Hypothyroidism: തൈറോയ്ഡ് ചികിത്സയ്ക്കായി വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ച് പരിഹാരമാർഗങ്ങൾ
Hypothyroidism: മരുന്നുകൾ കഴിക്കുന്നതിനൊപ്പം, ജീവിതശൈലി മികച്ചതാക്കുന്നതിലൂടെ തൈറോയ്ഡ് പ്രശ്നങ്ങൾ ലഘൂകരിക്കാൻ സാധിക്കും.
ഒരു വ്യക്തിക്ക് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോൺ ഇല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം (അണ്ടർ ആക്റ്റീവ് തൈറോയ്ഡ്) സംഭവിക്കുന്നു. ശരീരം വളരെയധികം തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുകയും അതിന്റെ മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുമ്പോൾ ഹൈപ്പർതൈറോയിഡിസം (ഓവർ ആക്ടീവ് തൈറോയ്ഡ് എന്നും അറിയപ്പെടുന്നു) സംഭവിക്കുന്നു. മരുന്നുകൾ കഴിക്കുന്നതിനൊപ്പം, ജീവിതശൈലി മികച്ചതാക്കുന്നതിലൂടെ തൈറോയ്ഡ് പ്രശ്നങ്ങൾ ലഘൂകരിക്കാൻ സാധിക്കും.
വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ കാണപ്പെടുന്ന മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ തൈറോയ്ഡ് ഗ്രന്ഥിയുടെ മികച്ച പ്രവർത്തനത്തിന് സഹായിക്കുന്നു. പ്രത്യേകിച്ച് ചൂടാക്കാത്ത വെളിച്ചെണ്ണ മെറ്റബോളിസം വർധിപ്പിക്കുകയും ശരീര താപനില നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ALSO READ: Heart Attack: ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ; എന്നാൽ, ഇവ വലിയ മുന്നറിയിപ്പുകളാണ്
പഞ്ചസാര: പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും ശരീരത്തിൽ വീക്കം ഉണ്ടാക്കും. ട്രയോഡോതൈറോണിനിലേക്കുള്ള T4 പരിവർത്തനം വീക്കം വഴി മന്ദഗതിയിലായേക്കാം. ഇതിന്റെ ഫലമായി തൈറോയ്ഡ് രോഗവും വഷളായേക്കാം. അതിനാൽ പഞ്ചസാരയുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും ഉപഭോഗം കുറയ്ക്കണം.
വിറ്റാമിനുകൾ: തൈറോയ്ഡ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങൾ വിറ്റാമിനുകളുടെ നിലയുമായി ബന്ധപ്പെട്ടതാണ്. കുറഞ്ഞ തൈറോയ്ഡ് ഹോർമോണുകൾ വിറ്റാമിൻ ബി-12 ലെവലിനെ ബാധിക്കും. വൈറ്റമിൻ ബി-12 സപ്ലിമെന്റ് കഴിക്കുന്നത് ഹൈപ്പോതൈറോയിഡിസം മൂലമുണ്ടാകുന്ന ചില അവസ്ഥകൾ പരിഹരിക്കാൻ സഹായിക്കും.
ALSO READ: Immunity Boosting foods: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കാം
ഗ്ലൂട്ടൺ: ഗ്ലൂട്ടൺ ചെറുകുടലിൽ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു. ഇത് സീലിയാക് രോഗത്തിന് കാരണമാകുന്നു. തൈറോയ്ഡൈറ്റിസ്, ഹൈപ്പോതൈറോയിഡിസം എന്നിവയുള്ള പലരും, ഗോതമ്പും മറ്റ് ഗ്ലൂട്ടൺ അടങ്ങിയ വസ്തുക്കളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നിരുന്നാലും, ഗ്ലൂട്ടൺ ഫ്രീയാകുന്നതിന് ചില ദോഷങ്ങളുമുണ്ട്. അതിനാൽ മെഡിക്കൽ വിദഗ്ധന്റെ ഉപദേശം സ്വീകരിച്ചതിന് മാത്രം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുക.
വ്യായാമം: പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ ഉചിതമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. എൻഡോക്രൈൻ ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനും വ്യയാമം സഹായിക്കുന്നു. മാനസികാവസ്ഥ മികച്ചതാക്കുന്നു, ഉപാപചയം വേഗത്തിലാക്കുന്നു, ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കുന്നു, ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു തുടങ്ങി വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...