Heart Disease: ഇന്ത്യയില്‍ അടുത്തിടെയായി ഏറ്റവും കൂടുതല്‍ ആളുകള്‍ മരിയ്ക്കുന്നത് ഹൃദ്രോഗം മൂലമാണ്. ഹൃദ്രോഗത്തെ എങ്ങിനെ പ്രതിരോധിക്കാം എന്നും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും ധാരാളം അറിവുകള്‍ ഇന്ന് വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാണ്. എന്നാല്‍, വളരെ കുറച്ച് ആളുകൾ മാത്രമേ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നുള്ളൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Egg Side Effects: പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട ആധികം കഴിച്ചാലോ?


ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കുന്നതിനാൽ, ഹൃദ്രോഗത്തെ 'നിശബ്ദ കൊലയാളി' എന്നും വിളിക്കുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ പോലും ഈ രോഗത്തിന്‍റെ ഫലങ്ങൾ മാരകമായേക്കാം.


Also Read:  World Heart Day: ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്? ഹൃദയം അപകടത്തിലാണെന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ ഇവ


ഇതുകൂടാതെ, മാനസിക പ്രിമുരുക്കം, സമ്മര്‍ദ്ദം, മോശം ജീവിതശൈലി എന്നിവ ഇന്ന് ജീവിതത്തിന്‍റെ ഭാഗമാണ്. അതിനാല്‍, ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണ്, അതായത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ നിങ്ങളുടെ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് അറിയാം.....


1. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക


ആരോഗ്യകരമായ, പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പൂരിത കൊഴുപ്പുകള്‍, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
 
2. പതിവായി വ്യായാമം ചെയ്യുക  


ദിവസവും ഒരു നിശ്ചിത സമയം വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കും. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഇതുകൂടാതെ, പേശികളെ ശക്തിപ്പെടുത്തുന്നതിന് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വെയ്റ്റ് ട്രെയിനിംഗ് നടത്തേണ്ടത് പ്രധാനമാണ്.


3. പുകവലിക്കരുത്


പുകവലി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക്  പുകവലി ശീലം ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ഉപേക്ഷിക്കുക.  


4. നിങ്ങളുടെ ഭാരം നിയന്ത്രിക്കുക


അമിതവണ്ണം ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ശരീരഭാരം ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ ശരിയായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും ശീലമാക്കുക. 


എന്തുകൊണ്ടാണ് യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നത്? ആരോഗ്യ വിദഗ്ധര്‍ എന്താണ് പറയുന്നത്? 


ഇന്ന് യുവജനങ്ങള്‍ നയിക്കുന്ന ഉദാസീനമായ ജീവിതശൈലിയാണ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് ആരോഗ്യ  വിദഗ്ധര്‍ പറയുന്നത്. ജങ്ക് ഫുഡിനോടുള്ള വർദ്ധിച്ചുവരുന്ന താത്പര്യം, മദ്യത്തിന്‍റെയും പുകയിലയുടെയും ഉപഭോഗം എന്നിവ ഹൃദ്രോഗത്തിന് കാരണമാകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.