കുകയും. അതിൽ കുരുമുളകിന്റെ സത്ത് നൽകിയ എലികളുടെ ലൈംഗികശേഷി വർദ്ധിക്കുന്നതായി ഗവേഷണ ഫലങ്ങളിൽ കണ്ടു.  ഇതിൽ നിന്നും കുരുമുളകിന്റെ സത്ത് ലൈംഗികശേഷി വർധിപ്പിക്കുമെന്ന കണ്ടെത്തലിൽ എത്തുകയായിരുന്നു.  


Also Read: Health Tips: അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മം സുന്ദരമാക്കും ബദാം, അറിയാം ഗുണങ്ങള്‍


കുരുമുളകിന്റെ ഉപയോഗം സ്വാഭാവികമായും പുരുഷന്മാരുടെ പ്രത്യുത്പാദനശേഷി വർദ്ധിപ്പിക്കുമെന്ന് പല ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ കുരുമുളക് കഴിക്കുന്നത് പുരുഷന്മാരിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. 


കുരുമുളകിൽ മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് മാത്രമല്ല കുരുമുളക് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുരുമുളകിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്നു, ഇത് ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നു. ബീജങ്ങളുടെ വികാസത്തിനും ചലനത്തിനും സിങ്ക് വളരെ പ്രധാനമാണ്.


Also Read: Benefits of spinach: തണുപ്പ് കാലത്ത് പാലക്ക് ചീര കഴിക്കൂ, രോഗങ്ങൾ അകലും ഗുണവും ഏറെ


എങ്ങനെ ഉപയോഗിക്കാം (how to consume)


>> കുരുമുളകിന്റെ പ്രഭാവം ചൂടുള്ളതാണ്, അതിനാൽ ഇത് എല്ലാ ദിവസവും വലിയ അളവിൽ കഴിക്കാൻ പാടില്ല. ഒരു ദിവസം 1 മുതൽ 2 ടേബിൾസ്പൂണിൽ കൂടുതൽ കുരുമുളക് കഴിക്കരുത്.
>> കുരുമുളക് പൊടിയിട്ട ചായ കുടിക്കുന്നതും നല്ലത്
>> ഇതുകൂടാതെ പച്ചക്കറികൾ തയ്യാറാക്കുമ്പോഴും കുരുമുളക് ഉപയോഗിക്കാം.
>> സാലഡിൽ വിതറിയും കഴിക്കാം.
>> കുരുമുളകുപൊടിയിൽ തേൻ കലർത്തി കഴിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.