Pepper Tea: ശരീരഭാരം കുറയ്ക്കും, തൊണ്ടവേദന അകറ്റും, കുരുമുളക് ചായയ്ക്ക് ഗുണങ്ങള്‍ ഏറെ
ചുമ, ജലദോഷം തുടങ്ങയ പതിവ് പ്രശ്‌നങ്ങള്‍ക്കൊക്കെ ഒരു ഉത്തമ പരിഹാരമാണ് കുരുമുളക്. ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ പ്രതിരോധശേഷി വരെ നിരവധി ഗുണങ്ങളാണ് കുരുമുളകിട്ടൊരു ചായ കുടിച്ചാല്‍ കിട്ടുന്നത്.
Pepper Tea Benefits: ലോകത്ത് ഏറ്റവുമധികം ഉപോയോഗിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് കുരുമുളക്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കുരുമുളക്. മിക്കവാറും എല്ലാത്തരം ഭക്ഷണങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഇത് "സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്" എന്നും അറിയപ്പെടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ആയുർവേദ മരുന്നായി കുരുമുളക് ഉപയോഗിച്ച് വരുന്നു.
കുരുമുളകിൽ കാണപ്പെടുന്ന പോഷകങ്ങൾ എന്തെല്ലാമാണ്?
പാചകത്തിന് പതിവായി ഉപയോഗിക്കുന്ന സുഗന്ധക്കൂട്ടുകളില്‍ പ്രധാനിയാണ് കുരുമുളക്. രുചി മാത്രമല്ല ഏറെ ഔഷധഗുണങ്ങളുണ്ടെന്നതും കുരുമുളകിന്‍റെ സവിശേഷതയാണ്. കുരുമുളകില്‍ പിപറൈന്‍ എന്ന ഘടകമാണ് അടങ്ങിയിരിയ്ക്കുന്നത്. ഇത് ദഹനത്തെ സഹായിക്കും. ശരീരത്തില്‍ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ കുരുമുളകിന് സാധിക്കും. കൂടാതെ, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
കുരുമുളകിന്‍റെ ആന്റിബാക്ടീരിയല്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. കുരുമുളകില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ടെന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഘടകമാണ്. ഇതുകൂടാതെ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, ക്രോമിയം, വിറ്റാമിൻ എ എന്നിവയും മറ്റ് പോഷകങ്ങളും കുരുമുളകിൽ കാണപ്പെടുന്നു
കാലവസ്ഥയിലുണ്ടാകുന്ന മാറ്റം പല സീസണല്‍ രോഗങ്ങള്‍ക്കും കാരണമാകുമ്പോള്‍ അതിനുള്ള പരിഹാരമാണ് കുരുമുളക്. അതായത്, ചുമ, ജലദോഷം തുടങ്ങയ പതിവ് പ്രശ്‌നങ്ങള്‍ക്കൊക്കെ ഒരു ഉത്തമ പരിഹാരമാണ് കുരുമുളക്. ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ പ്രതിരോധശേഷി വരെ നിരവധി ഗുണങ്ങളാണ് കുരുമുളകിട്ടൊരു ചായ കുടിച്ചാല്‍ കിട്ടുന്നത്.
നമ്മുടെ അടുക്കളയില്‍ നിന്നുള്ള ഔഷധമായ കുരുമുളക് ചായ എങ്ങിനെ തയ്യാറാക്കാം?
രണ്ടു കപ്പ് വെള്ളം തിളപ്പിക്കാനായി വയ്ക്കുക, അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി ഇടണം. ഒപ്പം അല്പം ചതച്ച ഇഞ്ചിയും ചേര്‍ക്കാം, വെള്ളം നന്നായി തിളക്കട്ടെ... വെള്ളം നന്നായി തിളച്ചതിന് ശേഷം പാത്രം മൂടി 5-6 മിനിറ്റ് വെക്കുക. ശേഷം ഇതിലേയ്ക്ക് അല്പം നാരങ്ങാനീരും അല്പം തേനും ചേര്‍ക്കാം.... അടിപൊളി കുരുമുളക് ചായ തയ്യാര്‍, കുരുമുളക് ചായ ചൂടോടെ കുടിയ്ക്കാന്‍ ശ്രദ്ധിക്കുക....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...