ഉയർന്ന രക്തസമ്മർദ്ദം, അല്ലെങ്കിൽ ഹൈപ്പർടെൻഷൻ വളരെ ഗുരുതരമായ ആരോഗ്യാവസ്ഥയാണ്. ഇത് ധമനികളുടെ ശരിയായ പ്രവർത്തനത്തെ പ്രശ്നത്തിലാക്കുന്നു. ധമനികൾക്ക് കേടുപാടുകൾ വരുത്തുന്നതിന് പുറമേ, ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പ്രധാന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ജനിതകശാസ്ത്രം, പ്രായം, വംശം, ജീവിതരീതി, മറ്റ് മെഡിക്കൽ ഡിസോർഡേഴ്സ് എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാൽ ഹൈപ്പർടെൻഷൻ ഉണ്ടാകാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണക്രമവും ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണ്. സമീകൃതാഹാരം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കാൻ വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന കുറച്ച് പാനീയങ്ങൾ ഉണ്ട്. ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രമായിരിക്കണം ഇക്കാര്യങ്ങൾ ചെയ്യേണ്ടത്.


ബീറ്റ്റൂട്ട് ജ്യൂസ്


നൈട്രിക് ഓക്സൈഡ് ഉണ്ടാക്കാൻ ശരീരം ഉപയോഗിക്കുന്ന നൈട്രേറ്റുകളുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. നൈട്രിക് ഓക്സൈഡ് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തധമനികൾക്ക് വിശ്രമം നൽകുന്നതിനും സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കും. നാലാഴ്ചയോളം ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുവെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.


Also Read: Acne Problem: മുഖക്കുരുവാണ്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം; തടയാൻ ഫലപ്രദമായ മാർ​ഗങ്ങൾ ഇതാ!


തക്കാളി ജ്യൂസ്


സോഡിയത്തിന്റെ ഫലങ്ങളെ പ്രതിരോധിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന പൊട്ടാസ്യത്തിന്റെ ഉറവിടമാണ് തക്കാളി. രണ്ടാഴ്ചയോളം തക്കാളി ജ്യൂസ് കഴിച്ചതിന് ശേഷം നേരിയ രക്തസമ്മർദ്ദമുള്ള രോഗികളുടെ രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതായി പഠനങ്ങൾ പറയുന്നു.


മാതളനാരങ്ങ ജ്യൂസ്


വീക്കം കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പ്രവർത്തനം വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മാതളനാരങ്ങ ജ്യൂസിൽ ധാരാളമുണ്ട്. ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ളവർ രണ്ടാഴ്ച മാതളനാരങ്ങ ജ്യൂസ് കഴിച്ചപ്പോൾ രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതായി പറയുന്നു.


ഹിബിസ്കസ് ടീ


രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒരു ഹെർബൽ പാനീയമാണ് ഹിബിസ്കസ് ടീ. ജേണൽ ഓഫ് ന്യൂട്രീഷൻ ജേണലിൽ വന്ന ഒരു പഠനമനുസരിച്ച്, ആറാഴ്ചക്കാലം ഹിബിസ്കസ് ചായ കുടിച്ചവരിൽ നേരിയ രക്തസമ്മർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞു.


പാട കളഞ്ഞ പാൽ


പാട കളഞ്ഞ പാൽ കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന കാൽസ്യം, പൊട്ടാസ്യം എന്നിവ കൊഴുപ്പ് നീക്കിയ പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാലാഴ്ചയോളം പാട കളഞ്ഞ പാൽ കഴിച്ചതിന് ശേഷം നേരിയ രക്തസമ്മർദ്ദമുള്ളവരുടെ രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതായി കാണുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.