Egg Kuruma: നല്ല ഒന്നാന്തരം മുട്ട കുറുമയായാലോ..? ഇങ്ങനെ ഉണ്ടാക്കി നോക്കൂ
Egg kuruma Recipe: പുഴുങ്ങിയും ഓംലെറ്റാക്കിയും തോരൻ വെച്ചും കറി രൂപത്തിലും മുട്ട നമ്മുടെ തീൻ മേശയിൽ ഇടം പിടിക്കാറുണ്ട്.
മുട്ട ഇഷ്ടമില്ലാത്തവരും കഴിക്കാത്തവരും കുറവായിരിക്കും. പ്രോട്ടീനിന്റെ മികച്ച ഉറവിടമായ മുട്ട എല്ലാവരും ദിവസവും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. പുഴുങ്ങിയും ഓംലെറ്റാക്കിയും തോരൻ വെച്ചും കറി രൂപത്തിലും മുട്ട നമ്മുടെ തീൻ മേശയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ നിങ്ങൾ ഒരു മുട്ട പ്രേമിയാണെങ്കിൽ വ്യത്യസ്ഥമായ രീതിയയിൽ ഒരു കുറുമ ഉണ്ടാക്കി കഴിച്ചാലോ..
മുട്ട കുറുമയ്ക്കാവശ്യമായ സാധനങ്ങൾ..
5 മുട്ട, ഇഞ്ചി കഷണങ്ങൾ, 3 ടേബിൾസ്പൂൺ കടുകെണ്ണ, അര കപ്പ് പാൽ, ഒരു ടീസ്പൂൺ മഞ്ഞൾപൊടി, 1 ടീസ്പൂൺ ഗരം മസാല, 2-3 ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, 4 വെളുത്തുള്ളി, 5 കശുവണ്ടിപ്പരിപ്പ്, 1 പച്ച ഏലക്ക, 1 ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്
ഉണ്ടാക്കുന്ന രീതി
ആദ്യം മുട്ട തിളപ്പിച്ച് തൊലി കളയുക.
ALSO READ: എല്ലുകളുടെ ആരോഗ്യം മുതൽ തിളങ്ങുന്ന ചർമ്മം വരെ..! ബീൻസിനുണ്ട് നിരവധി ഗുണങ്ങൾ
ഇഞ്ചി, വെളുത്തുള്ളി, ഏലക്ക, കറുവാപ്പട്ട, പച്ചമുളക് എന്നിവ ഒരു ഗ്രൈൻഡറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇതിനു ശേഷം കശുവണ്ടി പേസ്റ്റ് തയ്യാറാക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കി സവാള, ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഇനി ഇതിലേക്ക് പൊടിച്ച മസാലകൾ ചേർക്കുക, ഈ മിശ്രിതം എണ്ണ വിടുന്നതുവരെ വറുക്കുക.
ശേഷം കശുവണ്ടി പേസ്റ്റ് ചേർത്ത് ചെറിയ തീയിൽ കുറച്ച് നേരം വേവിക്കുക.
മുട്ടകൾ പകുതിയായി മുറിക്കുക, മിശ്രിതത്തിലേക്ക് ചേർക്കുക. കുറച്ചു സമയം തിളപ്പിക്കുക.
പച്ച മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ റൊട്ടിയോ ചോറോ ഉപയോഗിച്ച് ആസ്വദിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.