Heart Attack: ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ; എന്നാൽ, ഇവ വലിയ മുന്നറിയിപ്പുകളാണ്

Heart Attack: 40 വയസ് കഴിഞ്ഞവർ കൃത്യമായ പരിശോധനകൾ നടത്തുകയും ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നതിന് ജീവിതശൈലിയിൽ ശ്രദ്ധിക്കുകയും വേണം

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 01:31 PM IST
  • ഹൃദയാഘാതം സംഭവിക്കുന്ന ഒരു വ്യക്തിക്ക് നെഞ്ചിന്റെ മധ്യഭാഗത്ത് ഞെരുക്കം അനുഭവപ്പെടും
  • തോളിലും കൈയിലും കഴുത്തിലും കഠിനമായ വേദന അനുഭവപ്പെടും
  • നെഞ്ചിൽ അസ്വസ്ഥതയും വേദനയും ഒന്നിച്ച് അനുഭവപ്പെടും
Heart Attack: ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ; എന്നാൽ, ഇവ വലിയ മുന്നറിയിപ്പുകളാണ്

ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ: ഹൃദയാഘാതം ഉണ്ടാകുന്നതിന് ഒരുപാട് ഘടകങ്ങൾ കാരണമാകുമെങ്കിലും, അവയിൽ ചിലത് പ്രായവുമായി ബന്ധപ്പെട്ടവയാണ്.  40 വയസ് കഴിഞ്ഞവർ കൃത്യമായ പരിശോധനകൾ നടത്തുകയും ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നതിന് ജീവിതശൈലിയിൽ ശ്രദ്ധിക്കുകയും വേണം. ഹൃദയാഘാതത്തെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ രണ്ട് ലക്ഷണങ്ങൾ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

നെഞ്ചിലെ അസ്വസ്ഥത: ഹൃദയാഘാതം സംഭവിക്കുന്ന ഒരു വ്യക്തിക്ക് നെഞ്ചിന്റെ മധ്യഭാഗത്ത് ഞെരുക്കം അനുഭവപ്പെടും. തോളിലും കൈയിലും കഴുത്തിലും കഠിനമായ വേദന അനുഭവപ്പെടും. നെഞ്ചിൽ അസ്വസ്ഥതയും വേദനയും ഒന്നിച്ച് അനുഭവപ്പെടും. ചില ആളുകൾക്ക് നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് എപ്പോഴെങ്കിലും വേദന അനുഭവപ്പെടുകയും ചെയ്യാം. നെഞ്ചിന്റെ മധ്യഭാഗത്ത് ഇടതുവശത്തേക്ക് കൂടുതലായി ഒരു പ്രത്യേകതരം സമ്മർദ്ദം, വേദന, ഞെരുക്കം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണേണ്ടതാണ്.

ALSO READ: Cholesterol: ഉയർന്ന കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പെടുന്നോ? ഇതാ കൊളസ്ട്രോൾ കുറയ്ക്കാനുള്ള വഴികൾ

തലകറക്കം, ഓക്കാനം, വിയർപ്പ്: ഹൃദയാഘാതം അനുഭവിക്കുന്ന ഒരാൾക്ക് നെഞ്ചുവേദനയല്ലാതെ മറ്റ് ലക്ഷണങ്ങളും അനുഭവപ്പെടാം. നെഞ്ചുവേദനയോടൊപ്പമോ അല്ലാതെ തന്നെയോ വിയർപ്പ് അല്ലെങ്കിൽ തലകറക്കം ഉണ്ടാകും. ചില സന്ദർഭങ്ങളിൽ, നേരിയ നെഞ്ചുവേദന അനുഭവപ്പെടുമ്പോഴോ അല്ലാത്തപ്പോഴോ ചെറിയ തലകറക്കം, ഓക്കാനം, വിയർപ്പ് എന്നീ ലക്ഷണങ്ങളെ നിസ്സാരമായി കാണാറുണ്ട്. ഈ ലക്ഷണങ്ങൾ ഒരുമിച്ചും അല്ലാതെയും വരാം എന്നതാണ് ഏറ്റവും പ്രധാന കാര്യം. എന്നാൽ ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണം നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ഇസിജിയും എക്കോകാർഡിയോഗ്രാം ഉൾപ്പെടെയുള്ള ഒരു ആശുപത്രിയിൽ തന്നെ ചികിത്സ തേടാൻ ശ്രമിക്കുക. കാരണം, ഹൃദയാഘാതം സംഭവിച്ചാൽ ആദ്യഘട്ടത്തിൽ തന്നെ ലഭിക്കുന്ന ചികിത്സയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News