പ്രോസ്റ്റേറ്റ് കാൻസർ: പുരുഷന്മാരുടെ ആരോഗ്യത്തിന് 50 വയസിന് ശേഷം നിരവധി വെല്ലുവിളികൾ നേരിടാറുണ്ട്. പ്രോസ്റ്റേറ്റ് കാൻസറാണ് ഇതിൽ മുൻനിരയിലുള്ളത്. പ്രോസ്റ്റേറ്റ് ​ഗ്രന്ഥിക്കുള്ളിലെ ചില കോശങ്ങൾ മാരകമായ മാറ്റത്തിന് വിധേയമാകുമ്പോഴാണ് പ്രോസ്റ്റേറ്റ് കാൻസറിലേക്ക് നയിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസർ പലപ്പോഴും ജനിതകപരമാണ്, നിങ്ങൾക്ക് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച കുടുംബാം​ഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. ആദ്യ ഏതാനും ആഴ്ചകളിലും മാസങ്ങളിലും കണ്ടെത്തിയാൽ പൂർണമായി സുഖപ്പെടുത്താൻ കഴിയുന്ന ഈ അസുഖം പലപ്പോഴും അവ​ഗണിക്കപ്പെടുന്നത് വഴി, ​ഗുരുതരമാകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രോസ്റ്റേറ്റ് കാൻസർ പരിശോധന: പ്രോസ്റ്റേറ്റ് നിർദ്ദിഷ്ട ആന്റിജൻ ടെസ്റ്റ് നടത്താം. സാധാരണ പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിംഗിൽ സെറം പിഎസ്എ (പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ), രക്തപരിശോധന എന്നിവ ഉൾപ്പെടുന്നു. ഇത് ഉയർന്നതാണെങ്കിൽ, പ്രോസ്റ്റേറ്റ് കാൻസർ സാധ്യതയും തുടർന്ന് മറ്റ് റേഡിയോളജിക്കൽ പരിശോധനകളും വേണ്ടിവരും. അതിൽ എംആർഐയും കാൻസറിനുള്ള ടിഷ്യു രോഗനിർണയത്തിനായി പ്രോസ്റ്റേറ്റിന്റെ ട്രൂട്ട് ബയോപ്സിയും ഉൾപ്പെടാം.


ALSO READ: Delhi Air Pollution: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; ചർമ്മരോ​ഗങ്ങൾ വർധിക്കുന്നു, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ


50 വയസിന് മുകളിലുള്ളവർ പ്രോസ്റ്റേറ്റ് കാൻസർ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ: ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിലെ അമിതമായ കൊഴുപ്പും പൊണ്ണത്തടിയും പ്രോസ്റ്റേറ്റ് കാൻസർ സാധ്യതയുള്ള അപകട ഘടകങ്ങളാണ്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഗുണങ്ങൾ ഹൃദയസംബന്ധമായ അപകടസാധ്യത കുറയ്ക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, പ്രോസ്റ്റേറ്റ് കാൻസർ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതും പ്രോസ്റ്റേറ്റ് കാൻസർ തടയുന്നതിന് ​ഗുണം ചെയ്യും.


പുകവലി, മദ്യാപനം എന്നിവ ഉപേക്ഷിക്കുക: വിവിധ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സോയ എന്നിവ ഭക്ഷഷണത്തിൽ ഉൾപ്പെടുത്തുക. മദ്യപാനം, പുകവലി പോലുള്ള ലഹരി ഉപയോ​ഗം ഉപേക്ഷിക്കുക.


അമിതവണ്ണം കുറയ്ക്കുക: 50 വയസിന് മുകളിലുള്ള പുരുഷന്മാർ മെറ്റബോളിക് സിൻഡ്രോം - അതായത് പൊണ്ണത്തടി, പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. ബിപി, കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ എന്നിവ പതിവായി പരിശോധിച്ച് അവ നിയന്ത്രിക്കുന്നത് പ്രധാനമാണ്. കൂടാതെ, ശാരീരികമായി സജീവമായി നിൽക്കുന്നതിനും ഫിറ്റ്നസ് നിലനിർത്തുന്നതിനും സപ്ലിമെന്റുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കണം. പൊണ്ണത്തടി നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാ രോഗങ്ങൾക്കും രോഗാവസ്ഥകൾക്കുമുള്ള അപകടസാധ്യത വർധിപ്പിക്കുന്നു. അതിനാൽ ആരോഗ്യകരമായ ജീവിതശൈലി ആരംഭിക്കുക. ശരീരം സംരക്ഷിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.